Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 7

 

അത്ഭുധപ്പെട്ട് നിൽക്കുന്ന മഞ്ജിമയുടെ നേരെ പെട്ടെന്ന് തിരിഞ്ഞു കൊണ്ട് ആളാകെ മാറി , നിമിഷ നേരം കൊണ്ട് മുഖഭാവം ആകെ മാറി പുഞ്ചിരിച്ചു മഞ്ജിമയുടെ അടുത്തെത്തി നെറ്റിയിൽ ഉമ്മ വച്ച് : നോക്കണെടി അവനെ. എന്റെ അഭി ആണ്. ഇപ്പോൾ നിന്റെയും…

 

മഞ്ജിമക്ക് വാക്കുകൾ കിട്ടാതെ പതറി. കണ്ണുകൾ അടച്ചു ആലോചിച്ചു. കണ്ണ് തുറന്ന് ഗോരവത്തോടെ അടുത്തു വച്ചിരുന്ന സ്റ്റീൽ ഗ്ലാസ്സ് അടിച്ചു തെറിപ്പിച്ചു കൊണ്ട് വളരെ തറപ്പിച്ചു പറഞ്ഞു : അമ്മായി മതി. ഇനി നിങ്ങടെ അല്ല അവൻ. എന്റെ ആണ്. എന്റെ മാത്രം. ഞാൻ നോക്കും അവനെ. പൊന്നു പോലെ. എന്റെ ശ്വാസം ആണ് അവൻ. എന്റെ ജീവ ശ്വാസം. അവൻ ഇല്ലാതെ ഈ മഞ്ജിമ ഇല്ല. അവനു എന്തെങ്കിലും സംഭവിച്ചാൽ ഈ മഞ്ജിമ കാണില്ല ഈ ഭൂലോകത്ത്.

 

ഈ വട്ടം ശരിക്കും ഞെട്ടിയത് ജലജ ആയിരുന്നു. വാ പൊളിച്ചു നിന്നു പോയി ജലജ.

 

മഞ്ജിമ നിർത്താൻ തയ്യാറയിരുന്നില്ല : അമ്മായിക്ക് എന്ത് അറിയാം. ഒന്നും അറിയില്ല. കുട്ടികാലം മുതൽ എന്റെ ഹൃദയത്തിൽ ആയിരുന്നു അവനു സ്ഥാനം. കാലത്തിന്റെ മുന്നോട്ട് ഉള്ള പോക്കിൽ എനിക്ക് അവനെ നഷ്ടമായി. ഞാനല്ല അമ്മായിടെ മോനെ പാട്ടിൽ ആക്കിയത്. അമ്മായിടെ മോൻ ആണ് എന്നെ…

 

മഞ്ജിമയുടെ വാക്കുകൾ ഇടറി…

 

ജലജ എന്തെങ്കിലും പറയുന്നതിന് മുൻപ് : എന്റെ ഗതി കെട്ട ജീവിതത്തിനിടയിൽ, അവനെ വീണ്ടും കണ്ടപ്പോൾ, സംസാരിച്ചപ്പോൾ എന്റെ ഉള്ളൊന്നു തുടിച്ചു പോയി. അത്,, അത് എന്റെ തെറ്റ്……

 

ജലജ : മഞ്ജു ഞാൻ അതൊന്നും…..

 

പൂർത്തിയാക്കാൻ സമ്മതിച്ചില്ല മഞ്ജു : അതെ അമ്മായി തന്നെ ആണ് കാരണം. അവനെ ഇങ്ങനെ ആക്കിയത് അമ്മായി തന്നെ ആണ്. കൂട്ടിൽ ഇട്ട കിളിയെ പോലെ അവനെ അടച്ചു വച്ച് വളർത്തി… എന്തറിയാം അമ്മായിക്ക് അവനെ കുറിച്ച്. അമ്മായിടെ മുന്നിൽ വച്ച് ഞാൻ വെല്ലുവിളിക്കുന്നു അമ്മായി അറിയുന്നതിനേക്കാൾ കൂടുതൽ അമ്മയിടെ മകനെ കഴിഞ്ഞ മൂന്നു വർഷം കൊണ്ട് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025