Kambikuttan Malayalam

Sex stories Kambikuttan kambikathakal

താഴ് വാരത്തിലെ പനിനീർപൂവ് 9

“ഉം “

ഞാൻ പിന്നെ ബാത്‌റൂമിലേക്ക് പോയി അവൾ ഹാളിലേക്കും . ഞാൻ കുളിച്ചു വന്നപ്പോഴേക്കും ഒരു ഭാര്യയുടെ കടമ പോലെ കീർത്തി ബെഡിൽ എന്നിക്ക് മാറാനുള്ള ഒരു മുണ്ടും ഷർട്ടും എടുത്തു വെച്ചിരിക്കുന്നു, അതു അമലിന്റെ ഡ്രസ്സ്‌ ആണെന് മനസ്സിൽ ആയി.

അങ്ങനെ ഡ്രസ്സ്‌ ഒക്കെ മാറി ഞാൻ ഹാളിലേക്ക് ചെന്നു , അവിടെ എല്ലാവരും ആയി പിന്നെയും സംസാരിച്ചു.

എന്റെ അമ്മയുടെ കൂടെ ഇപ്പോ കീർത്തിയുടെ അമ്മ ആണു താമസിക്കുന്നത് എന്നു മനസിലായി . കീർത്തി നാട്ടിൽ നിന്നും പോന്നതിനു ശേഷം അവളുടെ അമ്മ അമലിന്റെ വിട്ടിൽ ആണു നിന്നിരുന്നത് . എന്നാൽ എന്റെ അച്ഛൻ ഇപ്പൊ രാത്രി സെക്യൂരിറ്റി പണിക്കു പോകുന്നത് കൊണ്ട് അവളുടെ അമ്മ എന്റെ അമ്മക്ക് കൂട്ടിനായി രാത്രി വരും. അങ്ങനെ ഞങ്ങൾ കുറെ കാര്യങ്ങൾ സംസാരിച്ചു,

സമയം പന്ത്രണ്ടര ആയപ്പോൾ സംസാരം ഒക്കെ നിർത്തി എല്ലാവരും കിടക്കാനായി എഴുനേറ്റു . എനിക്ക് വേണ്ടി ഒരുക്കിരുന്ന റൂമിലേക്ക് ഞാൻ പോയി .

എനിക്ക് കിടന്നിട്ട് ഉറക്കം വരുന്നുണ്ടായില്ലാ.

എന്നെ സ്നേഹിക്കുന്ന എല്ലാവരെയും ഞാൻ ഈ നാലുവർഷം വളരെ അധികം വേദനിപ്പിച്ചു, ഇനി അങ്ങനെ ഉണ്ടാകാൻ പാടില്ല, എല്ലാവരും ആയി പഴയപോലെ അവരുടെ ഒക്കെ അജി ആയി ജീവിക്കണം, നാട്ടിൽ പോയിട്ട് വേണം ലെച്ചുവിനെ ഒന്നു കാണാൻ, എത്ര നാൾ ആയി അവളുടെ മുഖം കണ്ടിട്ട്, ഇപ്പോഴും അവൾക്ക് എന്നോട് ദേഷ്യം ഉണ്ടാകുമോ ?, അതോ അച്ഛനും അമ്മയും എന്നെ മനസിലാക്കിയ പോലെ അവളും മനസ്സിൽ ആക്കിയിട്ടു ഉണ്ടാകുമോ എന്റെ നിരപരാധിത്യം?, . എന്നോട് ഉള്ള ദേഷ്യത്തിന് ഇനി അവൾ വേറെ വിവാഹം വല്ലതും കഴിച്ചിട്ടുണ്ടാകുമോ ?,വീണ്ടും എന്റെ മനസ്സിൽ ലെച്ചുവിന്റെ ഓർമ്മകൾ അലയടിക്കാൻ തുടങ്ങി, നാട്ടിൽ ചെന്നു അവളെ എങ്ങനെ എങ്കിലും കാണണം എന്നായി ചിന്ത, ഇതിന്റെ ഇടക്ക് മനസ്സിൽ വേറെ ചിന്തകളും കടന്നു വന്നു . കീർത്തി അവൾ എന്നെ ഇഷ്ടപെടുന്നുണ്ട് അവളുടെ പെരുമാറ്റത്തിൽ അതു എനിക്ക് ബോധ്യം ആയി. ഞാൻ അമലിന്റെ ബന്ധു ആണെന് അറിഞ്ഞപ്പോൾ അവളുടെ മുഖത്തു ഉണ്ടായ സന്തോഷവും അതിനു ശേഷം അവൾ എന്റെ കാര്യങ്ങളിൽ കൊടുക്കുന്ന ശ്രദ്ധയും കരുതലും ഒക്കെ ഒരു ഒരു ഇഷ്ടപെട്ട പുരുഷനോട് ചെയുന്ന മാതിരി, എല്ലാം കൂടി വീണ്ടും എന്റെ മനസ്സ് നീറി കൊണ്ടിരുന്നു.

അങ്ങനെ എല്ലാം ആലോചിച്ചുകൊണ്ട് ഞാൻ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു……..

തുടരും…..

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025