Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ടകണ്ണി 3

ജെറി എന്റെ കയ്യിൽ പിടിച്ചു  വലിച്ചു കൊണ്ട് പറഞ്ഞു

 

സ്ഥലകലാബോധത്തിലേക്ക് ഞാൻ തിരിച്ചു വന്നത് അപ്പോഴാണ്

 

“ടാ ജെറി ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് ചെയ്തതാടാ .. നീ കണ്ടില്ലേ അവൾ ചെയ്തത് അമ്മക്ക് വല്ലതും പറ്റിയിരുന്നെലോ”

 

“ആ കോപ്പ് ..നീ വാ ഇനി ഇവിടെ നിൽകണ്ട  വാ ”

ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന ഒരുപാട് ആളുകളുടെ ഇടയിൽ നിന്ന് ജെറി എന്നെയും  കൊണ്ട് പുറത്തേക്ക് നടന്നു .. ഹാളിൽ നിന്ന് ഇറങ്ങിയ ഞങ്ങൾ ക്യാന്റീനിൽ പോയ്‌ ഇരുന്നു.

ക്യാന്റീൻ നടത്തുന്ന സേവ്യർ ചേട്ടൻ ഞങ്ങളെ കണ്ടു

“ടാ നിങ്ങൾ ഇത് എങ്ങോട്ട് പോയതാ ഇവിടെ ഫുൾ കുളം ആയേനെ ഇപോ പിന്നേം ആൾ കൂടി വരുന്നുണ്ട് ” പുള്ളി ചോദിച്ചു

ജെറി  പുള്ളിയോട് നടന്നത് എല്ലാം പറഞ്ഞു

 

“മോനെ അമ്മക്ക് ഇപോ കുഴപ്പം ഒന്നും ഇല്ലാലോ ല്ലേ”  സേവ്യർ ചേട്ടൻ കിരണ് ന്റെ തോളിൽ കൈയിട്ട് ചോദിച്ചു

 

“ഇല്ല ചേട്ട ഇപോ കുഴപ്പം ഒന്നും ഇല്ല ഞാൻ അങ്ങോട്ട് പൊക്കോട്ടെ ഇവിടെ ജെറി നിൽക്കും ”

 

“ആ നീ പൊക്കോ ടാ ഇനി വല്ല പ്രശ്നവും ആവുന്ന മുന്നേ ജെറി ഇവനെ കൊണ്ട് ആക്കിയേക്ക് ”

 

ഞങ്ങൾ സീനിയർ ചേട്ടന്മാരോട് കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ട് ഇറങ്ങാൻ പോയതും എന്തോ ഫോണ് വന്നു സംസാരിച്ചു നിന്ന സേവ്യർ ചേട്ടൻ പിന്നേം വിളിച്ചു

 

“ഡാ മക്കളെ ഒന്ന് നിന്നെ”…

ഞങ്ങൾ എന്താ ന്ന ഭാവത്തിൽ തിരിഞ്ഞു നിന്നു

 

“അല്ല …പിന്നെ.. നീ ആ പ്രതാപന്റെ മോളെയാണോ തല്ലിയേ??”

 

“അ..ക്ഷ..ര ” ജെറി പതിയെ പറഞ്ഞു

 

” ആ അതു തന്നെ അക്ഷര എന്റ ഈശോയെ എന്ത് പരിപാടിയാണ് നിങ്ങൾ കാണിച്ചത് .. ”

പുള്ളി ഞങ്ങളെ പിടിച്ചു വലിച്ചു ക്യാന്റീൻ ലെ കൗണ്ടറിന് അകത്തേക്ക് മാറ്റി നിർത്തി..

 

” ടാ…പ്രിൻസിപ്പൽ ഇത് ഇപോ അറിഞ്ഞിട്ടുണ്ടെൽ അവളുടെ വീട്ടിൽ വിളിച്ചു പറഞ്ഞു കാണും അവിടെ അറിഞ്ഞാ പിന്നെ അറിയാലോ അവളുടെ അച്ഛൻ ആരാ ന്ന്  ..”

The Author

Kiran Kumar

kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025