Kambikuttan Malayalam

Sex stories Kambikuttan kambikathakal

യുഗം 7

“നീ വിളമ്പി വെച്ചോ ഞാൻ ഇവളേം കൂട്ടി വരാം അല്ലേൽ ഈ തടിച്ചിക്കുട്ടി ഇന്ന് അത്താഴപ്പട്ടിണി കിടക്കും.”
ഞാൻ പറഞ്ഞത് കേട്ടതും ഗംഗ വാസുകിയെ നോക്കി അവളുടെ മുടിയിൽ തഴുകി അകത്തേക്ക് പോയി.
ഞാൻ അവളെ ഒന്നടർത്തി മാറ്റാൻ ശ്രേമിച്ചപ്പോൾ വസൂ ഒന്ന് മുനങ്ങി ഉണർത്താൻ മനസ്സ് വന്നില്ല പക്ഷെ എന്തേലും കഴിപ്പിച്ചില്ലേൽ നാളെ ആള് തല പൊക്കില്ല. നെഞ്ചിൽ നിന്നും മാറ്റുമ്പോൾ നെഞ്ചിൽ അവളുടെ ഊറി ഇറങ്ങിയ ഉമിനീർ നനച്ചിരുന്നു.
“മോളെ വസൂ എണീക്ക്…. വല്ലതും കഴിക്കണ്ടേ.”
ഞാൻ പിടിച്ചുയർത്തിയതും ചിണുങ്ങികൊണ്ട് പെണ്ണ് വീണ്ടും എന്റെ നെഞ്ചിലേക്ക് വീഴാൻ നോക്കി.”കഴിച്ചിട്ടുറങ്ങാം വസൂ വാ അല്ലേൽ നാളെ ക്ഷീണായിരിക്കുല്ലെ…. വാ”
താങ്ങി പിടിച്ചു ഡൈനിങ്ങ് ടേബിളിൽ ഇരുത്തി ഉറക്കപ്പിച്ചിൽ ഇരുന്ന വസൂനും കണ്ണും മിഴിച്ചിരുന്ന ഗംഗയ്ക്കും അവസാനം ഞാൻ തന്നെ വാരി കൊടുത്തു.
പൊക്കി കൊണ്ടുപോയി കട്ടിലിൽ കിടത്തിയതൊന്നും വസൂ അറിഞ്ഞിട്ടില്ല ഇത്രയും തളർന്നു ഞാനും ആദ്യമായിട്ടാണ് ആളെ കാണുന്നത്.
“വസൂ മേല് കഴുകണ്ടെ…”
“മിച്ഛ്..നിക്ക് വയ്യ..”
“ഹ്മ്മ് ബ്ലീഡിങ് ഉണ്ടോ ഇപ്പോഴും.”
എന്തോ മുനങ്ങി വസൂ കിടന്നു. ഞാൻ ഗംഗയോട് കുറച്ചു വെള്ളം ചെറുചൂടിൽ കൊണ്ടുവരാൻ പറഞ്ഞു, ഒപ്പം ഒരു കോട്ടൺ തുണിയും. എന്നെ കൂർപ്പിച്ചു നോക്കിയിട്ട് അവൾ പോയി. ഞാൻ വലിപ്പു തുറന്നു ഒരു പാഡ് എടുത്ത് പൊട്ടിച്ചു പിന്നെ വസൂന്റെ ഒരു പാന്റിയും എടുത്തു. അപ്പോഴേക്കും ഗംഗ വെള്ളവും തുണിയുമായി എത്തിയിരുന്നു.
“ഇതെന്തിനാ,……. നീ എന്താ ചെയ്യാൻ പോണേ.”
“നിനക്ക് കണ്ടിട്ടെന്താ തോന്നാണെ അത് തന്നെ.”
“അയ്യേ വേണ്ട ഞാൻ ചെയ്തോളാം.”
“ഒന്ന് പോടീ അത് കാണുമ്പോ കാമം മാത്രം തോന്നുന്ന ഒരാളായിട്ടെ നീ എന്നെ കാണുന്നുള്ളോ, വസൂന് മാത്രമല്ല നിനക്കും ഇത് പോലെ ഒരവസ്ഥ വന്നാൽ ഞാൻ ചെയേണ്ടതെന്താണെന്നു എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ട ആവശ്യമില്ല, ഇതിൽ ഒരിക്കലും നീയോ ഇവളോ നാണിക്കേണ്ട കാര്യവും ഇല്ല, പറഞ്ഞത് മനസ്സിലായോ.”
പെണ്ണ് വിടർന്ന കണ്ണുകളോടെ തലയാട്ടിയപ്പോൾ ചെറു ചിരി എന്റെ ചുണ്ടിലും വിരിഞ്ഞു.
വസൂന്റെ പാവാട അരയിലേക്ക് പൊക്കിവെച്ച് ഞാൻ പാന്റീസ് ഊരി, പാഡ് മാറ്റുമ്പോൾ ബ്ലീഡിങ് കൊണ്ട് ഉണ്ടായ ബ്ലഡ് നിറഞ്ഞ് പാഡ് നനഞ്ഞിരുന്നു. ചെറു ചൂടുള്ള വെള്ളത്തിൽ തുണി മുക്കി പതിയെ തുടച്ചപ്പോൾ വസൂ നീറ്റൽ എടുത്തപോലെ ഒന്ന് വലിച്ചു, കുറച്ചൂടെ മൃദുവായി ഞാൻ ഒന്നൂടെ തുടച്ചു അവിടെ ക്ലീൻ ആക്കി. പാഡ് വെച്ച് ഒരു പുതിയ പാന്റീസ് ഇടീപ്പിച്ചു അവളെ കിടത്തി. നെറ്റിയിൽ തഴുകിയപ്പോൾ ചൂട്, ആൾക്ക് പനി ഉണ്ടായിരുന്നു അതാണ് ഇത്രയും തളർന്നു പോയത്. ഒരു തുണി തണുത്ത വെള്ളത്തിൽ മുക്കി നെറ്റിയിൽ ഇട്ടു, പിന്നെ കട്ടിയുള്ള പുത്തപ്പെടുത് പുതപ്പിച്ചു കൊടുത്തപ്പോൾ പെണ്ണ് കിടുത്തു കൊണ്ട് ഒന്ന് ചുരുണ്ടു. വസൂനെ കിടത്തി ഒന്ന് നേരെയാക്കിയപ്പോഴേക്കും ലൈറ്റ് ഓഫ് ചെയ്ത് ഗംഗയും കട്ടിലിൽ കിടന്നു.
“ഹോസ്പിറ്റലിൽ കൊണ്ട് പോണോ ഹരി.”

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025