Kambikuttan Malayalam

Sex stories Kambikuttan kambikathakal

വശീകരണ മന്ത്രം 11

പെട്ടെന്ന് ആരോ മുറിയിലേക്ക് ഓടി കയറി.

ആഗതൻ വന്ന വരവിൽ തന്നെ ദേവന്റെ നെഞ്ചിലിടിച്ചു പിറകിലേക്ക് മറിഞ്ഞു വീഴാനായി തുടങ്ങി.

അപ്പോഴേക്കും ദേവന്റെ ഉരുക്കു കൈകൾ ആളുടെ അരയിലൂടെ ചുറ്റിയിരുന്നു.

ദേവൻ കണ്ണിമ ചിമ്മി തുറന്നു.

തന്റെ കയ്യിൽ താങ്ങി നിൽക്കുന്ന ലക്ഷ്മി.

അവളുടെ വാലിട്ടെഴുതിയ മിഴികളിൽ ആയിരുന്നു അവന്റെ കണ്ണുകളുണ്ടാക്കിയത്.

അവ കൂമ്പിയടഞ്ഞിരുന്നു.

അടഞ്ഞ കൺപോളകളിൽ കൃഷ്ണമണികൾ തുള്ളി കളിക്കുന്നത് അവൻ കണ്ടു നിന്നു.

ഹാഫ് സാരിയിലൂടെ കാണുന്ന അണിവയറിന്റെ നേർത്ത ചാലിൽ ആയിരുന്നു ദേവന്റെ കരം പതിഞ്ഞത്.

ആ സ്പർശനത്തിൽ മതി മറന്നുകൊണ്ട് അവൾ പുളഞ്ഞു.

പെണ്ണിന്റെ ഇളക്കം കണ്ടതും ദേവൻ ആ കൈ അവളുടെ അരക്കെട്ടിലൂടെ ഊരിയെടുത്തു.

താങ്ങ് നഷ്ടപ്പെട്ടതും ചക്ക വീഴുന്ന പോലെ അവൾ കുണ്ടിയും കുത്തി തറയിൽ വീണു.

“ഔഹ് ദേവേട്ടാ…………..എന്റെ നടു ”

ലക്ഷ്മി കണ്ണും നിറച്ചുകൊണ്ട് അവനെ നോക്കി.

നടുവിലൂടെ അവൾ സ്വന്തം കൈകൊണ്ട് ഉഴിയുന്നുണ്ട്.

“എന്തിനാ ഇപ്പൊ ഇങ്ങോട്ട് തള്ളി കേറി വന്നേ…………നിന്റെ നടുവിനെന്തു പറ്റി?”

“എന്നെ തള്ളി താഴെയിട്ടതും പോരാ എന്നിട്ട് കളിയാക്കുന്നോ?”

അവൾ ദേവനെ തറപ്പിച്ചു നോക്കി.

“ഒരു ബോധവുമില്ലാതെ ഇങ്ങോട്ട് ഓടിക്കയറിയതാരാ?ഞാനാണോ ?”

ദേവൻ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചു.

“എന്റെ പോന്നു ദേവേട്ടാ………….നിങ്ങളെ ഒന്നു കാണാനുള്ള ആഗ്രഹം കൊണ്ടല്ലേ ഞാനിങ്ങോട്ട് ഓടി വന്നത്”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025