Kambikuttan Malayalam

Sex stories Kambikuttan kambikathakal

വർഷങ്ങൾക്ക് ശേഷം 2

കുറച്ചു കഴിഞ്ഞപ്പോൾ അതിലൊരുവൻ; പ്രമോദ് അവന്റെ കയ്യിലുള്ള പൊടി എടുത്തു കശക്കാൻ തുടങ്ങി. എല്ലാവരേയും നിർബന്ധിക്കുന്ന കൂട്ടത്തിൽ പ്രമോദ് റോഷനേയും നിർബന്ധിച്ചു. അച്ചുവും വിമലും ആ ക്ഷണം സ്വീകരിച്ചെങ്കിലും റോഷൻ അതു സ്നേഹപ്പൂർവ്വം നിരസിച്ചു. റോഷന്റെ മട്ട് കണ്ട് പ്രമോദ് കുറച്ചു നേരം അതിന്റെ ട്രിപ്പിനെ പറ്റി അവന് ക്ലാസ്സ് എടുത്തു. റോഷാനാവട്ടെ ഒരു ലൈറ്റ്സ് സിഗരറ്റും പുകച്ചു, ചിരിച്ചുകൊണ്ടു അതെല്ലാം കേട്ടും കൊടുത്തു. പ്രമോദിന് അറിയില്ലല്ലോ ബാംഗ്ലൂരിൽ നിന്നും ഇമ്മാതിരി സിന്തറ്റിക് ഡ്രഗ്ഗിന്റെ എക്സ്ട്രീം കണ്ടിട്ടാണ് റോഷൻ ഇവിടെ വന്ന് ഇരിക്കുന്നത് എന്ന്.

കുറച്ചു നേരം അവന്റെ സംസാരം കേട്ടപ്പോൾ തന്നെ പ്രമോദിന് തന്നെ നല്ലപോലെ പിടിച്ചിരിക്കുന്നു എന്നു റോഷന് മനസ്സിലായി. പൊടിയെക്കുറിച്ചു തുടങ്ങിയ സംസാരം പിന്നെ പ്രമോദ് വയനാട് പുതുതായി തുടങ്ങിയ റിസോർട്ടിനെപ്പറ്റിയായി. തിരിച്ചു ബാംഗ്ളൂർ പോകുമ്പോ, അവിടെ ഒന്നു കേറിയിട്ടേ പോകാവൂ… എന്ന് റോഷനെക്കൊണ്ട് സത്യം ചെയ്യിപ്പിക്കുന്ന അവസ്ഥയിലേക്ക് പ്രമോദിന്റെ സംസാരം നീണ്ടു. ഇവനിനി എനിക്കൊരു ഒരു സ്ഥിരം വള്ളിയാകുമോ..?, റോഷനിലെ അലവലാതി ആകുലപ്പെട്ടു.

കഥ പറഞ്ഞിരിക്കുന്നതിനിടയിൽ ദീപാരാധന ആയി എന്ന് അറിയിച്ചുകൊണ്ട് കതന പൊട്ടി. ആർക്കും അവിടെ നിന്നും പോകാൻ പ്ലാനില്ല. പക്ഷെ റോഷൻ അത് പ്രമോദിന്റെ കത്തിയിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു അവസരമായി എടുത്തു. മെല്ലെ എല്ലാവരോടും യാത്ര പറഞ്ഞുകൊണ്ട് അവൻ അമ്പലത്തിന്റെ അടുത്തേക്ക് തിരിച്ചു. പെട്ടന്നാണ് അതു സംഭവിച്ചത്.

പ്രമോദ് : ആശാനേ, എന്നാ ഞാനും വരുന്നു.

ഇവൻ ഒരു വിധത്തിലും എന്നെ വിട്ടു പോകില്ലേ.., റോഷൻ മനസ്സിൽ പ്രാകി. എങ്കിലും വേണ്ടാ എന്ന് പറയുന്നതെങ്ങനെ… ഇരുവരും കൂടി അമ്പലത്തിലേക്ക് നടന്നു. പോകും വഴി പ്രമോദ് വഴിയിൽ കാണുന്ന സകലരോടും കുശലം പറഞ്ഞുകൊണ്ടാണ് നടക്കുന്നത്. മച്ചാൻ കട്ട ഓൺ ആണ്. അതിനിടയിൽ റോഷൻ ഇട്ടിരിക്കുന്ന ടീ ഷർട്ട് ഇഷ്ട്ടപ്പെട്ടു എന്നും പറഞ്ഞുകൊണ്ട് പ്രമോദ് വീണ്ടും കത്തിയടി തുടങ്ങി. അതിൽ ഫ്ലൂറസന്റ് പച്ചയിൽ എഴുതി വച്ചിരിക്കുന്ന വാക്കുകൾ അവൻ ഉറക്കെ വിളിച്ചു കൂവി; “MONSTER”. “ ഇവന്റെ വായ ഒന്നടപ്പിക്കാൻ ഞാൻ എന്താ ചെയ്യേണ്ടേ”, അലവലാതി മൊഴിഞ്ഞു… പ്രമോദിനൊപ്പം വെള്ളമടിക്കുന്ന ഇടത്ത് നിന്നും അമ്പലം വരെ എത്താൻ ഏതാണ്ട് യുഗങ്ങൾ എടുക്കുന്ന പോലെ അവന് തോന്നി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025