ഞാൻ കട്ടിലിന്റെ പടിയിൽ ചാരി ഇരുന്നു………നാണത്തോടെ സമറിനെ നോക്കി……..അവന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു…………..
അവൻ കസേരയിൽ ഇരുന്നു ജനലിലൂടെ പുറത്തേക്ക് നോക്കി…………
സത്യം പറഞ്ഞാൽ ആ സ്വപ്നം എന്നെ വളരെ ഭയപ്പെടുത്തിയിരുന്നു……….അതിനെക്കാൾ ഉപരി ഞാൻ സമറിനെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് ആ സ്വപ്നം എനിക്ക് മനസ്സിലാക്കി തന്നു…………
അവന്റെ നെഞ്ചിൽ ആ കുന്തം തുളച്ചു കയറിയപ്പോൾ എന്റെ ജീവൻ നഷ്ടപ്പെട്ടുപോയ പോലെയാണ് എനിക്ക് തോന്നിയത്………..എനിക്ക് ആരുമില്ലാതായത് പോലെ………….എനിക്ക് സ്നേഹിക്കാൻ അതുപോലെ എന്നെ സ്നേഹിക്കാൻ ആരുമില്ലാത്തപ്പോലെ………ഒരു ശൂന്യത…………ശൂന്യത അത് എത്രമാത്രം നമ്മളെ വേദനിപ്പിക്കും എന്ന് എനിക്ക് മനസ്സിലാക്കി തന്നു……………
സ്വപ്നത്തിൽ നിന്ന് എണീറ്റ് അവനെ കണ്ടപ്പോൾ എനിക്ക് എന്റെ ജീവനാണ് തിരിച്ചു കിട്ടിയത്………..എന്റെ ജീവിതം………….ആശ്വസിക്കാൻ അവന്റെ നെഞ്ചിനേക്കാൾ സുരക്ഷിതമായ സ്ഥലം എനിക്ക് വേറെയില്ല……….അതുകൊണ്ട് തന്നെയാണ് അവനെ കെട്ടിപ്പിടിച്ചു കരഞ്ഞത്…………..എന്റെ കണ്ണീർ അവന്റെ നെഞ്ചിൽ ഒഴുക്കിയത്………അവൻ എന്നെ വിട്ടുപോയിട്ടില്ലാ അവന്റെ ഹൃദയതാളത്തിൽ നിന്ന് തന്നെ എനിക്ക് ഉറപ്പു വരുത്താൻ തോന്നിയത്………..
അവൻ എന്റെയാണ്……….. ഒരു വിധിക്കും അവനെ ഞാൻ വിട്ടുകൊടുക്കില്ല………..അങ്ങനെയൊരു വിധി എന്നെ കീഴ്പ്പെടുത്തുകയാണെങ്കിൽ അവന്റെ വിധി തന്നെ ഞാൻ സ്വീകരിക്കും…………തീർച്ച…………..
എല്ലാറ്റിനുമുപരി സമർ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല എന്ന് എനിക്ക് മനസ്സിലായി……….അവനാണ് എന്റെ പ്രാണവായു………എന്റെ ജീവിതം…………എന്റെ സ്നേഹം………..എന്റെ സന്തോഷം……………..
……………..സമർ ഇല്ലാതെ ഷഹനയ്‌ക്ക് ഒരു പൂർണതയില്ല……………….
■■■■■■■■■■■■■■■■■■■■■■■■■■■■■■■■
നിരഞ്ജന ദാസ് ഓഫീസ്………..
എസ് പി ബാലഗോപാലും എസ് ഐ ഗംഗാധരനും നിരഞ്ജന ദാസിന്റെ ഓഫീസിനുമുന്നിൽ നിരഞ്ജനയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു………….
“എന്നാലും എന്റെ ഗംഗാധരേട്ടാ…………നമ്മളെ രണ്ടുപേരെയും എന്തിനാപ്പോ ഇതിൽ പെടുത്തിയത്…………”……….ബാലഗോപാൽ എസ് ഐ ഗംഗാധരനോട് ചോദിച്ചു…………എസ് ഐ ഗംഗാധരൻ…………ഒരു പാവം എസ് ഐ……….ഫോഴ്സിൽ വളരെക്കാലം പരിച്ചയാസമ്പത്തുള്ള ഉദ്യോഗസ്ഥൻ…………റിട്ടയർ ആവാൻ ഇനി ഒരു കൊല്ലം കൂടിയേ ബാക്കി ഉള്ളൂ……….എല്ലാവരും അദ്ദേഹത്തെ ഏട്ടാ എന്ന് ചേർത്ത് വിളിക്കാറുള്ളൂ…….എല്ലാറ്റിനുമുപരി മിഷൻ ഡെവിൾ ൽ നിരഞ്ജന ദാസിനെ അസിസ്റ്റ് ചെയ്യാൻ പോകുന്നവരിൽ ഒരാൾ…………മറ്റൊരാൾ എല്ലാവർക്കുമറിയുന്ന പോലെ എസ് പി ബാലഗോപാൽ………….
“നമുക്കെന്തറിയാം……….
മാഡത്തിന്റെ മനസ്സിൽ എന്ത് പ്ലാൻ ആണോ എന്തോ………..”……..ഗംഗാധരൻ അതിനു മറുപടി കൊടുത്തു…………..
