Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ടകണ്ണി 5

ഉണ്ടകണ്ണി 5

Undakanni Part 5


എന്റെ ആദ്യ കഥയ്ക്ക് തന്നെ ഇത്ര സ്നേഹം തരുന്ന എല്ലാവർക്കും നന്ദി.. ഇന്ന് പേജ് കുറച്ഛ് കുറവാണ് ക്ഷമിക്കുക ഉടനെ തന്നെ അടുത്ത ഭാഗം വരും

അപ്പോ തുടരട്ടെ …

അവസാന ദിവസം ആയതിനാൽ ക്യാന്റീനിലേ പണി ഒക്കെ തീർന്നപ്പോൾ വർഗീസ് ചേട്ടൻ  കുപ്പിയും ബിയറും ഒക്കെ വാങ്ങി വച്ചിരുന്നു ആളുകൾ ഒക്കെ ഒതുങ്ങി എല്ലാരും പോയ നേരം ക്യാന്റീൻ ഫുൾ തൂത്ത് റെഡി ആക്കി ശേഷം ഞങ്ങൾ എല്ലാം കൂടെ അവിടെ വട്ടം കൂടി.. സീനിയർ ചേട്ടന്മാരും ജെറിയും ഒക്കെ നല്ല അടി ആയിരുന്നു ഞാൻ ആകെ ഒരു ബിയർ മാത്രം എടുത്ത് കുടിച്ചു കൊണ്ടിരുന്നു . വർഗീസ് ചേട്ടന്റെ പാട്ടും അവന്മാരുടെ കൊട്ടും ഒക്കെ ആയി ബഹു രസമായിരുന്നു അരങ് , എന്നാൽ എന്റെ മനസിൽ ഒരു സന്തോഷവും ഉണ്ടായിരുന്നില്ല ന്ന് പറയാം . ഞാൻ മാറി മൗനമായി ഇരിക്കുന്നത് ജെറി ഇടക്ക് ഇടക്ക് ശ്രദ്ധിക്കുന്നുണ്ട് . കുറച്ചു നേരം ഇത് ശ്രദ്ധിച്ചിരുന്ന ജെറി എഴുന്നേറ്റു എന്റെ അടുക്കൽ വന്നു

“എടാ നീ എന്താ മാറി ഇരിക്കുന്നെ .. വാ വന്നു. കൂട് വർഗീസ് ചേട്ടൻ അടിപൊളി പാട്ട വാടാ.. ”

“വേണ്ട ടാ .. നീ പൊക്കോ ഞാൻ ഇവിടെ ഇരുന്നോളാ . പാട്ട് ഞാൻ ഇവിടെ ഇരുന്ന് കേൾക്കുന്നുണ്ട് ”
ഞാൻ അവന്റെ ക്ഷണം ഒരു പുഞ്ചിരിയോടെ നിരസിച്ചു

“ആ നീ എന്ന എന്തെങ്കിലും കാണിക്ക് ”
ജെറി അതും പറഞ്ഞു തിരിച്ച് ആ കൂട്ടത്തിലേക്ക് പോയി

എന്റെ കയ്യിലെ ബിയർ തീർന്നു.. അവിടെ പാട്ട് പൊടി പൊടിക്കുന്നു , ഞാൻ ഫോണ് എടുത്ത് നെറ്റ് ഓണ് ആക്കി .

നെറ്റ് ഓണ് ആക്കാൻ കാത്തിരിക്കുവായിരുന്നു ന്ന് തോന്നുന്നു  മാലപ്പടക്കം പൊട്ടിയ പോലെ.വാട്സ്ആപ് മെസ്സേജുകൾ വരുന്നു . അവസാനം അക്ഷര എന്നു സേവ് ചെയ്തിരിക്കുന്ന നമ്പറിൽ ഒരു മെസ്സേജ് ഞാൻ കണ്ടു

‘ഹലോ വിളമ്പുകാരാ..’

കോപ്പ് റിപ്ലെ കൊടുക്കണോ ….. ഞാൻ ആലോചിചിരുന്നപ്പോൾ വീണ്ടും വോയ്സ് മെസ്സേജ് വന്നു

‘ആഹാ നീ ഓണലൈൻ വന്നിട്ടും മിണ്ടാതെ ഇരിക്കുവാ??.. ടാ….. ‘

ഇനിയും വച്ചോണ്ടിരുന്നാൽ അവൾ വല്ല കോളും ചെയ്യും ന്ന് എനിക്ക് തോന്നി ഞാൻ റിപ്ലെ കൊടുക്കാൻ തീരുമാനിച്ചു

‘ഹലോ.. അക്ഷര’

‘ആഹാ അപ്പോ അവിടെ ഉണ്ട്.. ഞാൻ ഓർത്തു നീ ഫോണും ഓണ് ആക്കി വച്ചു എങ്ങോ പോയി ന്ന് . നിനക്കെന്താ എനിക് റിപ്ലെ തരാൻ മടി ?? ?

ഹേയ് അങ്ങനെ ഒന്നും ഇല്ലാലോ ഞാൻ ഇവിടെ തിരക്ക് ആയിരുന്നു .

എന്താണ് പരിപാടി എവിടാ നീ കോളേജിൽ നിന്ന് പോന്നില്ലേ ഇതുവരെ

ഇല്ല ഇവിടെ വർഗീസ് ചേട്ടന്റെ ട്രീറ്റ് ആണ് അതിന്റെ കുറച്ചു പരിപാടികൾ

ഓഹോ വെള്ളം കളി ആണല്ലേ?? നീ കുടിക്കോ

ഹേ അങ്ങനെ ഇല്ല ബിയർ മാത്രം

The Author

Kiran Kumar

kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025