Kambikuttan Malayalam

Sex stories Kambikuttan kambikathakal

വില്ലൻ 8

“എന്തുകൊണ്ടാണ് കിരൺ സമറിനെ തിരഞ്ഞെടുത്തത്……….”…….നിരഞ്ജന ചോദിച്ചു………..

“അവൻ ഒറ്റയ്ക്കാണ്………..മിഥിലാപുരിയിൽ അവൻ വന്നിട്ട് കുറേ ആയി……….മിഥിലാപുരിയിൽ കയറി ഒരാളെ പൊക്കുക എന്നത് അസാധ്യമാണ്………….ഇവൻ ഒറ്റയ്ക്കാണ്……….ഒറ്റയ്ക്കുള്ളവൻ ദുർബലനായിരിക്കും………..”…………കിരൺ പറഞ്ഞു………..

“സമർ ഇപ്പോൾ എവിടെ ആണെന്ന് അറിയാമോ……….”………നിരഞ്ജന ചോദിച്ചു……….

“വർഷങ്ങളായി അവൻ മിസ്സിംഗ് ആണ് മാഡം………. അവൻ എവിടെയാണെന്ന് ആർക്കും അറിവില്ല……….”………ഒരു പോലീസുകാരൻ മറുപടി കൊടുത്തു……….

“അവനിലേക്കെത്താനുള്ള വഴി എനിക്കറിയാം മാഡം………..”………കിരൺ പറഞ്ഞു…………

“എന്നാൽ അവനെ ആദ്യം പിടിച്ചു കൊണ്ടുവരിക………”………..നിരഞ്ജന ഓർഡർ ഇട്ടു………….

“യെസ് മാഡം……….”……….കിരണും മറ്റു പോലീസുകാരും സല്യൂട്ടടിച്ചു പുറത്തേക്ക് പോയി…………..

നിരഞ്ജന ബാലഗോപാലിന്റെയും ഗംഗാധരന്റെയും അടുത്തെത്തി………….

“ആദ്യത്തെ മൂവിനെ എങ്ങനെ വിലയിരുത്തുന്നു……….”……….നിരഞ്ജന അവരോടായി ചോദിച്ചു……….

ബാലഗോപാൽ തമ്പ്സ് അപ്പ് എന്ന രീതിയിൽ കൈ ഉയർത്തി കൊണ്ടുവന്നിട്ട് തമ്പ്സ് ഡൌൺ കാണിച്ചു……….

നിരഞ്ജന ബാലഗോപാലിനെ നോക്കി ചിരിച്ചു………..

“അത് തമ്പ്സ് അപ്പ്‌ ആക്കുന്നത് ഞാൻ കാണിച്ചു തരാം………”……….അതും പറഞ്ഞിട്ട് നിരഞ്ജന പുറത്തേക്ക് പോയി………

■■■■■■■■■■■■■■■■■■■■■■■■■■■■■■

രാവിലെ ഷാഹി എണീറ്റപ്പോൾ സമർ അടുത്തില്ലായിരുന്നു…………..അവൻ എവിടേക്കോ പോയിരുന്നു……………

അതിന്റെ ഒരു നിരാശ അവളുടെ മുഖത്ത് ഉണ്ടായിരുന്നു………..അവൾ എണീക്കുമ്പോൾ അവൻ അവളുടെ അടുത്ത് തന്നെ ഉറങ്ങിക്കിടക്കുന്നത് കാണാൻ അവൾക്ക് വലിയ ഇഷ്ടമാണ്………പതിയെ അവന്റെ മുടിയിഴകളിൽ കൂടി വിരൽ പായിക്കുന്നതും അവന്റെ തല അവനറിയാതെ പതിയെ മസ്സാജ് ചെയ്യുന്നതും ഒക്കെ അവൾക്ക് വളരെ സന്തോഷം തരുന്ന കാര്യങ്ങളായിരുന്നു………….

ഷാഹി ബെഡിൽ തന്നെ കുത്തിയിരുന്നു……… ജനലിലൂടെ പുറത്തേക്ക് അവൾ നോക്കി നിന്നു………

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025