മടക്കു വീണ അവളുടെ വയറിലേക്ക് കണ്ണ് പാളിയതും,
അതും കയ്യോടെ പിടിച്ചു ഉണ്ടക്കണ്ണുരുട്ടി നാക്കു മടക്കി കടിച്ചു ചൂണ്ടു വിരൽ തല്ലുംപോലെ ഉയർത്തി ശാസിക്കുന്ന നീതുവിനെ എന്ത് വികാരത്തിൽ കാണണം എന്നറിയാതെ അജയ് ഉലഞ്ഞു.
ഹാളിലെ വെടിവട്ടം പറച്ചിലിനിടയിലും നീതുവിന്റെയും അജയ് യുടെയും കണ്ണുകൾ അങ്ങോട്ടും ഇങ്ങോട്ടും എല്ലാം പല വട്ടം ഉടക്കി ഉടക്കിയപ്പോഴെല്ലാം രണ്ടുപേരും ജാള്യത മറച്ചു മുഖം വെട്ടിച്ചു.
****************
“ഇരുട്ടായല്ലോ നീതു എങ്ങനാ പോവാ….”
രാത്രി ആയപ്പോൾ തിരികെ വീട്ടിലേക്ക് ഇറങ്ങാൻ തുടങ്ങിയ നീതുവിനോട് ഗംഗ ചോദിച്ചു.
“ഇന്നിവിടെ നിൽക്കടി ന്നിട്ടു നാളെ പോയാൽ പോരെ…”
വാസുകിയും പിന്താങ്ങി.
“അത് സാരല്ല ചേച്ചി ഇവിടുന്നു ബസ് കിട്ടൂലോ ഞാൻ പോയിക്കോളാം…”
“അതൊന്നും വേണ്ട…മോൾക്ക് പോണോന്നു നിർബന്ധം ആണേൽ ഇവൻ കൊണ്ടോയി ആക്കി തരും, ഇല്ലെങ്കിൽ മോളിന്ന് പോവണ്ട ഇവിടെ നിന്നിട്ട് നാളെ പോയാൽ മതി.”
ഇന്ദിരാമ്മ തീർപ്പ് കല്പിച്ചതോടെ അജയ് ഡ്രസ്സ് ചെയ്ത് ഇറങ്ങി….വേറെ വഴി ഇല്ലാത്തത് കൊണ്ട് നീതു എല്ലാവരോടും യാത്ര പറഞ്ഞു അജയ് യുടെ കൂടെ ഒപ്പം കാറിൽ കയറി.
“കാറിൽ കയറിയപ്പോൾ ഏസി അടിച്ചു നീ ഊമയായിപോയോടി….”
കാറിൽ കയറിയപ്പോൾ മുതൽ നിശബ്ദ ആയി ഇരുന്ന നീതുവിനെ നോക്കി അജയ് ചോദിച്ചു.
“ങേ….എന്താ ചോയിച്ചെ…”
“അപ്പൊ ബോധോം ഇല്ലായിരുന്നോ…..
നീ എന്താ ഒന്നും മിണ്ടാത്തെ എന്ന്…”
അല്പം ഉച്ചത്തിൽ കളിയാക്കിക്കൊണ്ടാണ് അജയ് വീണ്ടും ചോദിച്ചത്.
“ഹോ എന്റെ മനുഷ്യ എനിക്ക് ചെവി കേൾക്കാം ഇങ്ങനെ ഒച്ചയിടാതെ…”
നീതു ചെവിപൊത്തിക്കൊണ്ട് പറഞ്ഞത് കേട്ട് അജയ് ചിരിച്ചു.
“നിനക്ക് ചെവി കേൾക്കാം എന്ന് കുറച്ചു മുൻപ് ഒരിക്കെ ഞാൻ ചോദിച്ചപ്പോൾ വടി വായിൽ പോയ പോലെ ഇരുന്ന ഇരുപ്പ് കണ്ടപ്പോഴേ തോന്നി.”
“ശീ….ഈ മനുഷ്യൻ എന്തൊക്കെ വൃത്തികേടാ പ്രായം തികഞ്ഞ ഒരു പെണ്ണിനോട് പറയുന്നേ…മോശം….മ്ലേച്ഛൻ….”
“ഡി കാന്താരി ഒറ്റ ചവിട്ടിനു ഞാൻ കാറിന്ന് തെറിപ്പിക്കുവേ….വേറൊന്നും കെട്ടില്ലേലും ഇതൊക്കെ പെട്ടെന്ന് പിടിച്ചെടുത്തോളും,……എന്നിട്ട് കുറ്റം എനിക്കും….
മര്യാദയ്ക്ക് വഴി പറഞ്ഞുതാടി ഉണ്ടക്കണ്ണി അല്ലാതെ നിന്റെ വീട് എവിടെയെന്ന് വെച്ചാ ഞാൻ വണ്ടി ഓടിക്കുന്നെ..”
“ഹി ഹി ഹി……
ചൂടവാതെ പോലീസേ….ഞാൻ ചുമ്മാ വാരുന്നതല്ലേ…..അടുത്ത ജംക്ഷനീന്നു റൈറ്റ്….പിന്നെ സെക്കന്റ് ലെഫ്റ് അഞ്ചാമത്തെ വീട്…”
“ഹ്മ്മ്…….
