Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ടകണ്ണി 12

അപ്പുറം ഇരുന്ന് കിരൺ അവനെ കണ്ടു ചിരിച്ചു

 

ഐശ്വര്യ ഇവരുടെ ചെയ്തികൾ എല്ലാം കണ്ട് ഒരുതരം വെറുപ്പോടെ ഇരിക്കുന്നുണ്ട്

 

അവളെ നോക്കി കിരൺ ഒന്ന് പുഞ്ചിരിച്ചപ്പോൾ അവളും പെട്ടെന്ന് മുഖഭാവം മാറി പുഞ്ചിരിച്ചു.

 

അതേ സമയം മഹേഷ് സർ ക്ലാസ്സിൽ എത്തി.

ആദ്യ ഇന്റർവെൽ സമയവും കിരൺ അക്ഷരയെ നോക്കി എങ്കിലും അവൾ മൈൻഡ് ചെയ്തില്ല കൂട്ടുകാരികളും ആയി അവൾ ക്യാന്റീനിൽ പോയി വന്നു . കിരൺ പക്ഷെ സീറ്റിൽ നിന്ന് എണീക്കാതെ അവിടെ തന്നെ ഇരുന്നു . പിന്നെ ഉച്ചകത്തെ ഇന്റർവെൽ ആയപ്പോൾ ജെറി അവനെ ഫുഡ് കഴിക്കാൻ വിളിച്ചു

 

” ടാ വ ഫുഡ് അടിക്കാം ”

 

“വേണ്ട ടാ നീ പൊക്കോ ”

 

“അതെന്താ വേണ്ടാത്തത് ??”

 

“വേണ്ട അത്ര തന്നെ നീ പോ..”

അവൻ നോക്കുമ്പോൾ അവൾ അവിടെ ഇരുന്ന് ഇവരുടെ സംസാരങ്ങൾ എല്ലാം ശ്രദ്ധിക്കുന്നത് കണ്ടു .

 

“ഒ അപ്പോ അതാണ് കാര്യം… നീ എന്തെങ്കിലും കാണിക്കു കോപ്പേ ഞാൻ കഴിക്കാൻ പോവാ നിനക്ക് വേണമെങ്കിൽ വാ എനിക് നല്ല വിശപ്പുണ്ട് നിന്റെ കൂടെ നാടകം കളിച്ചു നിന്നാൽ എന്റെ ശരീരം കേടാവും”

ജെറി കിരൺ അക്ഷയെ നോക്കുന്ന കണ്ടു ദേഷ്യപ്പെട്ടു ക്ലസ്സിൽ നിന്നും പോയി..

 

കുറച്ചു കഴിഞ്ഞപ്പോൾ കിരൺ എണീറ്റ്  അവളുടെ അടുത്തേക്ക് ചെന്നു , തിരിഞ്ഞിരിക്കുന്ന അക്ഷരയുടെ കയ്യിലേക്ക് കേറിപിടിച്ചു . അക്ഷര ദേഷ്യത്തോടെ അവനെ നോക്കി

 

“വാ..”

 

“എങ്ങോട്ട്??” അവൾ അതേ ഭാവത്തിൽ ചോദിച്ചു

 

” നീ വ പറയാം”

 

“കയ്യെടുക്ക് കിരണേ…”

 

“ഓഹോ… നീ വന്നേ ”  കിരണ് പിന്നെയും അവളുടെ കയ്യിലെ പിടിത്തം മുറുക്കി

 

പെട്ടെന്ന് അവളുടെ കൈ അവന്റെ കവിളിൽ പതിഞ്ഞു വലിയ ശക്തി ഒന്നും ആ അടിക്ക് ഉണ്ടായിരുന്നില്ല എങ്കിലും

 

കിരൺ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അവന്റെ കണ്ണു നിറഞ്ഞു പോയി .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025