Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 17

അവൾ മെല്ലെ ചിണുങ്ങിക്കൊണ്ട് പറഞ്ഞു…

 

സ്വാതി: “അയ്യോ.. അതല്ല… എനിക്ക് വിശ്വാസമാണ്… ഞാൻ ചോദിച്ചു എന്നെ ഉള്ളു.. അതെ പോയി കുളിക്കു..”

 

അവളെ ഒന്നു കൂടി അമർത്തി കെട്ടിപ്പിടിച്ചിട്ടയാൾ പറഞ്ഞു..

ജയരാജ്: “കുളിക്കാം… അതിനു മുന്നേ കുറച്ചു സമ്മാനങ്ങൾ ഉണ്ട്…നീ പോകല്ലേ നില്ക്കു…”

 

അവൾ ചോദ്യഭാവത്തിൽ അയാളെ നോക്കി നിൽക്കേ അയാൾ ഇന്നലെ രാവിലെ മെക്കാനിക്ക് വരുന്നതിനു മുന്നേ കൊണ്ട് വന്ന കവർ എടുത്തു… അതിൽ നിന്നും ഒരു പേപ്പർ കവർ എടുത്തു അവൾക്കു കൊടുത്തു തുറക്കാൻ പറഞ്ഞു… അവൾ ആകാംക്ഷയോടെ തുറന്നപ്പോൾ അതിൽ 7-8 ഫാൻസി കമ്മലുകൾ കണ്ടു… അവൾ അത് കണ്ടു സന്തോഷത്തോടെ അയാളെ നോക്കി ചിരിച്ചു അവളുടെ സാരിക്ക് മാച്ച് ആയ ഒരു കമ്മൽ എടുത്തു അവൾ അലമാരയുടെ മുന്നിൽ ഉള്ള സ്റ്റൂളിൽ ഇരുന്നു അണിഞ്ഞു…

അവൾ മെല്ലെ ജയരാജേട്ടനെ നോക്കിയായപ്പോൾ അയാൾ അവളുടെ ഇടതു വശത്തു നിലത്തു ഇരിക്കുന്നു… അയാളുടെ കൈയിൽ ഒരു കുഞ്ഞു ആഭരണ പെട്ടിയും… അവൾ കൗതുകത്തോടെ നോക്കിയപ്പോൾ അയാൾ ആ പെട്ടി തുറന്നു അതിൽ നിന്നും രണ്ടു പുതിയ വെള്ളി കൊലുസുകൾ പുറത്തേക്കു എടുത്തു… അവളുടെ കാലുകൾ എടുത്തു അയാൾ തന്റെ മടിയിൽ വെച്ചു…

 

പക്ഷെ പെട്ടെന്നുള്ള സങ്കോചം കൊണ്ട് അവൾ കാൽ വലിച്ചു… അയാൾ തല ഉയർത്തി അവളുടെ മുഖത്തേക്ക് നോക്കി എന്നിട്ടു കാൽ എടുത്ത് വീണ്ടും മടിയിൽ വെച്ച്.. ആ പ്രദേശത്തെ ഏറ്റവും ശക്തനായ മനുഷ്യൻ… ആളുകൾ പേടിയോടെ മാത്രം കാണുന്ന റൗഡി തന്റെ മുന്നിൽ വെറും നിലത്തു ഇരുന്നു തന്റെ കാലുകൾ എടുത്തു മടിയിൽ വെച്ച് തനിക്കു പാദസ്വരം ഇടാൻ പോകുന്നു.. അവൾക്കു അയാളോട് എന്തെന്നില്ലാത്ത പ്രണയം തോന്നി… അവളുടെ കണ്ണുകൾ നിറഞ്ഞെങ്കിലും ഒഴുകിയില്ല…

 

അയാൾ അവളുടെ രണ്ടു കാലിലും കൊലുസ് ഇട്ടു തന്റെ പല്ലു കൊണ്ട്അതിന്റെ കൊളുത്തു നന്നായി അമർത്തി അവളുടെ കാലുകൾ തന്റെ കൈയിൽ എടുത്തു… ചുണ്ടുകൾ കൊണ്ട് അവളുടെ രണ്ടു കാലിലും ഉമ്മ വെച്ച്… അവളുടെ ശരീരത്തിലെ എല്ലാ രോമങ്ങളും എഴുനേറ്റു നിന്ന്… അവളുടെ കണ്ണിൽ നിന്നും ഒരു ഇട്ടു കണ്ണ് നീര് അയാളുടെ കൈയിൽ വീണു.. ജയരാജ് ചോദ്യഭാവത്തോടെ നോക്കിയപ്പോൾ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു…

 

സ്വാതി: “സന്തോഷം കൊണ്ടാണ്.. ശെരിക്കും…”

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025