Kambikuttan Malayalam

Sex stories Kambikuttan kambikathakal

” താളം തെറ്റിയ താരാട്ട് ”’

പിന്നെ ഒരു വലിയ വാഴത്തോപ്പ് പ്രത്യക്ഷമായി.അതിനിടയിലൂടെ ഒരു ചെമ്മൺപാതയുണ്ടായിരുന്നു. ചുറ്റും പച്ചപ്പിന്റെ പ്രളയം.ഒരഞ്ചു മിനിട്ടുകൂടി കാർ മുമ്പോട്ട് പോയപ്പോൾ ഏകാന്തമായ ഒരിടത്ത് ഒരു വലിയ ആധുനിക രീതിയിൽ പണി കഴിപ്പിച്ച ഒരു കെട്ടിടം അവർ കണ്ടു.അതിന്റെ പിൻഭാഗം നിറയെ റബ്ബറും വശങ്ങളിൽ കവുങ്ങുകളും കൊക്കോയും വളർന്ന് നിന്നിരുന്നു.

“അതാ ഫാം ഹൌസ്,” കണാരൻ പറഞ്ഞു.

“അവിടെ ഇപ്പം ജോൺ സാർ മാത്രമേ ഒള്ളൂ,”

“അപ്പം അയാടെ വീടൊക്കെ?”

“അതങ്ങു പൂയം കുട്ടീലാ..”

അപ്പോഴേക്കും കാർ വീടിന്റെ മുമ്പിൽ എത്തിയിരുന്നു.

വലിയ കോമ്പൗണ്ടും മതിലുമൊക്കെയുള്ള ഒരു കെട്ടിടമായിരുന്നു അത്. പച്ചനിറത്തിന്റെ കടലിന് നടുവിലെ ഒരു ദ്വീപ് പോലെ തോന്നിച്ചു അത്.

“കേറി വാ,”

കാർ പാർക്ക്ചെയ്ത് കഴിഞ്ഞ് കണാരൻ വന്ന് അവരോട് പറഞ്ഞു.

ആനിയും എമിലിയും വരാന്തയിലേക്ക് കയറി.

“വാ, അകത്തേക്ക്…” കണാരൻ പറഞ്ഞു.

“നിങ്ങള് പൊക്കോ,””’ എമിലി പറഞ്ഞു.

“ഞാൻ ഇവിടെ ഇരുന്നോളാം. പിന്നെ ഞാൻ വന്നിട്ടുണ്ടെന്നും ഇവിടെ പൊറത്ത് ഇരിപ്പൊണ്ടെന്നും അയാള് അറിയണ്ട,”

“അതേറ്റു!” കണാരൻ ചിരിച്ചു.

തുറന്ന് കിടന്ന വാതിലിലൂടെ അവർ അകത്തേക്ക് കയറി.
ഒരു ഹാളിലെത്തി.

അവിടെ ഒരു മേശയ്ക്ക് പിമ്പിൽ കസേരയിലിരുന്ന് ഏതോ ഫയൽ മറിച്ചു നോക്കിക്കൊണ്ടിരുന്ന ജോൺ അവരെ കണ്ട് വെളുക്കെ ചിരിച്ചുകൊണ്ട് എഴുന്നേറ്റു .
കൊള്ളാല്ലോ ആള്!

ആനി സ്വയം പറഞ്ഞു.കണാരനും എമിലിയും അയാളെക്കുറിച്ച് പറഞ്ഞപ്പോൾ ആളിത്ര സൊയമ്പനാണ് എന്ന് കരുതിയില്ല.അന്ന് കാണാൻ ചെന്നപ്പോൾ കാറിനകത്തിരുന്നാണല്ലൊ പിന്നെ വരാൻ പറഞ്ഞത് . ഏകദേശം സിനിമാ നടൻ സിദ്ധിക്കിനെപ്പോലെയിരിക്കുന്നു.നല്ല നിറം.ഭംഗിയുള്ള കണ്ണുകൾ. ഉരുണ്ട കവിളുകൾ. നല്ലചിരി.

“ആനി ..അല്ലേ?”

അയാൾ കൈ നീട്ടി.

അവൾ അയാൾക്ക് നേരെ കൈ നീട്ടി.

അയാൾ അവളുടെ കൈ പിടിച്ചമർത്തി.

നല്ല ഉറപ്പും ദൃഢതയുമുള്ള പിടുത്തം.

” ആഗ്നസ് സ്കറിയ ..ആനിയെന്ന് വിളിക്കും . …”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025