Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈഷ്ണവം 13

ചിന്നു കണ്ണനെ നോക്കി…. കണ്ണന്‍ അപ്പോഴും തല താഴ്ത്തിയിരുപ്പാണ്… ഒന്നും പറയുന്നില്ല…. എല്ലാം കേട്ടിരിക്കുക മാത്രമാണ്….

മാഡം അതിന് കണ്ണേട്ടന്‍ എന്ത് തെറ്റ് ചെയ്തു….. ചിന്നു നീതുവിനോട് ചോദിച്ചു….

എന്താ ഗ്രിഷ്മ നീ ഒന്നുമറിയാത്ത പോലെ സംസാരിക്കുന്നേ…. രണ്ടു കൊല്ലം സ്വന്തമെന്ന് നടന്ന നിന്നോടല്ലേ ഇവന്‍ വിശ്വാസ വഞ്ചന കാണിച്ചത്. എന്ത് വിശ്വാസത്തിലാ ഇവനെ ഞങ്ങളുടെ കമ്പനിയില്‍ എടുക്കുക….. നീതു ചിന്നുവിനോട് ചോദിച്ചു….

പക്ഷേ ആ കേട്ട കാര്യം ചിന്നുവിന് അത്ര സഹിച്ചില്ല…. താന്‍ കാരണം ഇനിയും കണ്ണേട്ടനെ കുറ്റം പറയുന്നത് കേട്ടിരിക്കാന്‍ അവള്‍ ഒരുക്കമല്ലായിരുന്നു…..

മാഡം…. അതിന് അത് ഞങ്ങളുടെ ജീവിതത്തില്‍ സംവിച്ചതാണ്. അതിന് എന്തിന് ഒരാളുടെ ജോലിയെ ബാധിക്കും….. ചിന്നു അല്‍പം ഉറച്ച ശബ്ദത്തില്‍ ചോദിച്ചു…..

ഗ്രിഷ്മ നിനക്ക് നല്ല മനസായിരിക്കും…. അതാവും ചതിച്ച ഇവനോട് നിനക്ക് അനുകമ്പ തോന്നത്…. പക്ഷേ ഞങ്ങള്‍ ബിസിനസ്സാണ് നടത്തുന്നത്. ഇവന്‍ ഞങ്ങളെ അതുപോലെ ചതിച്ചാല്‍ അത് ചിലപ്പോള്‍ ഞങ്ങളുടെ നിലനില്‍പ്പിന് തന്നെ ബാധിക്കും…. റിസ്ക് എടുക്കാന്‍ ഞങ്ങള്‍ക്ക് വയ്യ….. നീതു പറഞ്ഞു.

അത് എനിക്ക് തെറ്റുപറ്റിയതാണെങ്കിലോ….. ഞാന്‍ അപ്പോഴത്തെ വിഷമത്തിന് എന്തെങ്കിലും പറഞ്ഞതാണങ്കിലോ….. അതിന് ഇപ്പോഴും എന്തിന് കണ്ണേട്ടനെ ദ്രോഹിക്കുന്നത്….. ചിന്നു അല്‍പം ദേഷ്യത്തോടെ തന്നെ പറഞ്ഞു.

എന്നിട്ട് ഇവന്‍ ഒന്നും പറയുന്നില്ലലോ…. നോക്ക്….. എല്ലാം സമ്മതിച്ച പോലെയല്ലേ ഇവന്‍റെ ഇരുപ്പ്….. നീതു കണ്ണനെ ചൂണ്ടി പറഞ്ഞു…. ചിന്നു നോക്കിയപ്പോ കണ്ണന്‍ പഴയ ഇരുപ്പ് തന്നെയാണ്…. തല താഴ്ത്തി…. ചിന്നുവിന് ദേഷ്യവും സങ്കടവും ഇരച്ച് കയറി….

ഇല്ല…. കണ്ണേട്ടന്‍ നിങ്ങള്‍ക്ക് വിശ്വാസിക്കാന്‍ കൊള്ളാത്തവാണെങ്കില്‍ ഞാനും അങ്ങിനെയുള്ളവളാണ്…. രണ്ടുകൊല്ലം കുടെയുണ്ടായിരുന്ന എന്‍റെ കണ്ണേട്ടനെ കുറച്ച് ഫോട്ടോസിന്‍റെയും വിഡിയോയുടെയും പേരില്‍ ഞാന്‍ കുറ്റപ്പെടുത്തി. അതിന്‍റെ പേരില്‍ പിരിഞ്ഞു. നിങ്ങള്‍ക്ക് കണ്ണേട്ടനെ ജോലിക്ക് പറ്റില്ല എങ്കില്‍ എനിക്കും ഇവിടെ ജോലി വേണ്ട…. ചിന്നു ഉറച്ച ശബ്ദത്തില്‍ നീതുവിന് നേരെ അലറി….. അത്രയും നേരം തല താഴ്ത്തിയിരുന്ന കണ്ണന്‍ അവളുടെ അലര്‍ച്ചയില്‍ അറിയാതെ അവളെ നോക്കി പോയി….

നീതുവിന് എന്താ സംഭവിക്കുന്നതെന്ന് അറിയാന്‍ കുറച്ച് നേരം പിടിച്ചു. നീതു എല്ലാം കേട്ട് ചിന്നുവിനെ തന്നെ തുറിച്ച് നോക്കി നിന്നു…. നീതു എന്തോ പറയും മുമ്പേ കണ്ണന്‍ സംസാരിച്ച് തുടങ്ങി…

ഗ്രിഷ്മ…. വേണ്ട….. ഞാന്‍ കാരണം കുറെ നീ അനുവഭിച്ചതാണ്. ഇനിയും എനിക്ക് വേണ്ടി നീ ഉള്ള ജോലി കളയണ്ട….. ഇവിടെയ്ക്കാണ് വരുന്നെതെന്ന് അറിഞ്ഞിരെങ്കില്‍ അവിടെന്നെ നിന്നെ ഞാന്‍ എതിര്‍ക്കുമായിരുന്നു…. നീ എന്‍റെ പേരും പറഞ്ഞ് ജോലി കളയണ്ട…. ഇനിയും നിന്‍റെ നഷ്ടങ്ങള്‍ക്ക് ഞാന്‍ കാരണമാവുന്നില്ല. ഞാന്‍ പോവുകയാണ്…. ഗ്രിഷ്മ കാണെണ്ടവരെ കണ്ടിട്ട് വന്നാ മതി….

കണ്ണന്‍ ഇത്രയും പറഞ്ഞ് ചെയറില്‍ നിന്ന് എണിറ്റ് ഡോറിലേക്ക് നടന്നു…. പക്ഷേ അപ്പോഴെക്കും ചിന്നു എണിറ്റ് കണ്ണന്‍റെ കൈയില്‍ കയറി പിടിച്ചിരുന്നു. ചിന്നുവിന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു….

ഗ്രിഷ്മ, അവന്‍ പറഞ്ഞ പോലെ ആര്‍ക്കും വേണ്ടാത്ത അവന് വേണ്ടി എന്തിന് നീ വെറുതെ നല്ല ശബളവും പ്രശസ്തിയുമുള്ള ഈ ജോലി കളയുന്നു…. നിനക്കിപ്പോ അവന്‍ ആരുമല്ലലോ…. നീതു ചിന്നുവിനെ നോക്കി പറഞ്ഞു….

The Author

ഖൽബിന്റെ പോരാളി 💞

👦🏻▶️“വർഷമായി നീ എന്നിലേക്ക് പെയ്‌തിറങ്ങിയതാണ് പെണ്ണെ... ഇനി ഇടമുറിയാതെ, പെയ്‌തു തൊരാതെ, തീരാ മഴയായ്‌ എന്നും എന്നിലുണ്ടാവണം...” 👩🏻▶️“എന്നും എന്നെന്നും നിന്റെ മഴയായ്‌ ഞാനുണ്ടാകും... മഴ തൊർന്നു പോയാൽ ഒന്നൊർത്താൽ മതി അതെന്റെ മരണമായിരുന്നു എന്ന്...” 👩‍❤️‍👨
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025