Kambikuttan Malayalam

Sex stories Kambikuttan kambikathakal

യുഗങ്ങൾക്കപ്പുറം നീതു

പുറകിൽ കനത്തു കേട്ട ആഹ് ശബ്ദം തന്നെ കടന്നു മുന്നിൽ വട്ടമിട്ടു നിന്നു,
ഹെൽമെറ്റ് വച്ചിരുന്ന ആളെ പെട്ടെന്ന് അവൾക്ക് മനസ്സിലായില്ല, ഒന്നാമതെ ചുറ്റും ആരേയും കാണാനുമില്ല…ഒരു ചെറിയ പേടി നീതുവിലേക്ക് അരിച്ചു വന്നു,
നാസിക തുമ്പിൽ പൊടിഞ്ഞ വിയർപ്പ് ഒന്ന് വിറച്ചു പതിയെ താഴേക്ക് പതിച്ചു.

“പേടിച്ചു അവിടെ നിന്ന് പെടുക്കാതെ വന്നു വണ്ടിയിൽ കേറടി പരട്ടെ…”

ഹെല്മെറ്റൂരി ആളെ കണ്ടപ്പോൾ അവളുടെ ശ്വാസം നേരെ വീണു ഒപ്പം അവൾ പോലുമറിയാതെ ഒരു പുഞ്ചിരി ചുണ്ടിലേക്ക് വന്നെങ്കിലും അവൻ കാണാതെ അവളതു വൃത്തിയായി ഒളിപ്പിച്ചു.

“ഏമാനു സ്റ്റേഷനിൽ പണിയൊന്നുമില്ലേ…..അല്ലേൽ എന്നെപോലെ പാവങ്ങളെ വണ്ടിയിൽ കയറ്റി സ്ഥലത്തെത്തിക്കലാണോ പുതിയ പണി….”

വണ്ടിയിലിരുന്ന അജയ യെ ഒന്ന് കളിയാക്കികൊണ്ട് അവൾ പറഞ്ഞു….

“ഉവ്വ്…..അങ്ങനെ കണ്ടവരെയൊന്നും കൊണ്ട് പോവില്ല….എനിക്ക് തോന്നുന്നവരെയൊക്കെ കൊണ്ടുപോവും…..എന്തേ….കുഴപ്പമുണ്ടോ….
നിന്ന് തിരിഞ്ഞു കളിക്കാതെ വണ്ടിയിൽ കേറടി….”

ബുള്ളറ്റ് ഒന്ന് ഇരപ്പിച്ചുകൊണ്ട് അജയ് മുരണ്ടു…

“ഹോ ഇനി അത് പിടിച്ചു തിരിച്ചൊടിക്കണ്ടാ…..
ഇന്ന് എന്റെ ആക്ടിവ പഞ്ചർ ആയോണ്ട് നടന്നു പോണോല്ലോ ന്നു കരുതി ഇരിക്കുവാരുന്നു….പോലീസ് ഇപ്പോൾ എവിടുന്നാ വന്നു ചാടിയെ…”

“ആഹ് ചാടേണ്ടി വന്നൂ….”

ഒരു ദീർഘ നിശ്വാസത്തോടെ അജയ് പറഞ്ഞു.

സ്റ്റോപ്പിനടുത്തെത്തിയപ്പോൾ അവൾ നോക്കി വന്ന വിഷ്ണു ബസ് കിടക്കുന്നതുകണ്ടു.

“ഇവിടെ മതി പോലീസെ….ഭാഗ്യത്തിന് ബസ് പോയിട്ടില്ല…”

അജയുടെ തോളിൽ തട്ടി നീതു പറഞ്ഞു.

“അടങ്ങിയിരി പെണ്ണെ നീ ഇന്ന് ഷോറൂമിലേക്ക് പോണില്ല…”

“ദേ…എന്താ മോന്റെ ഉദ്ദേശം….എനിക്ക് ഇന്ന് അവിടെ എത്തിയെ പറ്റൂ സ്റ്റോക്ക് വരുന്നതാ വസൂ ചേച്ചി എന്നോട് പ്രേത്യേകം പറഞ്ഞതാ…”

“ദുരുദേശോന്നുമില്ല…..നിന്നോട് കുറച്ചു സംസാരിക്കണം…..
നിന്റെ ചേച്ചിയോട് ഞാൻ പറഞ്ഞിട്ടുണ്ട് ഈ കുരുപ്പിനെ ഇന്ന് ഞാൻ കൊണ്ട് പോവുവാണെന്…അവള് സമ്മതിച്ചിട്ടുമുണ്ട്, അതുകൊണ്ട് മോള് അവിടെ അടങ്ങിയിരി….”

“എന്ത് കാര്യം….പറ…???”

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025