Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിനോദവെടികൾ 5

“ ഇതിനെയാണോ നീ പ്രേമമെന്ന് വിശേഷിപ്പിക്കുന്നത്?! നീ… നീ ആ വരച്ചുവച്ചതിനെ?! നിന്റെ കൂട്ടുകാർക്ക് പങ്കിട്ട് കൊടുത്തതിനെ?! ഇത് പ്രേമല്ല… ഭ്രാന്താണ് വിനു. ആ ഭ്രാന്തിന്റെ പേര് ഞാനായിട്ട് പറയുന്നില്ല…” അവർ രോഷത്തോടെ ചീറി. സമനില തെറ്റിയ ആ മട്ടും ഭാവവും കണ്ട് ഞാൻ തരിച്ചുനിന്നു.
“ എന്താ… എന്താ മോളേ പ്രശ്നം?!” ഗേറ്റിനരികിൽ സെക്ക്യൂരിറ്റി നിന്ന വറീതേട്ടൻ ഓടിവന്നു. ഞാനോ മിസ്സോ ഒന്നും മിണ്ടിയില്ല. കീരിയെയും പാമ്പിനെയും പോലെ പരസ്പരം നോക്കി നിൽക്കുകയാണ്. അവരെന്ന സുന്ദരിക്കീരിയുടെ മുന്നില്‍ എന്റെ ഓലപ്പാമ്പിന് അത്ര ശൗര്യമുണ്ടായിരുന്നില്ലെന്ന് മാത്രം. എന്റെ ഒപ്പത്തിനൊപ്പമാണ് പെണ്ണിന്റെ ഉയരം.
“ എന്താ.. എന്താടാ പ്രശ്നം?” വിരണ്ടുനിന്ന വറീതേട്ടൻ വീണ്ടും തിരക്കി. പെട്ടെന്ന് മറ്റേതോ ലോകത്തിൽ നിന്ന് തിരികെ വരുന്നത് പോലെ മിസ്സ് ഇമ ചിമ്മി. കലങ്ങിയ മിഴികൾ അങ്ങേര് കാണാതിരിക്കാൻ മുഖം വെട്ടിച്ചു. ഇന്റർലോക്കിട്ട കോളേജിന്റെ മുറ്റത്തുകൂടി വേഗത്തില്‍ നടന്നു, ആരോടൊക്കെയോ ഉള്ള ദേഷ്യം തീർക്കാനെന്നപോലെ.
“ എന്താടാ?! നീയെന്താടാ ആ കൊച്ചിനോട് പറഞ്ഞത്?!” വറീതേട്ടൻ വിടുന്ന മട്ടില്ല.
“ ഒന്നുമില്ല… ഈ മെലഡി എന്താ ഇത്ര ചോക്ലേറ്റി ആയതെന്ന് ചോദിച്ചതാ… അതിത്ര വല്യ തെറ്റാണോ സെക്യൂരിറ്റിമാമാ?”
“ ദേ… നിന്റെ കളിതമാശയൊന്നും അതിനോട് വേണ്ടാട്ടോ.. ഒരുപാട് അനുഭവിച്ച് ആ വാശിക്ക് ഉറക്കമിളച്ചിരുന്ന് പഠിച്ചാ ആ കുഞ്ഞ് ഈ നിലയിലെത്തിയത്.. ബഹുമാനിച്ചില്ലേലും നിന്ദിക്കരുത്…” അയാള്‍ താക്കീത് പോലെ പറഞ്ഞു.
“ ഞാനതിന് ഒന്നും പറഞ്ഞില്ലല്ലോ വറീതേട്ടാ… മിസ്സിനെ എനിക്കിഷ്ടമാണെന്ന് പറഞ്ഞു. അത്രേയുള്ളൂ. നിങ്ങളടക്കം ഈ കോളേജിലെ സർവ്വ വായിനോക്കികളും പറയാന്‍ മടിക്കുന്ന കാര്യം. അതാണോ ഇത്ര വല്യ പാപം?! ”
“ എടാ… അന്തസ് വേണമെടാ.. അന്തസ്..! മനുഷ്യത്വവും മര്യാദയും എന്നൊന്ന് ഉണ്ട് കേട്ടോ.. കുടുംബത്തിൽ പിറന്നവർക്കേ അത് കിട്ടൂ…”
“ ആയിക്കോട്ടെ.. ഞാനല്പം കൊറഞ്ഞ കുടുംബത്തിൽ തന്നെയാ ജനിച്ചേ…”
“ ഓ…” അയാൾ ചിറികോട്ടി.
“ ഓ…” ഞാൻ തിരിച്ചും മൂളിക്കൊണ്ട് നടന്നു. കള്ളകെളവൻ! പകൽമാന്യനെപ്പോലെ ഇരുന്ന് വേദാന്തം പറയുന്നു. രാവിലെ സാരിയുടുത്ത് ഗേറ്റിലൂടെ പോണ സർവ്വ മിസ്സുമാരുടെയും സാരിക്കീറിലൂടെ ഒളിഞ്ഞുനോക്കി വടയും കണ്ട് ക്യാമ്പിനിലിരുന്ന് വാണം വിടലാണ് പരിപാടി. ഒരിക്കല്‍ ഷിയാസ് പൊക്കിയിരുന്നു. അതുവച്ച് ബ്ലാക്ക് മെയില്‍ ചെയ്താണ് അവൻ ‘കളിവീട്’ എന്ന ഇരട്ടപ്പേരിട്ട കോളേജിലെ പണി കഴിയാത്ത ബിൽഡിംഗിന്റെ താക്കോൽ വാങ്ങിച്ച് സ്വാതിയുമായി കുത്സിതപ്രവൃത്തികളിൽ ഏർപ്പെടുന്നത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025