ഇയ്യ് വന്നു എന്ന് എന്റെ മോള് പറഞ്ഞു…
അഹ്..അവളെ ഞാൻ വിളിച്ചിരുന്നു…അവൾക്..കുറച്ച ആവശ്യങ്ങൾ ഉണ്ടാരുന്നു..
അഹ്…അതിപ്പോൾ…അങ്ങനെ ആണല്ലോ..എന്നോട് ഒരു ആവശ്യവും പറയാറ് ഇല്ല…അവര്ക് ഇക്കാക്ക ആണ് എല്ലാം….
ഹഹ..അങ്ങനെ വേണം അല്ലോ…ഇക്ക…..
അഹ്…എടാ…മോനെ.ഞാൻ വന്നത്..ദേ ഇവരുടെ ഒരു കാര്യത്തിന് ആണ്….
ഞാൻ അവരെ നോക്കി..
അഹ്..എടാ..ന്റെ വകയിൽ ഒരു അകന്ന ബന്ധുവിന്റെ മകൾ ആണ്…ദേ ഇവൾ…അവളുടെ മകൾ ആണ്..കൂടെ നില്കുന്നത്….
ഞാൻ അവരെ നോക്കി…
ഇവളുടെ വാപ്പ എന്റെ ഒരു അകന്ന ബന്ധു ആണ്…അയാൾ മൂന്ന് കൊല്ലം മുൻപ് മരിച്ചു….ബാക്കി വേറെ …
.ആരും ഇവർക്ക് ഇല്ല..ഇവളുടെ ഉമ്മ പണ്ട് തന്നെ പോയി…പിന്നെ കെട്ട്യോൻ….വർഷങ്ങൾക് മുൻപ് മൊഴിചൊല്ലി …മലപ്പുറത്തു ആയിരുന്നു താമസം…ഇവളുടെ വാപ്പ മരിച്ചതിനു ശേഷം…ജീവിക്കാൻ വേറെ …..
നിർവാഹം ഇല്ലാതെ ആയി ..അടുത്തുള്ള വീടുകളിൽ ജോലി ചെയ്തു ആണ് ജീവിക്കുന്നത് പക്ഷെ അതുകൊണ്ടു രക്ഷ ഇല്ലല്ലോ…അവൾക് താഴെ രണ്ടു പെണ്മക്കൾ കൂടി ഉണ്ട്….അവർ ഇപ്പോൾ എന്റെ വീട്ടിൽ ഉണ്ട്….
ഉം….
ഇയ്യ് വിചാരിച്ചാൽ..എന്തെങ്കിലും ഒരു ജോലി…കൊടുക്കാൻ പറ്റിയാൽ…… അതിനെന്താ ഇക്ക..ഇതൊരു നിസ്സാര കാര്യം അല്ലെ…ആർക ജോലി വേണ്ടത്…?
അബൂക്ക ക്ക് സന്തോഷം ആയി…
