Kambikuttan Malayalam

Sex stories Kambikuttan kambikathakal

യുഗങ്ങൾക്കപ്പുറം നീതു

വിശ്വസിച്ചു പോയി….കഴിയുന്നതെല്ലാം കൊടുത്തു വേണ്ടതെല്ലാം കിട്ടിയപ്പോൾ പിന്നെ അവനും മടുത്തു…ഇന്നത്തെ നീതുവിലേക്കുള്ള യാത്ര അവിടുന്ന് തുടങ്ങി…”

പതിഞ്ഞു ഇടറിയ ശബ്ദത്തിൽ തുടങ്ങിയ നീതു പറഞ്ഞു തീരുമ്പോൾ അവളുടെ ശബ്ദത്തിന് ഇതുവരെ ഇല്ലാത്ത ഉറപ്പ് കൈ വന്നിരുന്നു..

“ഹരിയേട്ടനെ അന്ന് ചേച്ചിയുടെ വീട്ടിൽ കണ്ടപ്പോൾ പെട്ടെന്ന് മറന്നു തുടങ്ങിയതെല്ലാം വീണ്ടും ഓര്മ വന്നു…ആകെ ഒരു വീർപ്പ് മുട്ടൽ നില്ക്കാൻ തോന്നിയില്ല പിന്നീട് കാണുമ്പോഴെല്ലാം അത് തന്നെ എന്നെ വേട്ടയാടികൊണ്ടിരുന്നു അതോണ്ടാ ഞാൻ പിന്നെ അങ്ങോട്ടേക്ക് വരാതിരുന്നത്.”

“ഇത്രയൊക്കെ ഉണ്ടായിട്ടും ഇതെല്ലാം നീ മനസ്സിൽ വച്ച് നടന്നതിന് നിന്റെ കരണം നോക്കി ഒന്ന് തരുവാ വേണ്ടത്…ഞാൻ ഉണ്ടായിരുന്നല്ലോ എന്നും ഒരു വിളിക്കപ്പുറം…സ്വന്തം അനിയത്തിയെ പോലെ അല്ലെ കണ്ടിട്ടുള്ളു…എന്നിട്ടും നീ….”

വാസുകി വീണ്ടും വിങ്ങിപൊട്ടിയപ്പോൾ…നീതു കെട്ടിപ്പിടിച്ചു അവളുടെ കണ്ണുനീർ തുടച്ചുകൊടുത്തു.

“ഇളയതുങ്ങൾ രണ്ടെണ്ണം കോളേജിലും സ്കൂളിലും പോവുന്നത് ചേച്ചി ഉള്ളോണ്ടല്ലേ…എനിക്ക് സ്വന്തമായിട്ടൊന്നു നിക്കണോന്നു തോന്നി,…ഉമ്മൻ ഡോക്ടർ അങ്ങനെ ഒരു വഴി മുന്നോട്ടു നീക്കിയപ്പോൾ…. എനിക്കിനിയെന്ത് നഷ്ടപ്പെടാനാ ചേച്ചി എനിക്ക് നടന്നതൊന്നും എന്റെ കൊച്ചുങ്ങൾക്ക് വരരുത് എന്നെ ഉണ്ടായിരുന്നുള്ളു…പക്ഷെ അങ്ങേരെ പെട്ടെന്ന് മോളിലേക്ക് കെട്ടിയെടുക്കൂന്നു ഞാൻ വിചാരിച്ചോ…”

“ഇനിയൊന്നും പറയണ്ട ഒരിടത്തും നീ പോണില്ല…നിന്നെ ഇനി ആരുടേലും മുന്നിൽ തുണി ഉരിയാൻ നിർത്തിയാൽ ഞാൻ പിന്നെ നിന്റെ ചേച്ചിയാണെന്നു പറയാൻ പോലും അവകാശം ഇല്ലാത്തവളായി പോവും…അതോണ്ട് നാളെ രാവിലെ ജ്വല്ലറിയിൽ എത്തിക്കോൾണം….
പഠിച്ചതെ ചെയ്യൂ എന്ന് നിർബന്ധോന്നും ഇല്ലല്ലോ…ഇനി ഉണ്ടെലും സാരമില്ല നീ ഞാൻ പറയുന്ന പണി എടുത്തു ഇനി ജീവിച്ചാൽ മതി കേട്ടോടി…”

വാസുകിയുടെ വാത്സല്യത്തോടെ ഉള്ള കടുംപിടുതത്തിൽ എല്ലാം സമ്മതിക്കാനെ നീതുവിന് കഴിഞ്ഞുള്ളു…

“പിന്നെ മറ്റന്നാൾ ഒരു വിശേഷമുണ്ട്…”

“എന്താ…”

വാസുകി നിന്ന് നാണിക്കുന്നത് കണ്ടപ്പോൾ ഹരി അവളെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.

“ഇവളെയും ഇവളുടെ അനിയത്തിയെയും കൂടാതെ മീനുവിനെയും ഞാൻ അങ്ങ് സുമംഗലി ആക്കാൻ തീരുമാനിച്ചു…അത് പറയാനും കൂടിയ വന്നേ… നിന്നോടതു പറയാനുള്ള നാണമാണ് എന്റെ തടിച്ചിക്ക്…”

ഹരിയുടെ നെഞ്ചിൽ ചാരി തുടുത്തു ചുവന്ന കവിളുകളുമായി നിൽക്കുന്ന വാസുകിയെ കണ്ടതും നീതു ചിരിച്ചുകൊണ്ട് വാസുകിയുടെ രണ്ടു കവിളുകളും വേദനിപ്പിക്കാതെ പിടിച്ചു വലിച്ചു….

“ഇത്രയും വലിയ ഹാപ്പി ന്യൂസ് പറയാനാണോടി ചേച്ചിക്കുട്ടി…ഇത്ര നാണം…”

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025