Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിരഹം, സ്‌മൃതി, പ്രയാണം

ട്രെയിൻ ചൂളം വിളിയുടെ അകമ്പടിയോടെ സ്റ്റേഷനിൽ കിതച്ചെത്തി. ഞാൻ എണീറ്റ് ഒന്നു മൂരി നിവർന്നു. പിന്നെ മെല്ലെ ഭാണ്ടക്കെട്ടും എടുത്തിറങ്ങി. അറിയാവുന്ന സ്ഥലം, വന്നിട്ട് ഒരുപാട് നാളായെങ്കിലും. വെളിയിൽ ഹരിയുണ്ടായിരുന്നു. ഡോക്ടർ ഹരി നാരായണൻ. ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഫെസ്സർ ആണ്. അന്ന് ഞാൻ കോളേജിൽ പഠിക്കുമ്പോൾ ലക്ച്ചറർ ആയിരുന്നു. എന്നെ പഠിപ്പിച്ചിട്ടില്ല. എന്നാലും ഡോക്റ്ററേറ്റിന് ദില്ലിയിൽ വന്നപ്പോൾ ഞങ്ങൾ ഒരുമിച്ചായിരുന്നു. ഇത്തിരി നരയും കഷണ്ടിയും ആക്രമിച്ചെങ്കിലും വലിയ മാറ്റവുമില്ല. വിടർന്ന ചിരി അതുപോലെത്തന്നെ.

വീട്ടിൽ ലളിതച്ചേച്ചിയുണ്ടായിരുന്നു. ഹരിയുടെ മൂത്ത പെങ്ങളാണ്. ഭർത്താവ് ആർമിയിൽ വീരചരമം പ്രാപിച്ചിട്ട് പതിനഞ്ചോളം വർഷങ്ങളാവുന്നു. ഒരു മോനങ്ങ് അമേരിക്കയിലും. തല്ലിക്കൊന്നാലും ചേച്ചി നാടുവിടില്ല. ഒരു ക്രോണിക് ബാച്ചിലറായ ഹരിയേയും നോക്കി ഇവിടെക്കഴിയുന്നു. എന്നുവെച്ച് ഒരു ദുഖകഥാപാത്രമൊന്നുമല്ല. മറിച്ച് ജീവിതം ആസ്വദിക്കുന്ന സ്ത്രീ. ഡെൽഹിയിൽ ഹരി ഡോക്ടറേറ്റു ചെയ്യുമ്പോൾ ഇടയ്ക്കിടെ വന്നിരുന്നു. മൈഥിലിയേയും ചേച്ചിക്കറിയാം. കൊച്ചുകുട്ടികൾക്കായി ക്രെഷ് അഥവാ നഴ്സറി അഥവാ പ്ലേസ്കൂൾ നടത്തുന്നു. ധാരാളം ഉദ്യോഗസ്ഥകളായ അമ്മമാരുണ്ട് നഗരത്തിൽ. അവരുടെ ആശ്രയകേന്ദ്രമാണ്. പല ലൊക്കേഷനുകളിൽ നിന്നും പിള്ളേരെ കൊണ്ടുവരാനുള്ള വാനുകൾ വരെ ഏർപ്പാടാക്കിയിട്ടുണ്ട്.

ചേച്ചി മൂന്നു നല്ല ആയമാരെ കണ്ടുപിടിച്ചു. ഇപ്പോഴിത്തിരി സ്വസ്ഥതയുണ്ട്. ഡ്രൈവു ചെയ്യുന്നതിനിടെ ഹരി പറഞ്ഞു. നിന്റെ ക്വാർട്ടർ എന്റേതിന്റെ തൊട്ടടുത്താണ്. അതുകൊണ്ട് വീട്ടിൽ നിന്നും മൂന്നു നേരവും ഭക്ഷണം കഴിച്ചില്ലെങ്കിൽ നീ നേരെ ചേച്ചിയുമായിട്ട് ഡീൽ ചെയ്താ മതി. എന്നെ ഇടയിൽ വലിച്ചിടരുത്. ഹരി ചിരിച്ചു.

എന്റെ കുട്ടീ… നീ ഒരു കോലമായല്ലോടാ. ചേച്ചിയെന്റെ മുഖത്തു തലോടി. എന്താണെന്നറിയില്ല കോരിത്തരിച്ചുപോയി. സത്യം പറഞ്ഞാൽ സുന്ദരിയായ ചേച്ചിയോട് ഉള്ളിന്റെയുള്ളിൽ നേർത്ത അനുരാഗം കലർന്ന അഭിനിവേശമായിരുന്നു.. അന്നൊക്കെ. ചിന്നുവേച്ചിയോടുള്ളത്രേം തീവ്രമല്ലായിരുന്നു എന്നുമാത്രം. പിന്നെ മൈഥിലിയുടെ സാമീപ്യം… അമ്മയെപ്പോലെ ഹരി കാണുന്ന സ്ത്രീയോടുള്ള ബഹുമാനം… ഉള്ളിൽ ചുരമാന്തിയ ചെന്നായെ ഞാനന്നു കൊന്നു കുഴിച്ചുമൂടിയതാണ്… ദേ ഇപ്പോൾ….. ദൈവമേ.. ഞാനൊന്നു നിശ്ശബ്ദമായി പടച്ചോനോടപേക്ഷിച്ചു.

ചേച്ചിയടുത്തിരുന്നൂട്ടിയ ഇടിയപ്പവും, മുട്ടയും ഉരുളക്കിഴങ്ങും ചേർത്ത കറിയും വെട്ടിവിഴുങ്ങിയിട്ട് ഞാൻ ഇൻസ്റ്റിറ്റ്യൂട്ടിലേക്കു പോയി. പരിചയപ്പെടലും മറ്റും കഴിഞ്ഞ് അന്നു വലിഞ്ഞു. കുറച്ചു നാളത്തെ ഉറക്കത്തിന്റെ കുടിശ്ശിക കൂട്ടുപലിശ സഹിതം കീഴടക്കിയപ്പോൾ ബോധംകെട്ടുറങ്ങി. എണീറ്റ് അടിച്ചു വാരി വൃത്തിയാക്കിയ വീടു കണ്ടു. പിന്നെ ഹരി കൊണ്ടുവന്ന് അടച്ചുവെച്ചിരുന്ന ചപ്പാത്തിയും പീസ് കറിയും വിഴുങ്ങി. പിന്നെയും ഉറക്കത്തിലാണ്ടു.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025