പിന്നെ മൊബൈൽ എടുത്ത് ഓണാക്കി നോക്കിയപ്പോഴാ ഒരു മെസ്സേജ് കണ്ണിലുടക്കിയത്,,. വാട്സ്ആപ്പ് തുറന്ന് നോക്കിയ ഞാൻ ശെരിക്കും തരിച്ചിരുന്നു,,…
“”ശ്രുതി..,,,””
കർത്താവേ ഇനി ഇവളെന്തിനാണാവോ,,…
അതികം ചിന്തകൾക്ക് ഇടം നൽകാതെ ഞാനാ മെസ്സേജ് തുറന്ന് നോക്കി,,…
“”ഹാപ്പി മാരീഡ് ലൈഫ് അഭിനവ്””
ആ മെസ്സേജ് കണ്ടപ്പോൾ ഒരു നീറ്റൽ തോന്നിയെങ്കിലും അതാ സമയം മാത്രം,,..
“”താങ്ക്സ് ശ്രുതി””
അങ്ങനെ ടൈപ്പ് ചെയ്ത് കൂടെ ഒരു സ്‌മൈലിയും നൽകി സെന്റ് അടിച്ചു,,..
വേറൊന്നും നോക്കാനുള്ള താല്പര്യം ഇല്ലാത്തതിനാൽ മൊബൈൽ ബെഡിലിട്ട് ഞാൻ കിടന്നു,,,…
അങ്ങനെ തന്നെ കിടന്ന് ഉറങ്ങി പോകുമെന്ന് തോന്നിയതുകൊണ്ട് ഞാനെണീറ്റ് താഴേക്ക് നടന്നു,,.. താഴെ പിള്ളേര് ക്യാരം ബോർഡ് കളിക്കുന്നത് കണ്ടതുകൊണ്ട് അവരോടൊപ്പം കൂടി,,,..
അപ്പോഴാണ് ഒരു സുന്ദരി കുട്ടി ഓടിവന്ന് ഒരു പറച്ചിൽ,,…
“”ചേട്ടൻ അമ്മു ചേച്ചിയെ ലവ് ചെയ്ത് കല്യാണം കൈച്ചതാണോ,,,..””
അത് കേട്ടതും ഞാൻ ചൂളിപ്പോയ്…,,, മുന്നിലിരിക്കുന്ന ചെറുത് മുതൽ വലുത്
