Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉത്സവകാലം ഭാഗം 3

ഷിബുവിന്റെ മുഖമൊന്ന് തിളങ്ങി

ശ്രീക്കുട്ടി : അയ്യടാ അവന്റെ മുഖം ഒന്ന് നോക്ക്

ഞങ്ങൾ നാലും കൂടെ അവനെ ആക്കി ചിരിച്ചു

അപ്പോഴേക്കും പൂജ ഏകദേശം കഴിയാറായിട്ടുണ്ടായിരുന്നു ജയൻ കൊച്ചച്ചൻ എന്നെ അങ്ങോട്ട് വിളിച്ചു. ഞങ്ങൾ അങ്ങോട്ട് നീങ്ങി എന്നോട് മുന്നിൽ വന്നു നിൽക്കാൻ പറഞ്ഞു

ഷർട്ടൂരി ഞാൻ മുന്നിൽ കയറി നിന്ന് പ്രസാദം വാങ്ങി ദക്ഷിണ കൊടുത്തു. താഴെ പട്ടിൽ  വച്ചിരിക്കുന്ന കുതിര തലയിൽ ചന്ദനം ചാർത്തിയപ്പോൾ ചുറ്റും കുരുവകൾ ഉയർന്നു. പൂജ ചെയ്തിരുന്ന തന്ത്രി എന്നോട് ഉച്ചക്ക് ഒരുമണിക്ക് അവിടെ ഉണ്ടാകണം എന്ന് പറഞ്ഞു. ചടങ്ങ് കഴിഞ്ഞു എല്ലാവരും പിരിഞ്ഞു. സ്മിത ചേച്ചിയെ ഗീത മേമ പൊക്കിയിരുന്നു കൂടെ വീണ കുഞ്ഞമ്മയും കൂടി. കുഞ്ഞമ്മയെ രാവിലെ സംസാരിക്കാൻ കിട്ടും എന്ന് കരുതിയത് ആയിരുന്നു അത് നടക്കില്ല എന്നുറപ്പായി. പ്രഭാത ഭക്ഷണം അമ്പലത്തിൽ തന്നെ ഉണ്ടായിരുന്നു എല്ലാവരും അങ്ങോട്ട് നീങ്ങി ഞാനും ഷിബുവും വിളമ്പുകാരുടെ വേഷത്തിലേക്ക് കടന്നു. രാവിലെ ആയതിനാൽ കഴിക്കാനായി അധികം പേരുണ്ടായിരുന്നില്ല ഉള്ളവരെല്ലാം ആ വലിയ പന്തലിൽ ഇട്ടിരുന്ന ആറു വരികളിലായി ഇരുന്നു. അമ്പലത്തിലെ കാര്യക്കാരും, വെയ്റ്റ് പിടിച്ചു നിക്കുന്ന അമ്മാവന്മാരും, തന്ത്രി മാരും  ഒഴികെ ബാക്കി എല്ലാവരും ഇരുന്നിരുന്നു. കുറച്ചു പേര് തിരികെ വീട്ടിലേക്ക് പോയി. ഞാൻ കലവറയിൽ എടുത്ത് കൊടുക്കാൻ കൂടി ഷിബു വിളമ്പാനും. വിളമ്പുന്നതിന്റെ ഇടക്ക് ഷിബു ഓടി എന്റെ അടുത്ത് വന്നു. അളിയാ കാലത്ത് തന്നെ നിനക്ക് വള്ളി വന്നിട്ടുണ്ട് .

ഞാൻ: എന്താടാ?

ഷിബു : ഞാൻ പറയുന്ന രണ്ടിടത്തേക്കും നീ നേരിട്ട് നോക്കരുത്.  നീ ആവണി ഇരിക്കുന്ന കണ്ടോ

ഞാൻ ഇടങ്കണ്ണിട്ട് നോക്കി: കണ്ടു. എന്താടാ?

ഷിബു: അപ്പുറത്തെ വരിയിൽ ആവണിക്ക് നേരെ അവൾക്ക് പുറം തിരിഞ്ഞു ഇരുന്നു നിന്നെ നോക്കുന്നത് ആരാ എന്ന് മനസിലായോ?

ഒരു നിമിഷം എന്റെ ഉള്ളിൽ വെള്ളിടി വെട്ടി

എന്റെ പൂർവ്വ കാമുകിയും ആവണി ആജന്മ ശത്രു ആയി പ്രഖ്യാപിച്ചിട്ടുള്ളതുമായ അമ്പലം പ്രസിഡന്റ് കൃഷ്ണേട്ടന്റെ മകൾ അശ്വതി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025