Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിനോദവെടികൾ 5

ദഹിപ്പിക്കുന്നൊരു നോട്ടം. അതിന്റെ പിന്നിലെ അർത്ഥമെന്തെന്ന് അന്ന് എനിക്ക് മനസ്സിലായിരുന്നില്ല.
“ വരൂ, ബുദ്ധിമുട്ടില്ലെങ്കിൽ നമുക്കൊന്ന് സംസാരിക്കാം…” എന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ തോളിലെ ഹാൻഡ് ബാഗും തൂക്കി ഞങ്ങളുടെ കോളേജിലേക്കുള്ള കല്ലു പാകിയ ഇടവഴിയിലൂടെ റീന നടന്നു. മറുത്തൊന്നും പറയാനാവാതെ അറക്കാൻ കൊണ്ടുപോണ കുഞ്ഞാടിനെപ്പോലെ പിന്നാലെ ഞാനും. ഞാൻ ഒപ്പമെത്താൻ അവർ നടത്തമൊന്ന് സാവധാനമാക്കി.

“ സത്യത്തില്‍ എന്താണ് വിനോദിന്റെ പ്രശ്നം?”
“ എന്ത് പ്രശ്നം?”
“ കുറെ നാളായി ഞാൻ ശ്രദ്ധിക്കുന്നു. താന്‍ ഇങ്ങനെയൊന്നും ആയിരുന്നില്ല. വന്ന സമയത്ത് തരക്കേടില്ലാതെ പഠിച്ചോണ്ടിരുന്നതായിരുന്നു. പക്ഷേ കുറച്ചുനാള്‍ ആശുപത്രിയില്‍ കഴിഞ്ഞിട്ട് വന്നതിൽപ്പിന്നെ കംപ്ലീറ്റ് ഉഴപ്പാണ്. ക്ലാസിലൊന്നുമല്ല ശ്രദ്ധ… വേറെ എങ്ങോട്ടൊക്കെയോ നോക്കി സ്വപ്നലോകത്തെ ബാലഭാസ്കരനെപ്പോലെ..” അവരൊന്ന് നിർത്തി എന്നെ നോക്കി.

“ കഷ്ടമാണ് വിനോദ്. താന്‍ പഠിക്കണമെന്നും പഠിച്ചൊരു നല്ല നിലയില്‍ എത്തണമെന്നും ആഗ്രഹിക്കുന്നവർക്ക് ഇത് എന്ത് വിഷമമാണ് ഉണ്ടാക്കുന്നതെന്ന് അറിയോ?” ആ നിമിഷത്തിൽ എന്തോ പറയാന്‍ തുടങ്ങിയ കണ്ണുകൾ പിന്നെ പെട്ടെന്ന് സാധാരണ പോലെ.
“ എന്താ പ്രശ്നം? പഠിപ്പിക്കുന്ന സമയത്ത് എന്തിനാ ഇമ്മാതിരി വേണ്ടാത്ത വിചാരങ്ങള്…?”
ഞാനൊന്നും മിണ്ടിയില്ല.
“ വീട്ടിലെന്തെങ്കിലും പ്രശ്നമുണ്ടോ…?”
“ ഇ… ഇല്ല”
“ ആര.. ആരേലും തേച്ചിട്ട് പോയോ… വേദനിപ്പിക്കുന്ന ഓർമ്മകളോ മറ്റോ? അതാണോ വിഷമം?”
“ തേക്കാനങ്ങനെ ആരുമില്ല മിസ്സേ…”

“ പിന്നെ..? പഠിപ്പിക്കുന്നത് ഒന്നും മനസ്സിലാവുന്നില്ലേ?”
ഞാൻ അപ്പോഴും മൗനം ഭജിച്ചു. അതുകണ്ട് അവർ വളരെ കാര്യമായി ചോദിച്ചു.
“അതാണോ കാര്യം? പറ വിനോദ്… ഞാൻ പഠിപ്പിക്കുന്നതാണോ മനസ്സിലാവത്തെ… അതോ…”
“ മിസ്സിന്റെ ക്ലാസിൽ മാത്രമാണ് പ്രശ്നം..”

അത് കേട്ടപ്പോള്‍ അവർക്കും നല്ല വിഷമം.
“ പറഞ്ഞൂടായിരുന്നോ വിനോദ്? പറയാതെങ്ങനെ അറിയും? എത്ര പ്രാവശ്യം ഞാൻ ക്ലാസിൽ ഫീഡ് ബാക്ക് എഴുതിച്ചിട്ടുണ്ട്! ഒരുവട്ടമെങ്കിലും ഒന്നെഴുതിയിരുന്നേൽ…”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025