Kambikuttan Malayalam

Sex stories Kambikuttan kambikathakal

” താളം തെറ്റിയ താരാട്ട് ”’

വെളുത്ത ഷർട്ടും മുണ്ടുമുടുത്ത മെമ്പർ കണാരന്റെ മുപ്പത്തിരണ്ട് പല്ല് കാണിച്ചുള്ള ചിരി പൊടുന്നനെ നിന്നു . ദീനാമ്മേടെ നാവിനെല്ലില്ലായെന്നു ആർക്കുമറിയാം .

“‘ തോമാച്ചനെ ഒന്ന് കാണണം . പദയാത്ര വരുവല്യോ ? ഇച്ചിരി കാശുമുടക്കുണ്ട് .നാട്ടിലെ പ്രമാണികളോടല്യോ ചോദിക്കേണ്ടത് .അല്ലാതെ ദീനാമ്മച്ചിയോട് ചോദിച്ചാൽ വല്ലോം കിട്ടുമോ ?”

“‘എന്റെ മെമ്പറെ ..തോമാച്ചൻ യാതൊരു ദുശ്ശീലവും ഇല്ലാതെ അധ്വാനിച്ചു ഉണ്ടാക്കിയ കാശാ .ദേ എന്റെ വീട് കണ്ടോ . പഞ്ചായത്തീന്നു കിട്ടിയ മൂന്നു ലക്ഷത്തിന് മൊത്തം പണിയും തീർത്തു . വേറെ ഏതു കോൺട്രാക്ടർ ആണേലും അതിൽ പാതി മുക്കും ,എന്റെ അനിയത്തി കണ്ടിട്ട് പറയുവാ അതേ പോലൊന്ന് അവളുടെ വീടിന്റെയടുത്തു പണിതിട്ട് രൂപാ ആറേഴു ലക്ഷം ആയെന്ന് . അഞ്ചുപൈസ കക്കാതേം മോട്ടിക്കാതേം ഉണ്ടാക്കിയ പൈസയാ . നിങ്ങളീ ധൂർത്തിന്‌ പിടിച്ചു പറിച്ചു വാങ്ങുന്നെ . ആട്ടെ ..എന്നാത്തിനാ ഈ പദയാത്ര ?”

“” ലോകസാമ്പത്തിക മാന്ദ്യത്തിനെതിരെ , വിലക്കയറ്റത്തിനെതിരെ . പാവപ്പെട്ട ആളുകൾക്കിവിടെ ജോലിയുണ്ടോ ? കാർഷിക വിളകൾക്കിവിടെ വിലയുണ്ടോ ? “‘
മെമ്പർ കത്തിക്കയറി

“”ആ ,… നിർത്തുനിർത്തു . ആളുകൾക്കിവിടെ ജോലിയില്ലന്ന് അറിയാം ..കാർഷിക വിളകൾക്കിവിടെ വിലയും ഇല്ലന്നറിയാം .എന്നിട്ടും പിരിവിനിറങ്ങിയേക്കുവാ അല്ലെ മെമ്പറെ . ദേ എമിലി പാവം കോഴി വളർത്തിയും കൃഷി ചെയ്തും തോമാച്ചന്റെ മിച്ചം കൊണ്ടുമൊക്കെയാണ് ഇതുവരെയെത്തിയത് . അതും പിടിച്ചു വാങ്ങിക്കോ .”‘

”അതുകൊണ്ടല്ലേ ദീനാമ്മച്ചീ നമ്മുടെ പഞ്ചായത്തിലെ ആറിന് കുറുകെയുള്ള പാലം പണി തോമാച്ചന് തന്നെ വാങ്ങിക്കൊടുത്തത് . നമ്മുടെ നാട്ടിലെ കോൺട്രാക്ടറെ സഹായിക്കാതിരിക്കാൻ പറ്റുമോ ? എത്ര പേരെ തഴഞ്ഞിട്ടാണെന്നോ തോമാച്ചനീ കോണ്ട്രാക്റ്റ് ഞാൻ മേടിച്ചു കൊടുത്തത് . “”

“‘ഉവ്വുവ്വ ..തോമാച്ചൻ പാവമായത് കൊണ്ട് അയാളെ പിഴിഞ്ഞ് കുടിക്കാം .അത് തന്നെ കാര്യം “”

“‘ ഞാൻ പോയേച്ചും വരാം ”’

ഇനി നിന്നാൽ ശെരിയാവില്ലന്ന് മനസിലായ മെമ്പർ കണാരൻ പതിയെ ഗേറ്റ് തുറന്നകത്തേക്ക് കയറി .

“‘തോമാച്ചനവിടെയില്ല മെമ്പറെ “‘

പുറകിൽ നിന്ന് ദീനാമ്മ വിളിച്ചു പറഞ്ഞത് മെമ്പർ കേട്ടില്ല . അല്ലെങ്കിൽ കേട്ടതായി ഭാവിച്ചില്ല .

“‘തോമാച്ചോ .. പൂയ് “”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025