Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിരഹം, സ്‌മൃതി, പ്രയാണം

ഞാൻ പിന്നിലേക്ക് പാളിനോക്കി. ചെക്കൻ വാപൊളന്നൊറങ്ങുന്നു.

ചേച്ചീ… ഞാനിത്തിരി ശങ്കിച്ചു….ശബ്ദം താഴ്ത്തി.. എന്താടാ? ചേച്ചി ഇത്തിരി ചേർന്നിരുന്നു.

ചേട്ടനെ നല്ലോണം കൊരങ്ങുകളിപ്പിക്കുന്നത് ഒരു ശീലമാണല്ലേ? ഞാൻ ചിരിച്ചു.

ഒരു പൊട്ടിച്ചിരിയായിരുന്നു പ്രതികരണം. ചേച്ചിയും പിന്നിലേക്ക് നോക്കി. ചെക്കൻ വേറേതോ ലോകത്ത്….

അതേ.. നീയിപ്പം പഴയ കുഞ്ഞനിയനല്ല… അപ്പോ ഒരു സത്യം നിന്നോടു പറയാം. ഐ ആം എ ടീസ്. അതുമാത്രമല്ല… പിന്നെയും… ആ അത്രമതി. പണ്ടേ ഇങ്ങനാരുന്നു. എനിക്കിഷ്ട്ടമുള്ളവരോട് ഏതറ്റവും വരെ ഞാൻ പോവും. ചേട്ടനതറിയാം. ഹീ ഈസ് ഓക്കേ. പിന്നെ പുള്ളീടെ കാര്യങ്ങളിലും ഞാനങ്ങനെയൊന്നും ഇടപെടാറില്ല. പിന്നെന്താ… എന്റെ ഈ മോനേപ്പോലെ ഏറ്റവുമങ്ങ് മനസ്സിലോട്ടു കേറുന്നവര് രണ്ട്… കൂടി വന്നാൽ മൂന്ന്… പിന്നെയിതാരോടും പറഞ്ഞിട്ടില്ലാട്ടോടാ. പക്ഷേ എന്റെ മോനെ എനിക്കറിഞ്ഞൂടേ! ചേച്ചിയുടെ വിരലുകൾ പിന്നെയും എന്റെ കഴുത്തിലും കവിളിലും നെഞ്ചിലും പടർന്നുകേറി…

ചേച്ചീ… ഞാൻ പുളഞ്ഞുപോയി… ദേ വണ്ടീടെ കണ്ട്രോളു പോവുമേ…

ചേച്ചി പിന്നേം ചിരിച്ചു. പിന്നെ എന്നെ വീടെത്തുന്നതു വരെ വെറുതേവിട്ടു.

ചേച്ചീടെ വീട്ടിലെത്തിയപ്പോൾ വിധവയായ അമ്മായിയമ്മ ചിരിച്ചുകൊണ്ട് എതിരേറ്റു. കോളേജ് പ്രൊഫസറായിരുന്നു. എന്നെപ്പറ്റി ചേച്ചി ധാരാളം പറഞ്ഞിട്ടുണ്ടെന്നു പിടികിട്ടി.

എടാ മോനേ! അമ്മയെ സൂക്ഷിക്കണേ. ലിസ്റ്റില് കൊറേ പെമ്പിള്ളാരൊണ്ട്! നീപോലുമറിയാതെ പെട്ടു പോവും കുട്ടാ. ചേച്ചി പറഞ്ഞു.

പോടീ.. രാജീവ് പഠിക്കട്ടെ. ഇനീം ഡോക്റ്ററേറ്റ് റെക്കോഡ് സമയത്ത് തീർക്കണം മോനേ. പെണ്ണുകെട്ടിയാൽ ശ്രദ്ധ മാറിപ്പോവും.

അമ്മ ആരെയോ കാണാനിറങ്ങി. ചേച്ചി വരുന്നതും കാത്തിരിപ്പായിരുന്നു. ചെക്കൻ എന്തൊക്കെയോ വലിച്ചുവാരിത്തിന്നിട്ട് പിന്നേം പോയിച്ചെരിഞ്ഞു.

നീയിരിക്കടാ കുട്ടാ. പതിനൊന്നായല്ലേ ഒള്ളൂ. ഞാനൊന്നു മേൽക്കഴുകീട്ടു വരാം. നിനക്കു വെശക്കുന്നുണ്ടോ?

ഇല്ലേച്ചീ. ഞാൻ പേപ്പറുമായി ഉമ്മറത്തെ ചാരുകസേരയിൽ കിടന്നു…അറിയാതെ മയങ്ങിപ്പോയി.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025