Kambikuttan Malayalam

Sex stories Kambikuttan kambikathakal

താളം തെറ്റിയ താരാട്ട് 2

പല സ്ഥലങ്ങളുടെ പെയിന്റിങ്ങുകൾ പ്രിന്റ് ചെയ്ത കർട്ടനുകൾ ഒന്നിന് പുറകിലൊന്നായി വിരിച്ചിട്ടിരിക്കുന്നത് ആനി നോക്കി . അത്യാവശ്യം നല്ലൊരു സ്റ്റുഡിയോ ആയിരുന്നു അത് . അവിടെ നിന്നുള്ള വാതിൽ തുറന്നപ്പോൾ റൂമിൽ മേക്കപ്പ് സാധനങ്ങളൂം അതിനുമുന്നിൽ വലിയ കണ്ണാടിയും , ആ മുറിയിൽ നിന്ന് കയറാൻ പറ്റുന്നപോലെ ഒരു ചെറിയ ബാത്റൂമും ഉണ്ടായിരുന്നു .അതീയിടെ കൂട്ടി പിടിച്ചതായി ആനിക്ക് തോന്നി . ആനി വീണ്ടും ഹാളിൽ എത്തി , കർട്ടനു പിന്നിൽ താൻ കണ്ട വാതിൽ തുറന്നു . അതൊരു മുറിയിലേക്കാണ് തുറന്നത് . അവിടെ കുറെ കാലിയായ കാർഡ്ബോർഡ് ബോക്സുകളാണ് ഉണ്ടായിരുന്നത് . ആത് അടുക്കി വിരിച്ചിട്ട് , ഒരു പില്ലോയും കണ്ടപ്പോൾ കറിയാച്ചൻ അവിടെ വിശ്രമിക്കുന്നതാണ് എന്നവൾക്ക് തോന്നി . ആ മുറിക്ക് പുറകിലായി ചെറിയൊരു കിച്ചനും അതിനോട് ചേർന്ന് ഒരു ബാത്റൂമും ഉണ്ടായിരുന്നു . കിച്ചൻ ഒന്ന് നന്നാക്കിയെടുത്താൽ ഇപ്പോൾ താമസിക്കുന്ന വീട് വിൽക്കേണ്ടി വന്നാലും ഇവിടെ താമസിക്കാമല്ലോയെന്നവൾ ചിന്തിച്ചു .

“‘ആന്റീ ….ആനിയാന്റീ ..”” കറിയാച്ചന്റെ വിളികേട്ടവൾ തിരികെ ഹാളിലെത്തിയപ്പോൾ അവനും അവിടെയെത്തിയിരുന്നു .

“”‘കൊള്ളാമല്ലോടാകൊച്ചേ നിന്റെ സ്റ്റുഡിയോ . വെഞ്ചരിപ്പ് കഴിഞ്ഞോടിയതാ ഞാൻ ബാംഗ്ലൂർക്ക് . ഇവിടെ നമുക്ക് വേണേൽ താമസിക്കുകയും ചെയ്യാമല്ലോ “”

“‘ അതെ .. കുറച്ചു ദിവസം താമസിക്കാനുള്ള സൗകര്യമൊക്കെയുണ്ട് . ആന്റിയെന്താ ഉദ്ദേശിക്കുന്നെ . മുകളിലെ വീട് വിൽക്കാമെന്നാണോ പ്ലാൻ ? ”” കറിയാച്ചന് അവളെ നോക്കി .

“‘ഹേ …അതൊക്കെ ലാസ്റ്റ് നിമിഷം . നമുക്കൊന്ന് പൊരുതി നോക്കാടാ കറിയാപ്പി .. ആട്ടെ നിന്റെ ക്ലയന്റ് ചീത്ത പറഞ്ഞോ ?”’

” ങേ ..അതോ ..ഹേയ് ഇല്ലില്ല …അതവര് ഫേസ്ബുക്കിലിട്ട ഫോട്ടോസാ . അവരും കണ്ടിരുന്നെന്ന് . അവർക്ക് പരാതിയൊന്നുമില്ല . സംസാരത്തിൽ നിന്ന് ഹാപ്പിയാണെന്നു തോന്നി .””

“‘ ശെരിയാടാ ..അതൊന്നും ഇപ്പഴത്തെ കാലത്ത് വിദേശരാജ്യങ്ങളിൽ അത്ര ഹോട്ട് ഒന്നുമല്ല . ബാംഗ്ലൂര് പോലും ഇതിലും ഹോട് ഡ്രസ്സ് ഇട്ട് നടക്കുന്നു . ഇതുപക്ഷേ ഇവിടെയായത് കൊണ്ടാ .”” ആനി കംപ്യൂട്ടറിന്റെ മുന്നിലെ ചെയറിലിരുന്നു .

“‘കാണിച്ചേ ആ ഫോട്ടോസ് “”

“‘ആന്റീ ..അത് “‘ കറിയാച്ചൻ ഒന്ന് പരുങ്ങി .

“‘ കാണിക്കടാ …ഏതായാലും അതിന്റെ രണ്ടുമൂന്ന് ഫോട്ടോസ് ഞാൻ കണ്ടു . “”

ആനി പറഞ്ഞപ്പോൾ കറിയാച്ചന് മോണിറ്റർ ഓണാക്കി .

“‘ ഇതെവിടാടാ സ്ഥലം … സൂപ്പറായിട്ടുണ്ടല്ലോ …”‘

“‘ ഇത് ഇവിടുന്ന് പത്തു പതിനഞ്ചു കിലോമീറ്റർ പോകുമ്പോൾ ഒരു വെള്ളച്ചാട്ടം ഉണ്ട് ആന്റീ .അവിടെയാ . ഇതൊക്കെ നമ്മുടെ സ്റുഡിയോയാ . “”’ കറിയാച്ചൻ ഓരോന്നും കാണിച്ചു പറഞ്ഞുകൊടുത്തു .

“”‘ ഇതിൽ ബാംഗ്ളൂരിലൊക്കെയുള്ള സാധാരണ വേഷമല്ലേ ഉള്ളൂ ..നീ പഠിച്ചിടത്തും ഇതൊക്കെ സർവ്വസാധാരണമല്ലേ ..പിന്നെന്താ ?”

“‘അതല്ല ..അത് വേറെയുണ്ട് “‘

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025