Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 7

“എന്താ മോനെ.. വേറെ ആരെയോ വിജാരിച്ച് തിരിഞ്ഞ പോലെ ണ്ടല്ലോ. ന്നെ കണ്ടപ്പോ ഓന്റെ മുഖത്തൊരു പവർകട്ട്”..

ഷംനയുടെ കമന്റ്.

ഞാൻ ചെറുതായി ഒന്ന് ചമ്മി. എന്നാലും ഭാവഭേദം പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞു:

“നിനക്ക് എന്റെ പവർ കട്ടാവാതെ കാണാൻ അത്ര പൂതിയാണോ”..?

ഷംന ഒന്ന് പതറി. അതിനു എന്ത് മറുപടി പറയണം എന്ന് അറിയാതെ ഒരു നിമിഷം അവൾ കുഴങ്ങി.

“ന്റെ മനുവേ.. ഇജ്ജ് പ്പോ ബെല്ലാണ്ട് ബെടക്ക് ആയിക്കിന്‌ ട്ടോ”.. ഒരു ചമ്മലോടെ അവൾ പറഞ്ഞു. എന്നിട്ടെന്നോടൊപ്പം സ്‌കൂളിലേക്ക് നടക്കാൻ ആരംഭിച്ചു.

ഞാൻ ഒന്ന് ചിരിച്ചു. എന്നിട്ട് ചോദിച്ചു. “നിന്റെ ഫ്രണ്ട് എന്ത്യേ”..?

“ഏത് ഫ്രണ്ട്”..? ഒരു കൃത്രിമ സംശയം മുഖത്ത് വരുത്തി ഷംന മുഖം ചെരിച്ചു കാക്കനോട്ടം നോക്കി.

ഞാൻ ആരെയാണ് ഉദേശിച്ചത് എന്ന് ഈ ഉമ്മച്ചിക്കുട്ടിക്ക് പിടികിട്ടി എന്നത് എനിക്ക് മനസ്സിലായി. പക്ഷെ എന്നെക്കൊണ്ട് രജിതയുടെ പേര് പറയിപ്പിക്കാൻ ഉള്ള അവളുടെ സൈക്കിളോടിക്കൽ മൂവ്.. എന്തായാലും  ഉദേശിച്ചത് രജിതയെ ആണെങ്കിലും അവളുടെ പേര് പറയാൻ എനിക്ക് അകാരണമായ ഒരു ജാള്യത അനുഭവപെട്ടു..

“എന്നും നിന്റെ ഒപ്പം വരുന്ന ആ കൊച്ച് നിന്റെ ഫ്രണ്ട് ആണെന്നാ ഓർത്തെ… അപ്പൊ അല്ലാല്ലേ”..

തൊട്ടും തൊടാതെയും ഒരു മറുപടി നൽകി ഞാൻ തല ഊരാൻ നോക്കി.

“ഓഹ് ഓള്… അല്ലാഹ് കൊച്ചോ..? ഓളെ അനക്ക് കൊച്ചായിട്ടാ തോന്നീന്”..? ഷംന ദ്വയാർത്ഥത്തിൽ ഒരു പുഞ്ചിരി ഒളിപ്പിച്ചു.

ഓഹോ.. രാവിലെ തന്നെ എന്നെ പരീക്ഷിക്കാൻ തന്നെയാണ് ഇവളുടെ ഭാവം അല്ലേ.. ശരിയാക്കി തരാം..

“അവക്കടെ പ്രായം കണ്ടിട്ടാ ഞാൻ കൊച്ചെന്ന് പറഞ്ഞത്. നീ അവക്കടെ എന്ത് കണ്ടിട്ടാ കൊച്ചല്ലെന്ന് പറയണത്”..?

ചെക്ക് മേറ്റ്..! ഷംന ആകെ ഇളിഞ്ഞു.

“ഇജ്ജോന്ന് പോയാ ഇവനേ.. വായ തൊർന്നാ മറ്റേ വർത്താനേ പറയൂ”.. ഷംന ചിണുങ്ങി.

“അത് ശരി ഇപ്പൊ ഞാൻ ആയോ കുറ്റക്കാരൻ. നീ എങ്ങനെ അവളെ കണ്ടേ എന്നല്ലേ ഞാൻ ചോയ്‌ച്ചേ”

ചുമ്മാ നേരമ്പോക്കിന് ഞാൻ ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025