Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 7

 

 

അഭിയുടെ മുഖത്ത് ഒരു വിമ്മിഷ്ടം കണ്ടു മഞ്ജിമ. ചോദിക്കാൻ പറ്റിയില്ല. കാരണം അതിനു മുൻപ് സിൽക്ക് ഷർട്ടും വെള്ള മുണ്ടും ഇട്ട ഒരാളും കൂടെ പർദ്ദ അണിഞ്ഞ സ്ത്രീയെയും കൊണ്ട് വളരെ നന്നായി ചിരിച്ച് ജലജ സ്റ്റേജിലേക്ക് കയറി വന്നത്.

 

 

അഭിയുടെ വിമ്മിഷ്ടത്തിന്റെ കാരണം മഞ്ജിമ അറിഞ്ഞു, സ്റ്റേജിൽ കടന്നു വന്നവരെ, ജലജ ” ഇതു ബഷീർ, ഭാര്യ ഉമ്മുകുൽസു, നാട്ടുകാർ അതിലുപരി വളരെ വേണ്ട പെട്ടവർ ” എന്ന് പറഞ്ഞു പരിചയപ്പെടുത്തിയപ്പോൾ.

 

അഭി ചിരിക്കാൻ പാട് പെടുന്നത് കണ്ടു മഞ്ജിമ. അവർ ഇറങ്ങിയ വഴി ചന്തിയിൽ തോണ്ടി മഞ്ജിമ ചെവിയിൽ പറഞ്ഞു അഭിയോട് ” ഇതാണല്ലേ നീ പറഞ്ഞ ബഷീർ? “..

 

തന്നെ നോക്കി ചിരിക്കുന്ന തന്റെ ഭാര്യയുടെ മുഖത്തേക്ക് നോക്കാൻ പാട് പെട്ടു അഭി.

 

ഓരോരുത്തരായി വന്നു ഫോട്ടോ എടുത്തു കൊണ്ടിരുന്നു.

 

വീണ്ടും ജലജ കയറി വന്നു കൂടെ വെൽ ഡ്രെസ്സ് ചെയ്ത അൻപത് അമ്പത്തഞ് പ്രായം തോന്നിക്കുന്ന ആളും.

 

അഭി ആദ്യമേ കേറി മഞ്ജിമയോട് പറഞ്ഞു, ജോർജ് സർ ആണ് വരുന്നത്.

 

ജലജ പരിചയപ്പെടുത്തി ” ഇത് ജോർജ് സർ, എന്റെ ബോസ്സ് ആയിരുന്നു. ഇപ്പോൾ അമേരിക്കയിൽ ആണ്. അഭിടെ കല്യാണത്തിന് ആയി തന്നെ വന്നതാണ് “.

 

ജലജയെയും അഭിയേയും ഞെട്ടിച്ചു കൊണ്ട് മഞ്ജിമ തന്റെ കൈ നീട്ടി ഷേക്ക്‌ ഹാൻഡ് കൊടുക്കാൻ ജോർജിനു.

 

ആസ് ജന്റിൽ മാൻ, ജോർജ് കൈ നീട്ടി ഷേക്ക്‌ ഹാൻഡ് കൊടുത്തു. പക്ഷെ മഞ്ജിമ കൈ വിടാതെ മുറുക്കി പിടിച്ച് ജലജയും അഭിയും ജോർജും കേൾക്കുന്ന പോലെ സ്വരം താഴ്ത്തി പറഞ്ഞു : എന്തായാലും വന്നു അമേരിക്കയിൽ നിന്ന്, പോകുമ്പോ അമ്മയെ കൂടെ കൂട്ടി പൊയ്ക്കൂടേ.

 

കണ്ണ് തുറിച്ചു നിന്ന ജലജയുടെ മറ്റേ കയ്യിൽ പിടിച്ച് കൊണ്ട്, അന്തം വിട്ടു നിന്ന അഭിയെ സാക്ഷിയാക്കി മഞ്ജിമ പറഞ്ഞു : അമ്മക്ക് ഇനി കുറച്ച് റെസ്റ് എടുക്കാം. മോനെ ഞാൻ നോക്കി കൊണ്ട്. നിങ്ങൾ ഇങ്ങനെ നീട്ടി കൊണ്ട് പോവണ്ട അധികം. അഭിക്കും എതിർപ്പ് ഒന്നുമില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025