Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 7

“അതിപ്പോ ഞമ്മള് ഓരോരുത്തരെ എങ്ങനെ കാണണം എന്നുള്ളത് ഞമ്മളെ ഇഷ്ട്ടം അല്ലെ”..? ഷംനയുടെ കുരുട്ടു റിപ്ലെ..!

“ഓഹോ അതുശരി.. എന്നാ എന്റെ കാര്യം പറ.. ഈ ഞമ്മള് എന്നെ എങ്ങനെ ആണാവോ കാണുന്നെ”..?

അവളെ ചുമ്മാ ഞൊടിയാൻ വേണ്ടി ചോദിച്ചതാണ്. അവളുടെ മറുപടി ഒന്നും കേക്കാത്തത്കൊണ്ട് ഞാൻ തല ചെരിച്ച് അവളുടെ മുഖത്തേക്ക് നോക്കി. പക്ഷെ എന്നെ അത്ഭുദപ്പെടുത്തികൊണ്ട് ആ ഹിജാബിയുടെ മുഖത്തൊരു വികാസവും കണ്ണുകളിൽ തിളക്കവും ഞാൻ കണ്ടു. ചെഞ്ചായം മുക്കിയ പനം നൊങ്ക്‌ പോലുള്ള അധരം വിറകൊള്ളുന്നു. ഉൾച്ചുണ്ട് കടിച്ച് പിടിച്ചൊരു മന്ദഹാസം അവൾ ഒതുക്കാൻ ശ്രമിക്കുന്നു. ഞാൻ ആകെ അന്തം വിട്ടു. ഇതെനിക്കൊരു  വലിയ സർപ്രൈസ് ആയിരുന്നു. കാലം കുറെ ആയി ഞാൻ ഇവളെ കാണുന്നു. ഇന്നേവരെ കാണാത്തൊരു പുതിയ ലോകം അവൾ എനിക്ക് മുന്നിൽ അനാവൃതമാക്കി..!

ഇനി ഷംനക്ക് എന്നോട് എന്തേലും ചായ്‌വുണ്ടോ..? എന്റെ തല പുകഞ്ഞു. ഒരു 1000 ഗിഗാ ഹേർട്സ് വേഗത്തിൽ എന്റെ തലയിലൂടെ ഷംനയും ഞാനും ആയിട്ടുള്ള ക്ലാസ് റൂം രംഗങ്ങൾ പ്രോസസ്സ് ചെയ്തു. അഞ്ചാം ക്ലാസ് മുതൽ ഒരേ ക്‌ളാസിൽ ഒരുമിച്ച് മത്സരിച്ചു പഠിക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾ ആണ് ഞങ്ങൾ, എന്ത് ആവശ്യത്തിനും അധ്യാപകർ വിളിപ്പിക്കുന്നത് ഞങ്ങളെ രണ്ടുപേരെയും മാത്രം അക്കാദമിക് ഫീൽഡിൽ ഇമ്പ്രസ്സ്ഡ് ആവാൻ നല്ല ചാൻസ് ഉണ്ട്. ഇനി വൈകാരികമായും വ്യക്തിപരമായും നോക്കിയാൽ.. എന്റെ തൊട്ട് പുറകെ ഇരിക്കുന്ന ആളാണ് ഷംന. അവളുടെ വീട്ടിൽ എന്ത് വിശേഷം ഉണ്ടായാലും എനിക്ക് ആയിട്ട് പാത്രത്തിൽ ആക്കി എന്തെങ്കിലും കൊണ്ട് വരും അത് കുഞ്ഞു നാൾ തൊട്ടുള്ള അവളുടെ ശീലം ആണ്. എനിക്കായി കൊണ്ട് വരും എന്ന പറഞ്ഞാൽ.. എനിക്ക് മാത്രം ആയി..! പിന്നെ ഷംന എന്റെ മുഖത്തേക്ക് നോക്കുന്ന രീതി.. സംസാരിക്കുമ്പോൾ എല്ലാം മസ്കാരയിട്ട ആ കരി നീല മിഴികൾ എന്റെ കണ്ണുകളിലൂടെ ആത്മാവിലേക്ക് നോക്കി എന്തെല്ലാമോ തിരയുന്നത് എനിക്ക് ഓർമ്മ വന്നു. കണ്ണടച്ച് തുറക്കുന്നതിനു മുൻപ് ഔട്ട് പുട്ട് കിട്ടി:

ദെയ്ർ ഈസ് എ ചാൻസ് ബ്രോ..!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025