Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 7

 

കേക്ക് മുറിക്കൽ ആയിരുന്നു ആദ്യം. സ്റ്റേജിൽ ഫാത്തിമ മാത്രം നിന്നു വധു വരന്റെ കമ്പനിക്ക്.

 

ഉഷയും ജലജ്യും, ഇരിക്കുന്ന കൂട്ടത്തിൽ ഉള്ള ബന്ധുക്കളോടും, പരിചയക്കാരോടും സംസാരിക്കുന്ന തിരക്കിൽ ആയിരുന്നു.

 

താഴെ തങ്ങളെ നോക്കി വാ പൊളിച്ചു ഇരിക്കുന്നവരുടെ കൂടെ അഭിയും അത്ഭുതപ്പെട്ടു വി ഐ പി കൾ വരാൻ തുടങ്ങിയപ്പോൾ.

 

നടന്മാരും, നടിമാരും, രാഷ്ട്രീയ പ്രവർത്തകരും, പേര് കേട്ട ബിസിനസ്സ് മാൻ മാരും (സത്താർ അടക്കം ) വന്നു കൺഗ്രാട്സ് പറഞ്ഞു പോകുമ്പോൾ അഭി തിരിച്ചറിഞ്ഞു, ഇവരെ എല്ലാം മഞ്ജിമ, തന്റെ ഭാര്യ അറിയും, വളരെ നന്നായി എന്നുള്ളത്.

 

” ഈ മഞ്ജിമയെ കുറിച്ച്, എന്റെ പൊന്നു മോൻ, ഇനിയും കുറെ അറിയാൻ ഉണ്ട്. ഒരിക്കൽ അറിയും എല്ലാം ” മഞ്ജിമ പറഞ്ഞ വാചകങ്ങൾ അഭിയുടെ കാതുകളിൽ മുഴുകി.

 

ഏതു നേരവും അത്ഭുതപ്പെടാൻ അഭിക്കു പറ്റാത്തത് കൊണ്ട് പതിയെ ഇഴുകി ചേർന്നു, ഫോട്ടോ എടുക്കാനും, എല്ലാറ്റിലും.

 

വി ഐ പി ഗസ്റ്റുകൾ കഴിച്ചും കഴിക്കാതെയും മടങ്ങി തുടങ്ങി. ഇടയിൽ ഫാമിലിയും ബാക്കി ഉള്ളവരും ഫോട്ടോ എടുക്കാൻ ആയി വന്നു തുടങ്ങി.

 

കുടുംബക്കാരുടെ കഴിഞ്ഞ് അഭിയുടെ കോലീഗ്സിന്റെ ഊഴം ആയിരുന്നു. ജിന്റോ സാറും ഉണ്ടായിരുന്നു കൂട്ടത്തിൽ.

 

ജിന്റോ സാറും വരുന്നുണ്ട് തങ്ങളുടെ ഒപ്പം എന്നുള്ളത് ബാക്കി എല്ലാവർക്കും ഷോക്കും അത്ഭുധവും ആയിരുന്നു.

 

ജിന്റോ പറഞ്ഞു ആണ് മിനി അറിയുന്നത് മഞ്ജിമയുടെ സെക്കന്റ്‌ മാരിയേജ് ആണ്, കുട്ടിയും ഉണ്ട് എന്നുള്ളത്. ജിന്റോ തന്നെ ആണ് ബാക്കി എല്ലാവരോടും പാർട്ടി ഹാളിൽ എത്തുന്നതിനു മുൻപ് തന്നെ ഈ കാര്യം പറയാൻ പറഞ്ഞത്. പിന്നീട് അറിഞ്ഞു അത്ഭുതപ്പെടേണ്ട എന്ന് വച്ചു ആയിരുന്നു അത്.

 

 

മിനി, ജിന്റോ പറഞ്ഞ പോലെ ബസിലെ മിക്കിലൂടെ ഈ കാര്യം എല്ലാവരോടും പറഞ്ഞു. അസൂയ മൂത്ത് ഇരിക്കാൻ പറ്റാത്ത ചിലർക്ക് അതൊരു ആശ്വാസം ആയിരുന്നു. പക്ഷെ ആശ്വാസം അധികം നീണ്ടു നിന്നില്ല. ഹോട്ടലും, റിസപ്ഷനും, അഭിയേയും, മഞ്ജിമയെയും കാണുന്നത് വരെ മാത്രം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025