Kambikuttan Malayalam

Sex stories Kambikuttan kambikathakal

വശീകരണ മന്ത്രം 11

അവൾ പറഞ്ഞത് വിശ്വസിക്കാനാവാതെ അവൻ ആ ഡയറി പിടിച്ചു വാങ്ങി.

അതിനു ശേഷം അതിലെ ഓരോ പേജുകളും സങ്കോചത്തോടെ മറിച്ചു നോക്കി.

പക്ഷെ അത്‌ അഞ്ജലി പറഞ്ഞ പോലെ ആയിരുന്നില്ല.

കല്യാണിയുടെ ചിത്രങ്ങളും തുടർന്ന് ദേവനെഴുതിയ കാര്യങ്ങളും അതിൽ തെളിഞ്ഞു വന്നു.

“പക്ഷെ അഞ്ജലി എനിക്കെല്ലാം കാണാല്ലോ?”

അനന്തു സംശയത്തോടെ പറഞ്ഞു നിർത്തി.

അതു കേട്ടതും അഞ്‌ജലിയും ഒന്നു ഞെട്ടി.

അവൾ അവന്റെ കയ്യിൽ നിന്നും ഡയറി പിടിച്ചു വാങ്ങി മറിച്ചു നോക്കി.

ധൃതിയിൽ ആ കൈവിരലുകൾ ഓരോ പേജിനെയും തഴുകി കടന്നു പോയി.

“ഞാൻ പറഞ്ഞത് ശരിയാ നന്ദുവേട്ടാ…………..പുതിയ ഒരു ബുക്ക്‌ വാങ്ങിയ പോലെയുണ്ട്…………..എല്ലാ പേജും കാലിയാണ് കണ്ടില്ലേ?”

അഞ്ജലി ഒരു കാലിയായ പേജ് എടുത്തു അവനു നേരെ കാണിച്ചു.

പക്ഷെ അനന്തു നോക്കിയപ്പോൾ ആ പേജിൽ ദേവൻ തന്റെ വൃത്തിയായ കൈപ്പടയിൽ എഴുതി വച്ചിരിക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു.

ഇതെന്തൊരു മറിമായം അവളെ ആവിശ്വസിക്കാനാവില്ല.

തന്റെ കണ്മുൻപിൽ നടക്കുന്നതൊക്കെ സത്യമോ അതോ മിഥ്യയോ?

അനന്തുവിനു ഭ്രാന്ത്‌ പിടിക്കുന്ന പോലെ തോന്നി.

അവൻ തല ചൊറിഞ്ഞുകൊണ്ട് മുരണ്ടു.

തന്റെ നിരാശ മൊത്തം മുടിയിഴകൾ ക്കിടയിൽ നഖങ്ങൾ താഴ്ത്തി ചൊറിഞ്ഞു കൊണ്ടു തീർത്തു.

അനന്തുവിന്റെ പരാക്രമം കണ്ട് അഞ്ജലി ഒന്നു ഭയന്നു.

“സത്യമാ നന്ദുവേട്ടാ………….എന്റെ അമ്മ സത്യം…………..ഞാൻ പറഞ്ഞത് ശരിയാ എനിക്ക് ആ ഡയറിയിൽ ഒന്നും കാണാൻ സാധിക്കുന്നില്ല”

അഞ്ജലി തന്റെ നിസഹായാവസ്ഥ വെളിപ്പെടുത്തി.

“എനിക്ക് മനസിലായി അഞ്ജലി………..വീണ്ടുമൊരു നിഗൂഢത കൂടി…………..മുന്നോട്ട് പോകുന്തോറും കുരുക്കുകൾ മുറുകിക്കൊണ്ടിരിക്കുകയാണല്ലോ ”

അനന്തു അവളെ ആശ്വസിപ്പിക്കാനായി പറഞ്ഞു.

“എല്ലാം ശരിയാവും നന്ദുവേട്ടാ………….ഓരോന്നിനും ഓരോ ടൈം ഉണ്ടെന്നല്ലേ”

“ഹ്മ്മ് ”

അനന്തു ഒന്നു മൂളി.

വീണ്ടും അവർ ഇരുവരും നിശബ്ദതയുടെ മൂടുപടം അണിഞ്ഞു.

“നന്ദുവേട്ടാ എനിക്കൊരു ഡൌട്ട്”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025