Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈഷ്ണവം 13

മാഡം…. നിങ്ങളിപ്പോള്‍ അധിക്ഷേപിച്ച് ഈ മനുഷ്യന് കിട്ടാത്ത ഒരു പ്രശസ്തിയും ശബളും ഇപ്പോ ഈ ഗ്രിഷ്മയ്ക്ക് വേണ്ടാ…. കണ്ണേട്ടന്‍ ഇവിടെ ഇപ്പോഴും എന്‍റെ പേരില്‍ ഇങ്ങനെ കഷ്ടപ്പെടുമ്പോ ഞാന്‍ എങ്ങോട്ടും പോവുന്നില്ല…. എന്‍റെ നഷ്ടങ്ങള്‍ രണ്ടു കൊല്ലം മുമ്പ് ഒരു കോടതി മുറിയില്‍ വെച്ച് തുടങ്ങിയതാണ്…. അതിനെക്കാള്‍ വലിയ നഷ്ടങ്ങളൊന്നുമില്ല ഇനി എനിക്ക്… ചിന്നു നിറഞ്ഞൊലിച്ച കണ്ണുകളുമായി നീതിവിനോട് പറഞ്ഞു…
ചിന്നു പിന്നെ കണ്ണനെ നേരെ തിരിഞ്ഞു….

എനിക്കറിയാം കണ്ണേട്ടന്‍ ഞാന്‍ കാരണം ഒരുപാട് അനുവഭിച്ചു എന്ന്…. ഞാന്‍ കുറച്ച് നേരം കണ്ണേട്ടനെ കേള്‍ക്കാന്‍ നിന്നിരുന്നു എങ്കില്‍ ചിലപ്പോള്‍ കണ്ണേട്ടനെ ഈ അവസ്ഥ വരില്ലായിരുന്നു. എല്ലാത്തിനും കാരണം ഞാനാണ്. ഒരു മാപ്പോ സോറിയോ പറഞ്ഞാല്‍ തീരില്ല എന്നെനിക്കറിയാം. കാരണം, കണ്ണേട്ടന് എറ്റവും വലിയ ദുഃഖം നല്‍കിയാണ് ഞാന്‍ പോയത്. ഇതുപോലെ കണ്ണേട്ടന്‍റെ ഒരുപാട് സ്വപ്നങ്ങള്‍ക്ക് ഇപ്പോഴും ഞാന്‍ അല്ലെങ്കില്‍ ഞാന്‍ മൂലമുണ്ടായ പ്രശ്നങ്ങള്‍ കണ്ണേട്ടനെ അലട്ടുന്നുണ്ട്…. എനിക്ക് ഇതിന് എന്ത് ചെയ്യണമെന്നറിയില്ല….

കണ്ണേട്ടന്‍ പറഞ്ഞില്ലേ എന്‍റെ ജീവിതത്തില്‍ എറ്റവും അനുവഭിച്ചത്

കണ്ണേട്ടനോടപ്പമുള്ളപ്പോഴാണെന്ന്…. ശരിയാണ്…. പക്ഷേ അനുഭവിച്ചതെല്ലാം സുഖകരവും ആന്ദനകരവുമായ ഓര്‍മ്മകള്‍ മാത്രമാണെന്ന് മാത്രം. അത്രയ്ക്ക് സന്തോഷത്തോടെയാണ് ഞാന്‍ വൈഷ്ണവത്തില്‍ കഴിഞ്ഞത്… എന്‍റെ വീട്ടില്‍ പോലും കിട്ടാത്ത സ്നേഹവും പരിചരണവും സന്തോഷവും എനിക്ക് അവിടെ കിട്ടി. ഞാന്‍ സ്വയം നഷ്ടപ്പെടുത്തിയ ആ നിമിഷങ്ങളാണ് ഇപ്പോ എന്‍റെ എറ്റവും വലിയ ദുഃഖം….

ചിന്നുവിന്‍റെ കണ്ണുകള്‍ നിറഞ്ഞൊലിച്ചിരുന്നു. കവിളുകള്‍ കണ്ണീര്‍ ഒഴുകിയ വരകള്‍ രൂപപ്പെട്ടു…. കൈ തട്ടി തെറിപ്പിച്ച് പുറത്തേക്ക് പോകാനൊരുങ്ങിയ കണ്ണന്‍റെ മുന്നിലേക്ക് ചിന്നു ചാടി കയറി. പിന്നെ പറഞ്ഞു തുടങ്ങി.

കണ്ണേട്ടനെ ഇങ്ങനെ ദുരിതത്തിലേക്ക് ചവിട്ടി താഴ്ത്തിയിട്ട് എന്ത് ജോലിയും സൗഭാഗ്യങ്ങളും എനിക്ക് വേണ്ട…. ചിന്നു കണ്ണുകള്‍ തുടച്ചു. പക്ഷേ ധാര നില്‍ക്കുന്നുണ്ടായിരുന്നില്ല….

കണ്ണേട്ടന് എല്ലാം നഷ്ടപ്പെട്ടപ്പോഴും കുടെ ആരുമില്ലാതായപ്പോഴും ഒരു താങ്ങായി നില്‍ക്കണ്ട ഒരാളായിരുന്നു ഞാന്‍…. പക്ഷേ അപ്പോഴൊന്നും ഞാന്‍ കണ്ണേട്ടന് ഒപ്പമുണ്ടായില്ല. എല്ലാം നഷ്ടപ്പെട്ടിരിക്കുന്ന കണ്ണേട്ടനെ എങ്ങനെ സമാധാനിപ്പിക്കണമെന്നുപോലും എനിക്കറിയില്ല….
കണ്ണേട്ടന്‍ ഇനി എന്തോക്കെ തിരിച്ച് പറഞ്ഞാലും എന്നോട് ദേഷ്യപ്പെട്ടാലും എന്നെ എത്ര ഉപദ്രവിച്ചാലും കണ്ണേട്ടന് നഷ്ടപ്പെട്ടതിനൊന്നും പകരമവില്ല എന്ന് എനിക്കറിയാം….
ഞാന്‍ ഇനി ജീവിക്കുന്നേങ്കില്‍ അത് കണ്ണേട്ടനൊടൊപ്പമായിരിക്കും….. ഇല്ലെങ്കില്‍ എന്‍റെ ജീവിതത്തില്‍ മറ്റൊരു പുരുഷനില്ല…. എനിക്കറിയാം കണ്ണേട്ടന്‍ അത്രയ്ക്ക് വെറുക്കുന്ന ഒരാളാവും ഈ ഞാന്‍. പക്ഷേ എനിക്ക് കണ്ണേട്ടന്‍റെ സ്ഥാനത്ത് മറ്റൊരാളെ കാണാന്‍ സാധിക്കില്ല. ഈ മനസില്‍ എവിടെയെങ്കിലും എന്നോട് ഇത്തിരിയെങ്കിലും സ്നേഹമുണ്ടെങ്കില്‍ എന്നെ വെറുക്കരുത് കണ്ണേട്ടാ….. ഇടറിയ ശബ്ദത്തോടെ ചിന്നു പറഞ്ഞു നിര്‍ത്തി. മറുപടിയൊന്നും ഇല്ലാത്തതിനാല്‍ വീണ്ടും തുടര്‍ന്നു…..

കണ്ണേട്ടന്‍ കുടെ വെറുത്താല്‍ പിന്നെ എനിക്ക് ഈ ജീവിതത്തില്‍ പിന്നെ ഒന്നും നഷ്ടപ്പെടാനില്ല…. എല്ലാം നഷ്ടമായെന്ന് എനിക്ക് തോന്നിയാല്‍ അന്ന് ഞാന്‍ ഈ ജീവിതം അവസാനിപ്പിക്കും. ആര്‍ക്കും വേണ്ടാതെ ഒരുപാടു പേരെ മുന്നില്‍ ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരണമാണ്….. ചിന്നു വീണ്ടും കണ്ണില്‍ നിറഞ്ഞ കണ്ണീര്‍ തുടച്ചു…. പിന്നെ കണ്ണനെ നോക്കി…..

The Author

ഖൽബിന്റെ പോരാളി 💞

👦🏻▶️“വർഷമായി നീ എന്നിലേക്ക് പെയ്‌തിറങ്ങിയതാണ് പെണ്ണെ... ഇനി ഇടമുറിയാതെ, പെയ്‌തു തൊരാതെ, തീരാ മഴയായ്‌ എന്നും എന്നിലുണ്ടാവണം...” 👩🏻▶️“എന്നും എന്നെന്നും നിന്റെ മഴയായ്‌ ഞാനുണ്ടാകും... മഴ തൊർന്നു പോയാൽ ഒന്നൊർത്താൽ മതി അതെന്റെ മരണമായിരുന്നു എന്ന്...” 👩‍❤️‍👨
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025