Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 6

“ആണുങ്ങളെ കൂട്ടോ ? എന്ന് വെച്ചാല്”..?

“എന്ന് വെച്ചാല് വസ്ത്രം ഒക്കെ ആണുങ്ങടെ കൂട്ട്.. മട്ടും ഫാവവും, എന്തിനു ശബ്ദം പോലും ആണുങ്ങടെ മട്ട്. പോരാത്തതിന് മീശ പോലും ഉണ്ടായെന്ന്”..

“ചേടത്തി മീശ വെച്ച് ആണുങ്ങളെ കൂട്ടോ ? ചുമ്മാ പുളുവടിക്കല്ലേ”..

“അതൊന്നും എനിക്ക് അറിയത്തില്ല മമ്മി പറഞ്ഞ കഥയാണ്. വേണേൽ കേട്ടാമതി”..

“ഹാ.. പറയുന്നേ എന്നിട്ടോ”..?

“അവിടുത്തെ ആൾക്കാർ വരെ കരുതിയത് ഏലിയാമ്മ ചേടത്തി പുരുഷൻ ആണെന്നാ. പേരും ഏതാണ്ട് തോമസ് എന്നോ അങ്ങനെ ഏതാണ്ട് ആർന്നു പോലും”..

“എന്നിട്ട് അവര് പൊക്കിയോ”

“പിന്നെ അല്ലാണ്ടോ.. ആണുങ്ങൾ എല്ലാം കൂടെ എന്റെ വല്യമ്മച്ചിയെ ബലമായി പിടിച്ച് കൊണ്ടോവാൻ നോക്കിയപ്പോൾ വല്യമ്മച്ചിയെ തൊട്ട ആണുങ്ങളിൽ മൂന്നെണ്ണത്തിനെ തൂമ്പായ്ക്ക് ഏലിയാമ്മ ചേടത്തി അടിച്ച് ഇട്ടു. ബാക്കി ഉള്ളവന്മാരെ ഒറ്റക്ക് നിന്ന് ഇടിച്ചും തൊഴിച്ചും ഓടിച്ചു. പക്ഷെ അപ്പൊ ഓടിയെങ്കിലും ഏലിയാമ്മ ചേടത്തിക്ക് പിശാച് കൂടി ഇരിക്കുവാ എന്ന് പറഞ്ഞ് പരത്തി നാട്ടുകാരെയും കൂട്ടി നട്ടപാതിരാക്ക് ഇവന്മാർ തിരിച്ച് വന്നു. ആ സമയം ഏലിയാമ്മ ചേട്ടത്തിയും വല്യമ്മച്ചിയും എല്ലാം കൂടെ കെട്ടി പെറുക്കി അവിടെ നിന്നും ഓടാനുള്ള പരുപാടി ആയിരുന്നു. കരക്കാരെല്ലാം കൂടെ ഏലിയാമ്മ ചേടത്തിയെ വളഞ്ഞിട്ട് പിടിച്ച്  കെട്ടിയിട്ട് അടിച്ച് കൊല്ലനാക്കി. എന്നിട്ട് എന്റെ വല്യമ്മച്ചിടെ മുന്നിൽ വെച്ച് ഏലിയാമ്മ ചേടത്തിയെ മാടപ്പുര അടക്കം തീയിട്ട് ചുട്ട് കൊന്നു കളഞ്ഞു”..!

കഥ കേട്ട് കണ്ണും തള്ളി ഞാൻ തരിച്ച് ഇരുന്നുപോയി…

“അപ്പൊ മറിയ ചേടത്തി”..? ഞാൻ ചോദിച്ചു.

“വല്യമ്മച്ചിയെ നാട്ടിലോട്ട് കൊണ്ടുവന്നു. പക്ഷെ പിന്നീട് ഒന്ന് രണ്ട് വട്ടം ആല്മഹത്യ ചെയ്യാൻ ഒക്കെ നോക്കിപോലും. അങ്ങനെ കന്യാസ്ത്രീ ആയിക്കോളാൻ പറഞ്ഞ് ധ്യാനത്തിന് വിട്ടു. അതോടെ അമ്മച്ചി ഒന്ന് റെഡി ആയി വരുവാരുന്നു. അതുകഴിഞ്ഞ് വല്യമ്മച്ചിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി പറ്റിച്ച് എന്റെ വല്യപ്പച്ചൻ ഇല്ലിയോ സേവ്യറ്.. അങ്ങേർക്ക് കെട്ടിച്ച് കൊടുത്തു പോലും”..

“ഒരു ലെസ്ബിയൻ ലവ് സ്റ്റോറി തീയിലിട്ട് ചുട്ട് ഇല്ലാതാക്കിയതിന്റെ ഫലമാണ് നിന്റെ മമ്മി സോഫിയ സേവ്യറും അതിന്റെ മകൾ ആയി നിലീൻ സോഫി മരിയയും ഉണ്ടായേ അല്ലെ”..?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025