Kambikuttan Malayalam

Sex stories Kambikuttan kambikathakal

തട്ടത്തിൻ മറയത്ത്

പറയുന്നതല്ലേ… ഞാൻ ഓക്കേ പറഞ്ഞു. ഫോണിൽ ബൗൺസ് ആപ്പ് ഇൻസ്റ്റാൾ ചെയ്ത ഒരു സ്കൂട്ടർ ബുക്ക് ചെയ്തു. ഹന്നയെയും കൂട്ടി മാർക്കറ്റിന്റെ പുറത്തുള്ള പാർക്കിങ് ലോട്ടിലേക്ക് നടന്നു. അവളെയും കൊണ്ട് എവിടെ പോവും?? പെട്ടെന്നുള്ള പ്ലാനിംഗ് ആയിരുന്നത് കൊണ്ട് ഒരു ഐഡിയ ഇല്ല… വണ്ടി ബെല്ലാരി റോഡിൽ കയറ്റി നേരെ വിട്ടു.. ചെന്ന് നിന്നത് നന്ദി ഹിൽസ്.. ബാംഗ്ലൂർ കാണാൻ തുടങ്ങാൻ പറ്റിയ സ്ഥലം.. ഞങ്ങൾ എത്തുമ്പോൾ സൺറൈസ് ഒക്കെ കഴിഞ്ഞു എല്ലാവരും പോയിട്ടുണ്ടായിരുന്നു.. ഞങ്ങളെ പോലെ കുറച്ചു പൊട്ടന്മാർ  മാത്രം.. വെയിലിനു അധികം ചൂടില്ല.. എന്നാലും ഈ സമയത്തു അല്ലായിരുന്നു കേറേണ്ടിയിരുന്നത്… അവിടെ നിന്ന് നോക്കുമ്പോൾ കാണുന്ന വ്യൂവും തണുത്ത കാറ്റും…കുറച്ചു നേരം അവിടെ നിന്നിട്ട് താഴേക്ക് ഇറങ്ങി..വരുന്ന വഴി ചായ ഒക്കെ കുടിച്ചു. നേരം പതിനൊന്നാവാൻ പോവുന്നു. വേറെ ഒന്നും ചെയ്യാൻ ഇല്ല..വണ്ടി ലാൽബാഗിലേക്ക്..അവിടെ ഇഷ്ടം പോലെ കപ്പിൾസ് പ്രണയിച്ചിരിക്കുന്നു, ഹന്ന ചെറിയൊരു ചിരിയോടെ അതൊക്കെ നോക്കിക്കണ്ടു. ഉമ്മ വെക്കുന്ന സീനൊക്കെ അവൾ നോക്കുന്നത് ഞാൻ കണ്ടപ്പോൾ അവളുടെ മുഖത്തു ഒരു നാണം.. അവിടെ പാർക്കിലോക്കെ ചുറ്റിക്കറങ്ങി ഉച്ചക്ക് സ്‌പൈസ് ടെറസിൽ കേറി ലാവിഷ് ആയിട്ട് ലഞ്ച് കഴിച്ചു. സ്കൂട്ടർ ഡ്രോപ്പ് ചെയ്തു മെട്രോയിൽ കേറി മജെസ്റ്റിക്കിൽ എത്തി, അവിടെ കുറെ വായിനോക്കി നടന്നു. ഞാൻ പറയുന്ന പൊട്ടത്തരങ്ങൾ എല്ലാം കേട്ട് അവൾ ചിരിക്കുന്നുണ്ട്.. എന്റെ കൂടെ നടക്കുന്നുണ്ട്. എന്നാൽ അബദ്ധത്തിൽ പോലും എന്നെ തൊടുന്നത് പോലും ഇല്ല.. കുറച്ചു ഡ്രെസ്സും ബാഗും അല്ലറ ചില്ലറ സ്വീറ്റ്സ് ഒക്കെ വാങ്ങി ഞങ്ങൾ മെട്രോയിൽ കേറി ബസിനടുത്തെത്തി. മിക്കവാറും പേര് എത്തിയിട്ടുണ്ട്. ബോയ്സ് ചിലരൊക്കെ ബാറിൽ കേറി രണ്ടെണ്ണം അടിച്ചിട്ടാണ് വന്നത്. ഗേൾസ് ഫുൾ ഷോപ്പിംഗ് ഒക്കെ.. ഞങ്ങൾ ബൈക്ക് എടുത്ത് അവിടേം ഇവിടേം ഒക്കെ കറങ്ങിയത് കേട്ട് അവർ അന്തം വിട്ടു…ബാക്കി ഉള്ളവരൊക്കെ വെറുതെ മാളിൽ ഒക്കെ,  കേറി വായിനോക്കി നടന്നു കുറെ ഷോപ്പിംഗ് ഒക്കെ നടത്തി എന്നെ ഉള്ളൂ…

തിരിച്ചു വരുമ്പോൾ ആരും സീറ്റിൽ പോലും ഇരിക്കാതെ ആയിരുന്നു തുള്ളിച്ചാട്ടം..രാത്രി രണ്ടു മണിയോടെ ബസ് കോളേജിൽ എത്തി. ചിലരൊക്കെ വഴിയിൽ ഇറങ്ങിയിരുന്നു, ബാക്കി ഉള്ളവരെ കൂട്ടാൻ വീട്ടുകാരും. അവിടെ പക്ഷെ ഹന്നയുടെ വീട്ടുകാരെ കണ്ടില്ല. അവൾ എത്തുന്ന സമയം പറഞ്ഞിട്ടില്ലായിരുന്നു. എന്നോട് വീട്ടിൽ കൊണ്ട് ചെന്നാക്കാൻ പറഞ്ഞു. പക്ഷെ അത് ശരിയല്ല.. അസമയത്ത് ഒരു പെണ്ണിനെ കൊണ്ട് ചെന്നാക്കുക എന്ന് പറഞ്ഞാൽ…പക്ഷെ അവൾ വാശിയിൽ ആണ്.. ഷെൽഹയെ വിളിച്ചപ്പോൾ കൊണ്ട് ചെന്നാക്കാൻ പറഞ്ഞു. അവസാനം ആ വഴിക്കുള്ള ഒരു ടീച്ചറിന്റെ കാറിൽ അവളെ കയറ്റി വിട്ടു. അൻവർ വഴിയിൽ ഇറങ്ങി പമ്പിൽ നിന്ന് എന്റെ ബൈക്ക് എടുത്ത് വന്നിരുന്നു. അത് വാങ്ങി ഞാൻ ആ കാറിന്റെ പിന്നാലെ ഒരു അകലം ഇട്ട് ഓടിച്ചു… എന്നെ വിശ്വസിച്ചു വീട്ടിൽ വിടാൻ പറഞ്ഞതാണ്, അപ്പോൾ അവൾ വീട്ടിൽ എത്തി എന്ന് ഉറപ്പാക്കണമല്ലോ…

The Author

Aadhi

ഞാൻ ഇവിടെ ഉണ്ടായിരുന്നു.. ഒരിക്കൽ !
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025