Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദി സറഗേറ്റ് മദർ 2

 

അവൾ ആകെ പരിഭ്രമിക്കാൻ തുടങ്ങി.. “ഇന്നു അവസാന ദിവസം അല്ലെ… അല്ലെങ്കിൽ തന്നെ സാർ കലിപ്പാ ഇതുകൂടി ആയാൽ…”

 

“പടിക്കൽ കൊണ്ടുപോയി കാലമുടച്ചല്ലോ.. ശെ… ” സ്വാതി മനസിലോർത്തു…

 

സമയം മെല്ലെ നീങ്ങി അവസാന ബസ്സും വരേണ്ട സമയം കഴിഞ്ഞതും സ്വാതിയുടെ സകല പ്രതീക്ഷയും തീർന്നു….

 

ഫോൺ ആണെങ്കിൽ ചാർജ് തീർന്നു ഓഫ്‌ ആയി.. അതുകൊണ്ട് മോഹനേട്ടനെ വിളിക്കാനും കഴിയുന്നില്ല…

 

സ്വാതി ആകെ ടെൻഷനിലായി….

 

ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല… സമയം എട്ടര കഴിഞ്ഞിരിക്കുന്നു… സ്വാതി തിരിഞ്ഞു ജാനുചേച്ചിയുടെ വീട്ടിലേക്ക് നടക്കാൻ തുടങ്ങുമ്പോളാണ് മുമ്പിൽ ഒരു വണ്ടി വന്നു നിന്നത്…

 

സ്വാതി ആദ്യംമൊന്നു പേടിച്ചെങ്കിലും.. പിന്നീട് അകത്തെ ആളെ കണ്ടപ്പോൾ ആശ്വാസം തോന്നി…

 

സ്വാതി നോക്കി നിൽക്കെ അവൾക്കായി വണ്ടിയുടെ വാതിൽ തുറന്നു…

 

അവൾ അതിൽ കയറി തലകുനിച്ചിരുന്നു..

 

ഋഷി വേഗം തന്നെ വണ്ടി തിരിച്ചു വീട്ടിലേക്ക് യാത്ര…തുടർന്നു..

 

ഋഷി ഒന്നും മിണ്ടാത്തതിൽ സ്വാതിക്ക് പേടിതോന്നി..

 

സാറ് കലിപ്പിലാണ്… സ്വാതി ഉറപ്പിച്ചു…

 

“സോറി സർ.. ഇങ്ങനെ ഒരു അവസ്ഥ ആയോണ്ടാ.. ”

 

” മ്മ്.. എന്നിട്ട് എല്ലാം ഒക്കെ ആയോ… “ഋഷി ചോദിച്ചു..

 

” വീട് കുറച്ചു പോയിട്ടുണ്ട്… എല്ലാം അടുത്തുള്ള വീട്ടിൽ ഒതുക്കി ”

 

ഋഷി മിണ്ടിയതിൽ സ്വാതിക്ക് നല്ല ആശ്വാസം തോന്നി…

 

പെട്ടെന്നാണ് മുമ്പിൽ നല്ല ബ്ലോക്ക്‌ കാണുന്നത്.. സ്വാതിയുടെ വീട്ടിൽ നിന്ന് ഒരുപാട് ദൂരം ആയിട്ടുണ്ടായിരുന്നില്ല…

 

ഋഷി ഗ്ലാസ്സ് തുറന്നു പുറത്ത് നിൽക്കുന്ന ആളോട് എന്താ പ്രശ്നം എന്നു ചോദിച്ചു…

 

“ഒരു മരം വീണതാ സാറെ.. ഇന്നിനി മാറ്റൽ ഉണ്ടാകില്ല.. നല്ല മഴ അല്ലെ.. സർ വന്നവഴി തിരികെ പൊക്കോ.. നാളെ ഹൈറേഞ്ച് ഇറങ്ങാം… “അയാൾ പറഞ്ഞു..

 

“സർ എങ്കിൽ നമുക്ക് വീട്ടിലേക്ക് തിരിച്ചു പോകാം..”

 

സ്വാതി പറഞ്ഞതും ഋഷി അവളെയൊന്നു കനപ്പിച്ചുനോക്കി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025