കഴിക്കുന്നത് കാണാൻ എനിക്കും ഇഷ്ടമായിരുന്നു……….അതുകൊണ്ട് അവൻ ഫുഡ് കഴിക്കുമ്പോൾ ഒക്കെ ഞാൻ അവന്റെ മുഖത്തേക്ക് ഇടംകണ്ണിട്ട് നോക്കുമായിരുന്നു………….
പക്ഷെ ഇന്ന് അത് എനിക്ക് കാണാൻ സാധിച്ചില്ല………ഈ പനി പെട്ടെന്ന് മാറിയിരുന്നെങ്കിൽ എന്ന് ഞാൻ ആദ്യമായി ആത്മാർത്ഥമായി ആഗ്രഹിച്ചു………..അവന് വീണ്ടും എന്റെ കൈകൊണ്ട് നല്ല ഫുഡ് വെച്ചുകൊടുത്ത് അവൻ അത് ആസ്വദിച്ചു തിന്നുന്നത് കാണാൻ ഞാൻ കൊതിച്ചു…………
ഭക്ഷണം കഴിച്ചുകഴിഞ്ഞു ഞാൻ റൂമിലേക്ക് നടന്നു…….കുറച്ചുകഴിഞ്ഞു സമർ അങ്ങോട്ട് വന്നു………..എന്റെയൊപ്പം കുറേ നേരം സംസാരിച്ചിരുന്നു……….പിന്നെ റൂമിലേക്ക് പോകാനൊരുങ്ങി………..അവനോട് ഇവിടെ കിടന്നൂടെ എന്ന് എനിക്ക് പറയണം എന്നുണ്ടായിരുന്നു……..പക്ഷെ എന്തോ എന്നെക്കൊണ്ട് ചോദിക്കാൻ സാധിച്ചില്ല……….അവൻ റൂമിലേക്ക് പോയി………..പാവം…….ഉറങ്ങിക്കോട്ടെ…………അവൻ ശരിക്കും ഉറങ്ങിയിട്ട് രണ്ടുമൂന്ന് ദിവസമായി………..
സമറിനും അവളെ വിട്ടുപോകാൻ താൽപര്യമില്ലായിരുന്നു……….പക്ഷെ ഷാഹി ഒന്ന് ചോദിച്ചിരുന്നെങ്കിൽ താൻ അവിടെ തന്നെ കിടന്നേനെ………..സമർ പതിയെ ബെഡിലേക്ക് വീണു……………..രണ്ടുമൂന്ന് ദിവസത്തെ ക്ഷീണം ഉള്ളതുകൊണ്ട് അവൻ പെട്ടെന്നുറങ്ങിപ്പോയി………
■■■■■■■■■■■■■■■■■■■■■■■■■■■■
അവൻ കാറിൽ കയറ്റി ഇരുത്തി……….ഞങ്ങൾ വീട്ടിലേക്ക് പുറപ്പെട്ടു……….
പിറ്റേന്നും ഷാഹി കോളേജിലേക്ക് പോയില്ല…………ഷാഹി കോളേജിൽ പോകാത്തതുകൊണ്ട് സമറും പോയില്ല…………..
രാവിലെ ചായ ഇടാൻ വേണ്ടി ഷാഹി അവിടേക്ക് ചെന്നപ്പോൾ സമർ ഉണ്ട് അവിടെ………ചായ ഇടാനുള്ള പുറപ്പാടിലാണ്…………
“നിന്നോട് ഈ ഏരിയയിൽ കൂടി കറങ്ങരുത് എന്ന് പറഞ്ഞിട്ടില്ലേ……….”……..എന്നെ കണ്ടതും സമർ ചോദിച്ചു…………..
“ഓ……….ഞാൻ വെറുതെ വന്നതാണോയ്……..”………..ഞാൻ അവനോട് കൈകൂപ്പിക്കൊണ്ട് പറഞ്ഞു………..
ഞാൻ അവന്റെ അടുത്തേക്ക് ചെന്നു………..
ഞാൻ അവന്റെ അടുത്ത് അടുക്കളയുടെ പടിയിൽ കയറി ഇരുന്നു……..എന്നിട്ട് അവൻ എന്താ ചെയ്യുന്നത് എന്ന് നോക്കി നിന്നു………
അവൻ എന്നെ കണ്ണുകൊണ്ട് എന്താ എന്ന് ചോദിച്ചു………..ഞാൻ ഒന്നുമില്ല എന്ന് മറുപടി കൊടുത്തു………….
അവൻ വെള്ളം തിളപ്പിക്കാൻ വെച്ചിട്ടുണ്ട്……….
ഞാൻ അവന് ഇഞ്ചിയും ഏലക്കയും കൊടുത്തിട്ട് ചതക്കാൻ പറഞ്ഞു…….എന്നിട്ട് വെള്ളത്തിലേക്ക് ഇടാൻ പറഞ്ഞു…………
അവൻ തിളച്ച വെള്ളം എടുത്ത് പാത്രത്തിലേക്ക് ഒഴിച്ചു……… എന്നിട്ട് ചായപ്പൊടിയിട്ടു……….. ഞാൻ അളവ് പറഞ്ഞുകൊടുത്തു………..
