മിനി ;”ഡാ എന്ത് കിടപ്പ ഇത് ..ഈ നേരത്താണോ കിടന്നു ഉറങ്ങുന്നത് “
മിനി കവർ സോഫയിൽ വെച്ചു മകനെ കുലുക്കി വിളിച്ചു .
ലേഡീസ് സ്പ്രേയുടെ കുത്തൽ ഉള്ള ഗന്ധം മൂക്കിലടിച്ചപ്പോൾ ജോജു കണ്ണു തുറന്നു .സിനിമ നടികളെ പോലെ കൂളിംഗ് ഗ്ലാസും തലയിൽ ഫിറ്റ് ചെയ്തു മുടികൾ വിടർത്തി ചുണ്ടിൽ ചായവും പൂശി തന്റെ മമ്മി !
ജോജു ;ആഹ്..അറിയാതെ അങ്ങ് ഉറങ്ങിപ്പോയി “
ജോജു എഴുനേറ്റു സോഫയിൽ ഇരുന്നു . മിനി അവനു അരികിലായും ഇരുന്നു . മിനിയുടെ ശരീരത്തിൽ നിന്നുള്ള പെർഫ്യൂം ഗന്ധം അവനു ചെറിയ അലോസരമുണ്ടാക്കി എങ്കിലും ജോജുവത് പുറത്തു ഭാവിച്ചില്ല.
മിനി ;”അറിയാതെയോ..എടാ വാതിലും തുറന്നിട്ടാണോ ഇങ്ങനെ പോത്ത് പോലെ ഉറങ്ങുന്നത്. വല്ല കള്ളന്മാരും വന്ന ..”
മിനി മകനെ നോക്കി ആശങ്കപ്പെട്ടു .
ജോജു ;”ഓ പിന്നെ..സകല മുക്കിലും cctv ഉള്ള ഈ കാലത്തു കള്ളന്മാർക്ക് മമ്മിയേക്കാൾ ബോധം ഉണ്ട് “
ജോജു മിനിയെ കളിയാക്കികൊണ്ട് സോഫയിലേക്ക് അമർന്നു . പിന്നെ ഉച്ചക്ക് കണ്ട മുതല് തന്നെ ആണോ ഇതെന്ന ഭാവത്തിൽ ഒന്ന് ചൂഴ്ന്നെടുത്തു .മിനി മകന്റെ നോട്ടം ശ്രദ്ധിച്ചപ്പോൾ ജോജു പെട്ടെന്ന് തലവെട്ടിച്ചു,
മിനി ;”അഹ്..അതും ശരിയാ ..പിന്നെ നീ അവിടെ വന്നിട്ട് പിന്നെ നേരെ ഇങ്ങു പൊന്നോ ?”
മിനി കവർ എടുത്തു സോഫയിൽ നിന്നും എഴുനേറ്റികൊണ്ട് ജോജുവിന് അഭിമുഖമായി നിന്നു ചോദിച്ചു.
ജോജു ;”ഇല്ല..കുറച്ചു നേരം അവിടെ നേരെ ഫ്രെണ്ടിലുള്ള കോഫീ ഷോപ്പിൽ ഉണ്ടാരുന്നു .”
ഒന്ന് ഫുൾ സ്റ്റോപ്പ് ഇട്ടു ജോജു മിനിയെ ഒളികണ്ണിട്ടു നോക്കി . ചെറിയ ഒരു ഞെട്ടലും ഭാവവ്യത്യസവും ആ മുഖത്തു നിഴലിക്കുന്നത് ജോജു വായിച്ചെടുത്തു .
മിനി ;”ഹാഹ്..ഒന്നുമില്ല..മമ്മി വെറുതെ ചോദിച്ചെന്നെ ഉള്ളു…നീ വല്ലോം കഴിച്ചാരുന്നോ ?”
