തെല്ലൊരു നാണത്തോടെ
Thelloru Naanathode
അർപ്പിത ഡിഗ്രിക്ക് എഴുതി കഴിഞ്ഞപ്പോൾ മുതൽ പെണ്ണ് കാണാൻ ആയി ചെക്കന്മാർ വന്നും പോയും ഇരുന്നു…
പക്ഷേ ഒന്നും അങ്ങോട്ട് സംഗതി ആവുന്നില്ല…
മമ്മി രാഖിക്ക് ആണെങ്കിൽ വല്ലാത്ത ധൃതി തന്നെയാണ്…
തലയും മുലയും വളർന്ന പെണ്ണ് വീട്ടിൽ ഇരിക്കുമ്പോ തന്റെ തന്നിഷ്ടം യഥേഷ്ടം നടക്കില്ല എന്നൊരു ഭയം…
ഓരോരോ കുറ്റങ്ങൾ കണ്ടു പിടിച്ചു വരുന്ന ആലോചനകൾ ഒന്നാകെ തള്ളി കളയുകയാ, അർപ്പിത…
വണ്ണം കൂടുതൽ….
നിറം പോരാ….
കാപ്പിരി കണക്ക്….
പഠിത്തം ഇല്ല…
ഒരു ലുക്കില്ല…
അങ്ങനെ തുടങ്ങി…. ഓരോരോ കാരണങ്ങൾ കൊണ്ട് ഒന്നും അങ്ങ് ശരിയാവുന്നില്ല….
” മോളെ… എല്ലാം തികഞ്ഞവർ ആരാ ഉള്ളത്? ഒരു മാതിരി ഒക്കുമെങ്കിൽ കൈ കൊട്…. ”
വേദാന്തം കണക്ക് മമ്മി പറഞ്ഞു നോക്കിയെങ്കിലും ഓഞ്ഞ ചിരി മാത്രം ആയിരുന്നു, മറുപടി…
നമുക്ക് തീർത്തും കുറ്റം പറയാൻ ഒന്നും കഴിയില്ല, അർപ്പിതയെ….
സിനിമ താരങ്ങൾ മാറി നിൽക്കുന്ന വിധത്തിൽ സുന്ദരി ആയൊരു പെണ്ണ്…
പൂർണ്ണ ചന്ദ്രൻ ഉദിച്ച പോലെ… വദന കാന്തി…
