Kambikuttan Malayalam

Sex stories Kambikuttan kambikathakal

താഴ് വാരത്തിലെ പനിനീർപൂവ് 9

“അച്ഛനു കാനഡയിലെ ഇന്ത്യൻ എംബസി യിൽ ആയിരുന്നു ജോലി ഞാൻ ജനിച്ചതും അഞ്ചു വയസ് വരെ വളർന്നതും അവിടെ ആയിരുന്നു, അച്ഛൻ എംബസി യിലെ ചില മുതിർന്ന ഉദോഗസ്ഥൻമാരുടെ കള്ളകളികൾ വെളിച്ചത്തു കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. എന്നാൽ അതിനു അച്ഛൻ കൊടുക്കേണ്ടിക മ്പികു ട്ട ന്‍നെ റ്റ്വന്ന വില അച്ഛന്റെ ജീവൻ ആയിരുന്നു. അച്ഛൻ പോയതോടെ അമ്മ എന്നെയും കൊണ്ട് തിരിച്ചു നാട്ടിൽ വന്നു സെറ്റിൽ ആയി. അച്ഛൻ കുറച്ചു സാമ്പാദിച്ചു ഇട്ടിരുന്നത് കൊണ്ട്, കുഴപ്പം കൂടാതെ ഈ നിലയിൽ എത്തി, “

അവൾ അതു പറയുമ്പോൾ കണ്ണ് നിറയുന്നുടാർന്നു .

“കീർത്തി സോറി “

ഞാൻ അവളുടെ കരയുന്ന മുഖത്തേക്ക് നോക്കി പറഞ്ഞു.

“അതിനു അജി എന്തിനാ സോറി പറയുന്നേ “

അവൾ ചോദിച്ചു,

“ഞാൻ അതു ചോദിച്ചത് കൊണ്ടല്ലെ നിന്റെ ഈ സുന്ദരമായ മിഴികൾ ഈറൻ ആയതു “

ഞാൻ പറഞ്ഞു “

“ഓഹ്, അതു സാരമില്ല “

അവൾ പറഞ്ഞു,

“നിന്റെ കണ്ണിൽ നിന്നും വെള്ളം വന്നതിനെ അല്ല എനിക്ക് വിഷമം ആ വെള്ളം കൊണ്ട് നിന്റെ മുഖത്തെ മേക്കപ്പ് ഒക്കെ ഇളകി പോയില്ലേ, നീ എത്ര കഷ്ടപ്പെട്ട് ചെയ്തതായിരിക്കും അതു “

ഞാൻ അവളെ കളിയാക്കുന്ന രീതിയിൽ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഒന്നു പോടാ കളിയാകാതെ, “

അവൾ കപട ദേഷ്യത്തോടെ പറഞ്ഞു.

“ഹേ, ജിഎം നെ കയറി പോടാ നു വിളിക്കുന്നോ “

ഞാൻ കപട ദേഷ്യത്തോടെ പറഞ്ഞു.

“ജിഎം ന്റെ ഭരണം ഒക്കെ അങ്ങ് ഓഫീസിൽ, ഇപ്പോൾ എന്റെ ഫ്രണ്ട് അജി , എന്റെ ഫ്രണ്ടിനോട് എനിക്ക് എന്തും പറയാം, “

അവൾ പറഞ്ഞു,

“ഉം, “

ഞാൻ അതിനു ഒന്നു മൂളി യൊള്ളു.

“അജി, അജിയുടെ വീട്ടിൽ ആരൊക്കെ ഉണ്ട് ?”

അവൾ ചോദിച്ചു.

“അമ്മയും അച്ഛനും പിന്നെ കുറെ ആൾക്കാരും ഒരു കൂട്ടുകുടുംബം ആണു “

ഞാൻ പറഞ്ഞു.

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025