Kambikuttan Malayalam

Sex stories Kambikuttan kambikathakal

വശീകരണ മന്ത്രം 11

“നന്ദുവേട്ടാ എന്താ പറ്റിയെ?”

അഞ്ജലിയുടെ സംഭ്രമം കണ്ട് അനന്തുവിന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.

അവനെ ആശ്വസിപ്പിക്കാനെന്ന വണ്ണം അഞ്ജലിയുടെ കരങ്ങൾ അവന്റെ കരങ്ങളെ മുറുകെ കവർന്നു.

അതു പതിയെ അവന്റെ നെഞ്ചിടിപ്പ് കുറച്ചു കൊണ്ടു വന്നു.

ഒന്നു ശ്വാസം വലിച്ചു വിട്ട ശേഷം അവൻ അവളെ പാളി നോക്കി.

“വീണ്ടും ഓരോ ചീത്ത സ്വപ്‌നങ്ങൾ തന്റെ സമാധാനത്തെ കാർന്നു തിന്നുന്നു.”

അനന്തുവിന്റെ മറുപടി കേട്ട് അഞ്ജലി ഒന്നും മിണ്ടാതെയിരുന്നു.

അവൾക്കും എന്തു പറയണമെന്ന് ഒരു നിശ്ചയമുണ്ടായിരുന്നില്ല.

പരസ്പരം ഒന്നും മിണ്ടാതെ അവർ ഇരുന്നു.

അവർക്കിടയിക്കുള്ള മൗനത്തെ ഭജിച്ചത് അഞ്ജലി തന്നെയായിരുന്നു.

“അല്ല നന്ദുവേട്ടാ ഈ ഡയറിക്ക് എന്തോ ഒരു കുഴപ്പമുണ്ട്?”

“എന്ത് കുഴപ്പം?”

അനന്തു ഒന്നും മനസിലാവാതെ പുരികം കൂർപ്പിച്ചു അവളെ നോക്കി.

“ഈ ഡയറിൽ നിന്നാണ് ദേവൻ അമ്മാവന്റെയും കല്യാണിയുടെയും കാര്യങ്ങൾ അറിഞ്ഞതെന്നല്ലേ പറഞ്ഞെ………….പക്ഷെ ഞാൻ നോക്കിയിട്ട് ഒന്നും മനസിലാകുന്നില്ലല്ലോ?”

“നീ ശരിക്കും നോക്ക് അഞ്ജലി…………..ആദ്യത്തെ രണ്ടു മൂന്ന് പേജ് കഴിയുമ്പോ കല്യാണിയുടെ ചിത്രം കാണാൻ പറ്റും……………പിന്നെ തൊട്ടാ ഓരോ കാര്യങ്ങൾ അതിൽ എഴുതിയിട്ടുള്ളത്”

അനന്തുവിന് ക്ഷമ നശിച്ചു.

ഇപ്പോഴും ആ സ്വപ്നം കണ്ടതിന്റെ ഹാങ്ങോവറിൽ ആയിരുന്നു അവൻ.

“ദേ നന്ദുവേട്ടാ ഞാനൊരു കുത്ത് വച്ചു തരും……………വെറുതെ ആളെ കളിയാക്കുന്നോ? ഈ ഡയറിയിലെ ഓരോ പേജും ബ്ലാങ്ക് ആണ്………….ഒന്നും അതിൽ കാണുന്നില്ല”

അഞ്ജലി കലിപ്പോടെ ആ ഡയറി അവനു നേരെ നീട്ടി.

അവൾ പറഞ്ഞത് കേട്ട് അനന്തു ഞെട്ടലോടെ ചാടിയെണീറ്റു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025