Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വർണചിറകുള്ള മാലാഖ

 

അപ്പോഴേക്കും കയ്യിൽ ഇരുന്ന ഫോൺ റിങ്‌ ചെയ്തു. ഓഹ് മൈ ഗോഡ് മമ്മി. മടിച്ചു മടിച്ചു ഫോൺ എടുത്തു. ഇനി എന്തായിരിക്കും ദൈവമേ . . .

 

” മോനു ”

അപ്പുറത്തുനിന്നും സ്നേഹത്തോടെയുള്ള മധുര ശബ്ദം. മോനു എന്നു മമ്മി നോർമൽ മോഡിൽ ഉള്ളപ്പോൾ വിളിക്കുന്നതാണ്. ഭാഗ്യം രക്ഷപ്പെട്ടു, എന്നിരുന്നാലും ഞാൻ അല്പം ജാഡ കാണിച്ചു. . .

 

“എന്ത് വേണം, ചത്തൊന്നറിയാനാണോ ??”

 

” നീ ഇന്ന് ക്ലാസിൽ പോയില്ലേ ???”

 

” ഇല്ല പോയില്ല, ഇന്നലെ എന്തൊരടിയാ അടിച്ചത്, മുഖത്തെ പാട് പോലും പോയിട്ടില്ല . . . “”

” തോന്നിവാസം കാണിച്ചിട്ടല്ലേ, ഇന്നലെ നിന്നെ കൊല്ലാതെ വിട്ടത് നിന്റെ ഭാഗ്യമായി കണ്ടാമതി . . . ”

 

” ഓ ശെരി മാഡം . . .”

 

” നീ വല്ലതും കഴിച്ചോടാ . . . ??

 

“പിന്നെ ഇവിടെ ഒരുപാട് സാധനങ്ങൾ ഉണ്ടാക്കിനിരത്തി വച്ചിട്ടുണ്ടല്ലോ. . .”

 

” അത് പിന്നെ ഇന്നൊരു ആർജൻറ് കേസ് ഉണ്ടായിരുന്നു. അതുകൊണ്ട് നേരത്തെ ഇങ് പോന്നു . . . ”

 

” ഓഹ് വളരെ ഉപകാരം ”

 

” ഒരു കാര്യം ചെയ്യ്, ആ ഫ്രിഡ്ജിന്റെ മുകളിൽ കാശ് വച്ചിട്ടുണ്ട്, അത് എടുത്തോ പുറത്തുനിന്നും വല്ലതും വാങ്ങികഴിക് ഇന്ന്, പിന്നെ ഉച്ചയ്ക്ക് ഉള്ളതും വാങ്ങിച്ചോ ”

 

” ആഹ്, പിന്നെ കാർ ഞാൻ എടുക്കും പുറത്തുപോകാൻ “”

 

” സൂക്ഷിച്ചു പോ, വെറുതേ ഇരിക്കാതെ എന്തെങ്കിലും പഠിക്കാൻ നോക്ക്. .”

 

” ഓഫ്‌കോഴ്സ് മാഡം ”

 

” ശെരി എന്ന ഞാൻ കുറച്ച് തിരക്കിലാണ്, വൈകുന്നേരം കാണാം ബയ് . . . ”

 

ഇതുകൊണ്ടാണ് എനിക് മമ്മിയോട് അധികം ദേഷ്യം തോന്നാത്തത്, ഇടക് കലിപ്പത്തി ആക്കോങ്കിലും ഉള്ളു നിറച്ച് സ്നേഹമാ. പിന്നെ ഒട്ടും കാത്തുനിൽക്കാതെ വേഗം വീടുപൂട്ടി ഇറങ്ങി. ഞങ്ങൾ താമസിക്കുന്നത് കൊച്ചി സിറ്റിയിൽ തന്നെയാണ്, കുറച് അകത്തേക്കു കയറിയാണെങ്കിലും നല്ല സൗകര്യം ഉള്ള ഒരു വീട്‌ തന്നെയാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. ഞങ്ങൾക്ക് ഇത് വരെ സ്വന്തമായി ഒരു വീട് വച്ചിട്ടില്ല. അത്കൊണ്ട് തന്നെ ഒരുപാട് ആസ്തി ഞങ്ങൾക്കുണ്ട്. മമ്മിയുടെ സ്വന്തം വീട് കോട്ടയത്താണ്. ഒളിച്ചോട്ടം കഴിഞ്ഞു ഉടക്കിൽ ആയിരുന്നെങ്കിലും ഇപ്പൊ അവരുമായി വലിയ പ്രേശ്നങ്ങൾ ഒന്നും തന്നെയില്ല. അമ്മുമ്മ മരിച്ചുപോയി. മമ്മി ഒറ്റമകൾ അതായത് കൊണ്ട് പ്രായമായ അപ്പൂപ്പൻ ഒറ്റക്കാണ് താമസം. ഞങ്ങൾ ഇടക് വേക്കെഷൻ സമയത്തൊക്കെ അവിടെപോയി നില്കാറുണ്ട്. അപ്പൂപ്പനെ ഇവിടെ ഞങ്ങളുടെ ഒപ്പം നിൽക്കാൻ പറഞ്ഞാലും പുള്ളി സമ്മതിക്കില്ല, പുള്ളിക് ആ കാടും റബ്ബറും വിട്ട് എങ്ങോട്ടും വരാൻ പോണില്ല. . .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025