Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ടകണ്ണി 12

 

“ഓഹോ??”

 

“കോഹോ .. പോടാ”

 

കുറച്ചു കഴിഞ്ഞപ്പോൾ അവൾ വീട്ടിലേക്ക് വന്നു . വാതുക്കൽ തന്നെ കിരൺ നിൽപ്പുണ്ടായിരുന്നു

 

” അമ്മേ ദെ അമ്മേടെ മോൾ വന്നേക്കുന്നു”

 

അവൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു

 

” എന്താടാ നീ എന്തിനാ ഇപോ ഇങ്ങോട്ട് വരാൻ പറഞ്ഞേ ?”

 

“ഹേയ് ഒന്നും ഇല്ല ചുമ്മ നിന്നെ ഒന്ന് കാണാൻ ”

 

“നിനക്ക്  തലക്ക് വല്ല അസുഖവും ഉണ്ടോ , ഈ രാത്രി ഞാൻ എന്തൊക്കെ കള്ളം പറഞ്ഞ വീട്ടിൽ നിന്ന് ചാടിയെ ന്ന് അറിയാമോ”

അവൾ അവന്റെ തോളിൽ തല്ലി കൊണ്ട് പറഞ്ഞു

 

” അയ്യോ … ഇതെന്നാമോളെ ഈ രാത്രി ?”

 

അമ്മ അകത്തുനിന്ന് ഇറങ്ങി വന്നുകൊണ്ട് ചോദിച്ചു

 

“അമ്മേടെ മോനോട് ചോദിക്കമേ എന്നെ ഇരുത്തി പൊറുപ്പിച്ചില്ല കാണണം കാണണം ന്നും പറഞ്ഞു ”

 

അത് കേട്ട അമ്മ ദേഷ്യത്തോടെ അവനെനോക്കി

 

“എന്തുവാടാ ഇത്? ഈ രാത്രി അവളെ കൊണ്ട് വണ്ടി ഓടിപ്പിക്കണ്ട കാര്യം ഉണ്ടോ നിനക്ക് നാളെ കോളേജിൽ പോയി കണ്ട പോരെ ?”

 

അമ്മ യുടെ ചോദ്യത്തിന് അവൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു

 

” അതിനും മാത്രം രാത്രി ഒന്നും ആയില്ലലോ സാരമില്ല ”

 

അവൻ അമ്മയെ നോക്കി ചിരിച്ചു

 

“എന്തായാലും വന്നില്ലേ  , നീ വ മോളെ അവനു ഞാൻ കൊടുത്തോളാ ”

 

അമ്മ അവളെ വിളിച്ചു അകത്തേക്ക് പോയി കിരൺ പുറകെ കേറി

 

“മോളെ കാപ്പി ഇടാം ഞാൻ അരിയുണ്ട ഉണ്ട് എടുക്കട്ടേ”

 

“ആം എടുത്തോ അമ്മേ” അവൾ കസേരയിൽ ഇരുന്നുകൊണ്ട് പറഞ്ഞു

 

കിരൺ അവരുടെ ചെയ്തികൾ കണ്ടു കതകിൽ ചാരി പുഞ്ചിരിച്ചുകൊണ്ട് നിന്നു.

 

അമ്മ കാപ്പി ഉണ്ടാക്കി കൊണ്ട് വന്നു അവർ രണ്ടും കൂടെ ഭയങ്കര സംസാരവും ചിരിയും കളിയും ഒക്കെ ആയി ഇരുന്നു കിരൺ ഇതെല്ലാം കണ്ടു സൈഡിലും നിന്നു.  ഒടുവിൽ അവൾ പോവാൻ എണീറ്റു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025