Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉത്സവകാലം ഭാഗം 3

അളിയാ ഈ സാധനം ഇപ്പോ എവിടന്നു എഴുന്നള്ളി

ഷിബു : അതൊന്നും അറിയാൻ പാടില്ല ഞാൻ ഇപ്പൊ കണ്ടുള്ളു

അശ്വതിയും ആവണിയും കണ്ണിനു നേരെ കണ്ടാൽ അലമ്പാണ്. വലിയ കൂട്ടായിരുന്നു രണ്ടാളും ഒരേ ബഞ്ചിൽ അടുത്ത് ആയിരുന്നു ഇരുന്നിരുന്നത്. ഞാനും ആവണിയും ഷിബുവും ഒന്നിച്ചാണ് പ്ലസ് ടു വരെ പഠിച്ചത്  ഹൈ സ്‌കൂളിൽ എട്ടിൽ വച്ച് അശ്വതി ഞങ്ങൾക്കൊപ്പം ചേർന്നു. അവളും ഞാനും പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ ആണ് പരസ്പരം ഇഷ്ടമാണെന്ന് പറയുന്നത്. ഒരേ നാട്ടുകാർ ആയതിനാൽ വളരെ രഹസ്യമായിരുന്നു ബന്ധം. ഷിബുവിനൊഴികെ ആർക്കും കാര്യമറിയില്ലായിരുന്നു.  വീട്ടിൽ മരണം നടന്നിരിക്കുന്ന സമയത്ത് അശ്വതി വീട്ടിൽ വരുമായിരുന്നു. ഇടക്കൊരു ദിവസം ഞാനാകെ കരഞ്ഞു തളർന്നു ഇരിക്കുമ്പോൾ  അവളെന്നെ കെട്ടി പിടിച്ച് ഒന്ന് ചുംബിച്ചു അത് ആവണി കണ്ടു. അതിനു ശേഷം ഞാൻ അവളെ കാണുന്നത് ഇന്നാണ്. എന്താണ് പിന്നീടു അവിടെ നടന്നത് അറിയില്ലെങ്കിലും ജയൻ കൊച്ചച്ചൻ കാര്യമറിയുകയും ഞങ്ങൾ രണ്ടും രണ്ടു വഴിക്കാവുകയും ചെയ്തു. ആവണിയുടെ ഫ്രണ്ട്ഷിപ്  മുതലെടുത്തു എന്നു പറഞ്ഞു അശ്വതിയെ തല്ലാനൊക്കെ പോയി എന്ന് ഷിബു പറഞ്ഞാണ് ഞാൻ അറിയുന്നത്. ഇത് വരെ ആവണി എന്നോട് അതിനെ പറ്റി സംസാരിച്ചിട്ടില്ല.

ഷിബു : അളിയാ ആവണിക്ക് അവളെ കണ്ടാൽ പ്രാന്താണ്. കഴിഞ്ഞ മാസം കൂടെ ഇവര് തമ്മിൽ കണ്ടപ്പോൾ ഞാൻ എങ്ങിനെ ആവണിയെ വീട്ടിലെത്തിച്ചു എന്ന് എനിക്ക് മാത്രമേ അറിയൂ. അവളെങ്ങാനും ഇത് കണ്ടാൽ നല്ല രാസമാകും

ഞാൻ : എന്തേലും കാണിക്കട്ടെ ഞാൻ ആ ഭാഗം മൈൻഡ് ചെയ്യാൻ പോണില്ല

അപ്പോഴേക്കും ആവണി അങ്ങോട്ട് വന്നു മുഖം ഒരു കുട്ട കയറ്റി വച്ചപോലെ  ഉണ്ടായിരുന്നു

അവൾ ഷിബുവിനെ നോക്കി : എന്താടാ ഇവിടെ ഇരു സ്വകാര്യം.

ഷിബു : ഒന്നല്ല ഞാൻ ചായ എടുക്കാൻ വന്നതാ.

ആവണി എന്നെ നോക്കി : നീ വന്നേ നമുക്ക് വീട്ടിൽ പോകാം

ഞാൻ : ഇത് കഴിഞ്ഞു പോയാൽ പോരെ

ആവണി : നീ വരുന്നോ ഇല്ലയോ എനിക്ക് തലവേദന എടുക്കുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025