മറുകരയിൽ നിറയെ റബ്ബർ തോട്ടമാണ്. അതിന്റെ അറ്റത്ത് റബ്ബർ റോളർ സ്ഥാപിച്ചിരിക്കുന്ന ഒരു ഷെഡ്ഡ് ആണ്. റബ്ബർ ഷീറ്റുകൾ ഉണക്കാനിടുന്നതുകൊണ്ട് വലിയ ഷെഡ്ഡ് ആയിരുന്നു അത്.
അല്ലാതെ മറ്റ് വീടുകൾ ഒന്നും അവിടെയില്ലായിരുന്നു.
“ഇതുവരേം കഴിഞ്ഞില്ലേ മമ്മി?”
നിലാവിൽ വെള്ളത്തിൽ നെഞ്ചോളം മുങ്ങി നിൽക്കുന്ന കത്രീനയോട് അവൻ ചോദിച്ചു.
അടിപ്പാവാട മുലകൾക്ക് പകുതി വെച്ച് കെട്ടിയിരിക്കയാണ് അവൾ.
“എടാ താളിയിട്ടിട്ട് കൊറേ ആയി. മുടി ഒക്കെ വല്ലാതെ ചട പിടിച്ച് തൊടങ്ങി…”
“എന്റെ ഗീവർഗീസ് പുണ്യാളാ!”
തലയിൽ കൈ വെച്ചുകൊണ്ട് ടോമി പറഞ്ഞു.
“എന്നാടാ?”
“ഇന്നത്തെ കാലത്ത് ആരാ മമ്മി സമയവില്ലാത്ത സമയത്ത് ഈ താളി ഒക്കെ ഉണ്ടാക്കാൻ മെനക്കെടുന്നെ? ഒരമ്പത് പൈസാ കൊടുത്താൽ വല്ല സൺസിൽക്കോ അല്ലേൽ അതുപോലെ എന്തേലും ഷാമ്പുവോ കിട്ടത്തില്ലേ?”
“പിന്നെ സൺസിൽക്ക്! എന്നെത്തിന് കൊള്ളാന്നറിത്തില്ല! നീ ഒന്ന് പോടാ ചെറുക്കാ! ആ നീയേതായാലും വന്നില്ലേ. ഇങ്ങോട്ടു എറങ്ങി വന്നേ! എന്റെ പൊറം ഒന്ന് തേച്ച് താ!”
കൈകൊണ്ട് വെള്ളം തേവി തലമുടി താളിയിൽ പതപ്പിച്ചുകൊണ്ട് കത്രീന പറഞ്ഞു.
“പിന്നേ!”
ടോമി മുഖം വെട്ടിച്ചു.
“എന്നെക്കൊണ്ടെങ്ങും പറ്റത്തില്ല ഈ തണുപ്പത്ത് വെള്ളത്തി എറങ്ങാൻ! മമ്മി ചുമ്മാ വട്ട് പറയല്ലേ!”
കത്രീന തലമുടിയിൽ പതപ്പിക്കൽ നിർത്തിയിട്ട് അവനെ നോക്കി.
“പ്ലീസ് ഡാ കുട്ടാ. മമ്മീടെ ചക്കരയല്ലേ!”
“ഓ! ഈ സാധനം!”
ടോമി പാറപ്പുറത്ത് നിന്ന് എഴുന്നേറ്റു.
“സ്വന്തം കാര്യം വരുമ്പം എന്നാ സോപ്പാ! അല്ലാത്തപ്പം എപ്പഴും വഴക്കും കലിപ്പും!”
“ഹഹഹ…”
