Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെള്ളരിപ്രാവ്‌ 2

കിച്ചു :കേറുന്നില്ല മുത്തശ്ശി. പോയിട്ട് എന്തോ ആവിശ്യം ഉണ്ട്.
പാറു : നിങ്ങളുടെ ആവിശ്യം ആ ജലനിധി ടാങ്കിന്റെ മുകളിലല്ലേ (ജലനിധി ടാങ്ക്… എന്റെ വീട്ടിൽ നിന്നും ഒരു അഞ്ഞൂറ് മീറ്റർ മാറിയാണ് സ്ഥിതി ചെയ്യുന്നേ. അവിടെയാണ് കൂട്ടുകാരെല്ലാം തമ്പടിക്കുന്നത്. ഞാൻ ഒഴിവു ദിവസങ്ങളിൽ വീട്ടിൽ വരുമ്പോ ആദ്യം പോവുക അവിടേക്കാണ്. ഞങ്ങളുടെ കളിയും തമാശയും കുറ്റംപറച്ചിലും എല്ലാം അവിടെയാണ്. ഞങ്ങൾക്ക് ഞങ്ങൾ തന്നെ ഇട്ട ഒരു പേരും ഉണ്ട്. ജലനിധി ബോയ്സ്. കൈഞ്ഞ വർഷം ആണ് ഞങ്ങളുടെ കൂട്ടത്തിലെ വല്യ കലാകാരനായ സഫ്‌വാൻ ഞങ്ങൾക്കായി ഒരു ലോഗോയും ഉണ്ടാക്കി. അത് പ്രിന്റ് അടിച്ചു ഞങൾ ഞങ്ങളുടെ വാഹനത്തിലെല്ലാം ഒട്ടിച്ചിട്ടും ഉണ്ട്. നമ്മളെ സിദ്ധിക്കിക്ക പറഞ്ഞപോലെ ‘Just for a രസം ‘😁)
കിച്ചു പറഞ്ഞത് കേട്ടു ഉമ്മറത്തേക്ക് വന്ന പാറുവാണ് അതിനു മറുപടി പറഞ്ഞെ..കിച്ചു വീണ്ടും പ്ലിങ് 😀

കിച്ചു : ഈ മരഭൂതം ഇത് എവിടുന്നു കയറിവന്നു പടച്ചോനെ. നീ ഇവിടെ ഉണ്ടായിരുന്നോ. ഞാൻ കണ്ടില്ലല്ലോ.
പാറു : നമ്മൾ ഇവിടൊക്കെ തന്നെ ഉണ്ടേ.ഈ രണ്ടു സാധനത്തിനെ അല്ലെ കാണാൻ കിട്ടാത്തത്. എന്ന കണ്ടാലോ ഒന്ന് തിരിഞ്ഞു പോലും നോക്കില്ല രണ്ടും. കണ്ണ് എപ്പോഴും ബാക്കിയുള്ളോലെ മുഖത്തേക്കല്ലേ.അല്ലേലും നമ്മളോടുള്ള ആവിശ്യം കൈഞ്ഞ എല്ലാവരുടെയും സ്വഭാവം ഇത് തന്നെ. പാറു ഒരു കളിയാക്കുന്ന സ്വരത്തിൽ പറഞ്ഞു.
കിച്ചു പാറുവിനെ നോക്കി നാറ്റിക്കരുത് മുത്തശ്ശിയുണ്ട് എന്ന് കണ്ണുകൊണ്ടു കാണിച്ചു കൈകൂപ്പി.
വേറെ ഒന്നും അല്ല നമ്മുടെ കിച്ചുവിന് ഒരു പ്രണയം ഉണ്ട്. പെണ്ണ് പാറുവിന്റെ ക്ലസ്സിലും.
അവളാണ് മെയിൻ ബ്രോക്കർ. അതാ അവൾ അങ്ങിനെ പറഞ്ഞെ.
ഇതെല്ലാം കേട്ട അമൽ ചിരിക്കുന്നുണ്ട്.
ഓൺ ദി സ്പോർട്ടിൽ അവനും മറുപടി വന്നു.
പാറു : അവിടെയും സ്ഥിതി മോശം അല്ല.

അമൽ അവന്റെ ചിരി ബ്രെക്കിട്ടപോലെ നിർത്തി. കാരണം അവനും ഉണ്ട് പ്രണയം. അവൾ അവനെയും പറയും എന്ന് അവന് നല്ലോണം അറിയാം. അമൽ എപ്പോഴും എന്നോട് പറയുന്ന ഒരുകാര്യണ്ട്. നിന്റെ പെങ്ങളോട് പറഞ്‌ജയ്‌ക്കാൻ ഒക്കത്തില്ലാന്ന്.
ആൾ ബെല്ലും ബ്രെക്കുമില്ലാതെ എല്ലാം വെട്ടിത്തുറന്നു പറയും. എനിക്കും അതാ പേടി. സ്നേഹത്തോടെ ആണേ അവൾ കൈഞ്ഞേ ബാക്കിയൊള്ളു. അല്ലെ ഭദ്രകാളിയാണ്. എന്ന ഞാൻ ഇവിടുന്ന് കോഴിക്കോട്ടെക് പോയപ്പോ കൂടുതൽ മിസ്സ്‌ ചെയ്തേ അവളെമാത്രം ആണ്. കാരണം അത് അങ്ങിനെയാ. പഴമക്കാര് പറയുന്നപോലെ ഉണ്ടാവുമ്പോ അതിന്റെ വില നമുക്ക് മനസ്സിലാവില്ല. അത് കൂടെ ഇല്ലാതാവുമ്പോയെ നമ്മൾ മനസ്സിലാക്കിത്തുടങ്ങു.
അമൽ അവളുടെ മുഖത്തേക്ക് നോക്കി കണ്ണുരുട്ടി. അവൾ ഒരു ചിരി പാസാക്കി കൊടുത്തു.
അമലിന്റെ പ്രണയം അവന്റെ മുറപ്പെണ്ണിനോട് തന്നെയാണ്. എന്നൽ കോമഡി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025