Kambikuttan Malayalam

Sex stories Kambikuttan kambikathakal

തട്ടത്തിൻ മറയത്ത്

അവളുടെ ഗേറ്റിനു മുന്നിൽ ഹന്നയെ ഇറക്കി ടീച്ചർ പോയി. ഞാൻ കുറച്ചു അകലം വിട്ടു ബൈക്ക് നിർത്തി ഹെഡ്‍ലൈറ്റ് ഓഫ് ആക്കി.അവൾ വീട്ടിൽ ഉള്ളവരെ വിളിക്കുകയാണ് മൊബൈലിൽ. പക്ഷെ ആരും ഫോൺ എടുക്കുന്നില്ല. പെണ്ണിന് ചെറുതായിട്ട് പേടി ആയെന്നു തോന്നുന്നു. ബാഗ് നിലത്തു വെച്ച് വീണ്ടും വിളിക്കുകയാണ്. ഞാൻ അടുത്തേക്ക് ചെന്നു എന്നെ കണ്ടപ്പോൾ അവളുടെ മുഖത്തു ഒരു ആശ്വാസം അതെ പോലെ കുറച്ചു ദേഷ്യവും.. ഞാൻ മതിൽ ചാടിക്കടന്നു വീടിന്റെ മുന്നിൽ ചെന്ന് കാളിങ് ബെൽ അടിച്ചു. കുറച്ചുനേരം അടിച്ചപ്പോൾ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. വീണ്ടും അതെ പോലെ തിരിച്ചുചാടി ബൈക്കിന്റെ അടുത്ത് വന്നു നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഖദീജുമ്മ വന്നു ഗേറ്റ് തുറന്നു, അവൾ ഒറ്റക്ക് നിൽക്കുന്നത് കണ്ടു എന്തൊക്കെയോ ദേഷ്യപ്പെട്ടു. ദൂരെ നിൽക്കുന്ന എന്നെ ചൂണ്ടിക്കാണിച്ചുകൊണ്ടവൾ എന്തോ പറഞ്ഞു. എന്നെ ഒന്ന് നോക്കി ചിരിച്ചിട്ട് ഉമ്മ അവളെയും കൊണ്ട് അകത്തേക്ക് നടന്നു.

* * * * * * * *

രണ്ടു ദിവസത്തേക്ക് വേറെ എങ്ങോട്ടും പോയില്ല. വീട്ടിലും പറമ്പിലും തന്നെ ആയിരുന്നു. വീടിനു ചുറ്റുമുള്ള പറമ്പ് ഒരു ഫാം ആക്കി മാറ്റണം. അതിനു വേണ്ടി ഒരു ദിവസം ഉച്ചക്ക് കൃഷിഭവനിൽ ചെന്നു. ശനിയാഴ്ച്ച ആണ്, അധികം തിരക്കില്ല. ഓഫീസറുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ആണ് രണ്ടു പെൺകുട്ടികൾ അറ്റസ്റ്റ് ചെയ്യിപ്പിക്കാൻ വന്നത്. അതിലൊരാൾ ഹന്ന ആണ്.. കൂടെ ഉള്ളത് ഫ്രണ്ട് ആണ്, എന്തോ എക്സാം അപ്ലിക്കേഷൻ ആണ്..അതിന്റെ കൂടെ വെക്കാൻ മാർക്ക് ലിസ്റ്റ് അറ്റെസ്റ് ചെയ്യാൻ.. അവസാന ദിവസം ആയി. കോളേജ് ഇല്ലാത്തത് കൊണ്ടാണ് ഇവിടേക്ക് വന്നത് എന്നൊക്കെ പറഞ്ഞു. വെറുതെ മാർക്ക് ലിസ്റ്റ് ഒക്കെ എടുത്തു നോക്കി.. എന്നെ പോലെ അല്ല, ഇഷ്ടം പോലെ സപ്ലി ഒക്കെ അടിച്ചിട്ടുണ്ട്. ഡിഗ്രി ഫൈനൽ ഇയർ ആയപ്പോഴേക്കും പത്തു പന്ത്രണ്ട് മാർക്ക് ലിസ്റ്റ് ഉണ്ട് എല്ലാം കൂടെ… ഇനി ഇതെല്ലം കൂടി ഒരു മാർക്ക് ലിസ്റ്റ് ആക്കാൻ യൂണിവേഴ്‌സിറ്റിയിൽ കേറി ഇറങ്ങണം.. പാവം കൃഷി ഓഫിസർ എല്ലാ മാർക്ക് ലിസ്റ്റിലും ഒപ്പിടുന്നുണ്ട്. ഞാൻ മാർക്ക് ലിസ്റ്റ് എടുത്ത് നോക്കുന്നത് കണ്ടിട്ട് അവൾ ചമ്മി നാറി നിൽക്കുന്നുണ്ട്. അവിടെ നിന്ന് ഒന്നിച്ചാണ് ഇറങ്ങിയത്, അടുത്തുള്ള കടയിൽ കേറി ജ്യൂസ് കുടിച്ചു. അവൾ നന്നായിട്ട് സംസാരിക്കുന്നുണ്ട്. എനിക്കാണ് പറയാൻ ഒന്നും ഇല്ലാത്തത്.. അന്ന് ഒറ്റക്ക് വന്നതിനു ഉമ്മ ചീത്ത പറഞ്ഞപ്പോൾ എന്നെ കാണിച്ചു കൊടുത്തതോടെ ചീത്ത നിർത്തി എന്ന് പറഞ്ഞു.. അല്ലെങ്കിൽ ആണുങ്ങളോട് സംസാരിക്കുന്നത് കണ്ടാൽ ചീത്ത പറയുന്ന ആളാണ്, എന്നെ കണ്ടപ്പോൾ ചീത്ത പറയാഞ്ഞത് എന്ന് പറഞ്ഞു. അല്ലെങ്കിലും ലക്ഷ്മിയുടെ മോൻ കൊണ്ടുവിട്ടതിനു ഖദീജുമ്മ അവളെ വഴക്ക് പറയില്ലല്ലോ…

അധികം ദിവസങ്ങൾക്കുള്ളിൽ തന്നെ ഞങ്ങൾ പല സ്ഥലത്തു വെച്ചും കണ്ടു മുട്ടാൻ തുടങ്ങി.. യാദൃശ്ചികം ആണോ അല്ലയോ എന്നറിയില്ല. ചിലപ്പോൾ ഇതിനു മുമ്പും ഞങ്ങൾ കാണുന്നുണ്ടായിരിക്കും, അന്ന് പരിചയം ഇല്ലാത്തത് കൊണ്ടാവും മിണ്ടാത്തതും ശ്രദ്ധിക്കാത്തതും. പതിയെ എനിക്ക് അവളോട് ഒരു ഇഷ്ടം

The Author

Aadhi

ഞാൻ ഇവിടെ ഉണ്ടായിരുന്നു.. ഒരിക്കൽ !
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025