Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 7

 

ജലജ : അഭിയെ തല്ലാതെ തന്നെ നേർ വഴിക്ക് കൊണ്ട് വരാൻ എനിക്ക് ഒരാളുടെയും സഹായം വേണ്ട, എന്റെ നോട്ടം, വാക്കുകൾ അത് തന്നെ ധാരാളം ആണ്. നിനക്ക് അവനെ നന്നായി അറിയാം എന്നല്ലേ പറഞ്ഞത്? എന്നാൽ പറ, അഭിക്ക് സഹിക്കാൻ പറ്റാത്ത, ഈ ഇരുപത്തി ഏഴാം വയസ്സിലും, പിടിച്ച് നിൽക്കാൻ പറ്റാത്ത കാര്യം എന്താ എന്നറിയുമോ, നിനക്ക്?…

 

മഞ്ജിമ വിക്കി വിക്കി പറഞ്ഞു : അമ്മ അവനോട് ദേഷ്യപ്പെടുന്നത്….

 

ജലജ : അല്ല, എന്റെ സൈലെൻസ്, എന്റെ മൂകത. 5 മിനിറ്റ് ഞാൻ അവനോട് മിണ്ടാതെ അയാൾ തീർന്നു അവൻ. ഈ കാലിൽ വീണു വന്നു കിടന്ന് കരയും അവൻ.

 

മഞ്ജിമ കേട്ടു നിന്നു. അല്ലാതെ ഒന്നും ചെയ്യാനില്ലായിരുന്നു.

 

ജലജ തുടർന്നു : ഇന്നലെ വരെ, ഇന്നലെ വരെ എനിക്കൊന്നും ചെയ്യാനോ, പറയാനോ കഴിഞ്ഞില്ല കാരണം, പേടിയായിരുന്നു മനസ്സിൽ. അവൻ എങ്ങാനും….

 

ജലജ സൈലന്റ് ആയി, വാക്കുകൾ കിട്ടാതെ പരതി..

 

മഞ്ജിമക്ക് ആദ്യമായി ഒരു പിടി വള്ളി കിട്ടി കുറെ നേരത്തിനിടയിൽ….

 

മഞ്ജിമ : ഹർഷൻ,,, ആ സംഭവം ആണോ?..

 

അതുവരെ കത്തി ജ്വലിച്ചു നിന്ന ജലജ രണ്ട് സ്റ്റെപ് പിന്നിലോട്ടു പോയി അത് കേട്ടതോടെ..

 

ജലജ കണ്ണ് തുറിച്ചു കൊണ്ട് : അത്,,, അവൻ,, നിന്നോട്……

 

മഞ്ജിമ കുറെ നേരത്തിനു ശേഷം വാക്ക് പോർ കുതിരയുടെ കടിഞ്ഞാൺ കയ്യിൽ എടുത്തു : അവൻ എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്. എല്ലാം…..

 

ജലജ മൂകമായി നിന്നു………….

 

ജലജയുടെ മനസ്സിൽ ഉള്ളത്, ബാക്കി കൂടി പറയിപ്പിക്കാൻ മഞ്ജിമ പറഞ്ഞു : അത് കൊണ്ട്?… എല്ലാം അറിഞ്ഞും അമ്മായി?…

 

ജലജ : പിന്നെ ഞാൻ എന്ത് ചെയ്യണമായിരുന്നു. നീ പറ. ഈ കാലത്ത്,,, ആണും ആണും,,,എല്ലാം സാധാരണം ആണ് എന്നുള്ള വിവരം എനിക്കുണ്ട്. പക്ഷെ ആകെ ഒന്നേ ഉള്ളു എനിക്ക്. അവൻ……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025