Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ടകണ്ണി 3

 

പുള്ളി ഞങ്ങളെ എന്തോ ഭാവത്തിൽ നോക്കി

 

“ഇല്ല …. ആരാ. അവളുടെ അച്ചന് എന്തോ ജൂവലറി ഒക്കെ അല്ലെ..??” ജെറി മറുപടിയായി ചോദിച്ചു.

 

“ആ പഷ്ട് … എടാ… പ്രതാപൻ. അയാൾക്ക് ജൂവലറി ഒക്കെ ഒരു മറ ആണെന്നെ ഉള്ളൂ അയാൾ അറിയാതെ ഈ ടൗണിൽ ഒന്നും നടക്കില്ല അതുമല്ല അവളുടെ മേത്ത് കൈ വച്ച നിന്നെ എന്തായാലും അയാളുടെ ടീം തിരക്കി വരും .. അതുകൊണ്ട് സൂക്ഷിക്കുക …അക്ഷര അല്ലാതെ ആർ പറഞ്ഞാലും ഒന്നും കേൾക്കാത്ത മനുഷ്യൻ ആണ് , സ്വന്തം മോളാണ് അയാളുടെ ഒരേ ഒരു  വീക്നെസ് അയാൾക്ക് .. ആ അവളെ ആണ് നീ തല്ലി ബോധം കെടുത്തി ഇട്ടിരിക്കുന്നത് കേട്ടല്ലോ”

സേവ്യർ ചേട്ടൻ മുകളിലേക് നോക്കി ഒന്ന് കുരിശു വരച്ചു

 

എല്ലംകേട്ട ഞാൻ ഞെട്ടിനില്കുവാണ്

 

“ഒന്നും ഉണ്ടാവില്ല ചേട്ടാ .. നമുക്കു നോക്കാം വാടാ”

ജെറി എന്നെയും വലിച്ചു ബൈക് പാർക്കിങ് ലേക്ക് പോയി

സേവ്യർ ചേട്ടൻ പുറകിൽ നിന്ന് എന്തോ വിളിച്ചു പറയുന്നുണ്ട് പക്ഷെ എന്റെ ചെവിയിൽ അപ്പോൾ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല… എന്തോ ഒരു മൂളക്കം മാത്രം.

 

ക്ലിനിക്ക് പാസ് ചെയ്ത്  പോകുമ്പോൾ എന്റെ തലേ അങ്ങോട്ടെക്ക് ഒന്ന് പാളി നോക്കി അവിടെ നല്ല ആൾക്കൂട്ടം നില്പുണ്ട്

അവൾക്ക് ഫുൾ ഫ്രണ്ട്‌സ് ആണല്ലോ ഇവിടെ അവരാവും

“എന്ത് നോക്കി നില്കുവാ കേറടാ”

ബൈക്കിലേക്ക് കേറിയ ഉടനെ ജെറി വണ്ടി ഹോസ്പിറ്റലിലേക്ക് വിട്ടു

 

“ടാ പണി ആവോ ടാ ”

 

“പിന്നെ സേവ്യർ ചേട്ടൻ പറഞ്ഞത് നേരാണേൽ നല്ല 8 ന്റെ പണി തന്നെ വരും.., ഇനി എന്തിനാ പറഞ്ഞിട്ട് , നടക്കേണ്ടത് ഒക്കെ നടന്നു ബാക്കി വരുന്നടുത്ത് വച്ചു നോക്കാം ”

ജെറി ബൈക്ക് സ്പീഡ് കൂട്ടി വിട്ടു

 

ഹോസ്പിറ്റലിൽ എത്തിയ ഞാൻ അമ്മയുടെ അടുത്ത് പോയ്‌ ഇരുന്നു

 

“എന്താടാ മുഖത്ത് ഒരു വാട്ടം … നീ ഇത് എങ്ങോട്ട് ഓടി പോയതായിരുന്നു.. ആരാ വിളിച്ചത് നിന്നെ?? ” അമ്മക്ക് എന്നെ കാണാഞ്ഞിട്ട് മുഖത്തു നല്ല വിഷമം ഉണ്ട്

The Author

Kiran Kumar

kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025