Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 6

അഭി : എങ്ങനെ ഓർക്കാതിരിക്കും. ഒന്ന് പറഞ്ഞാൽ നീയായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം.

മഞ്ജിമ കേട്ടിരുന്നു അഭി പറയുന്നത്..

അഭി : അവിടെ നിന്നും മാറി, അമ്മ എന്നെ ചേർത്തത് പേര് കേട്ട ഇംഗ്ലീഷ് മീഡിയം സ്കൂളിൽ. രാവിലെ 7 മണിക്ക് ബസ് വരുന്നു. വൈകീട്ട് 6 മണിക്ക് തിരികെ അതെ ബസിൽ വീട്ടിൽ. പ്ലസ് ടു വരെ ഇതേ ലൈഫ്. പുറത്തക്കും വിടില്ല, പഠിക്ക്, പഠിക്ക്… എന്ന് മാത്രം ഉള്ള അമ്മയുടെ ചെവി തിന്നൽ. മാർക്ക്‌ കുറഞ്ഞാൽ കരച്ചിലോട് കരച്ചിൽ. ഇമോഷണൽ ബ്ലാക്ക് മൈലിങ്.

മഞ്ജിമ അഭിയുടെ മുഖത്ത് നിന്നും വായിച്ചെടുത്തു , ഉള്ളിലെ സങ്കടങ്ങൾ ആണ് പുറത്തു വരുന്നത്.

മഞ്ജിമ : ശനിയും, ഞായറും പോലും വിടില്ലേ അമ്മായി. അത്ര സ്ട്രിക്ട് ഒന്നും അല്ലായിരുന്നല്ലോ. എന്ത് പറ്റി…

അഭി : അങ്ങിനെ അല്ല. വിട്ടിരുന്നു.. പിന്നെ.. പിന്നെ ചില കാരണങ്ങൾ കൊണ്ട് വിട്ടില്ല..

മഞ്ജിമക്ക് തോന്നി അഭി ഉള്ളിൽ എന്തോ മറക്കുന്നുണ്ട് എന്ന്.

മഞ്ജിമ : എന്ത് കാരണം?…

തന്റെ ഇടതു കൈ അഭി മുറുക്കെ പിടിച്ചു, താഴെ നോക്കി ഇരിപ്പാണ്. പറയാൻ പറ്റാത്ത എന്തോ ഒന്നുണ്ട്, അല്ലെങ്കിൽ പറയാൻ ആഗ്രഹിക്കാത്തത്,, അഭിയുടെ മനസിനുള്ളിൽ. മഞ്ജിമക്ക് തോന്നി…

ഹോട്ടലിൽ എത്താറായത് കൊണ്ട് മഞ്ജിമ കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല.

സൂട്ടിൽ, അഭിയേയും കൊണ്ട് മഞ്ജിമ നേരെ പോയത് ബാർ ഏരിയയിൽ ആയിരുന്നു.

മഞ്ജിമ, നിര നിര ആയി വച്ചിരിക്കുന്ന കുപ്പികളിൽ നിന്നും ഒന്നെടുത്തു, ചെറിയ രണ്ട് ഷോട്ട് ഗ്ലാസുകളിൽ ഒഴിച്ച് സെറ്റ് ചെയ്ത് നാരങ്ങ നീര് ഒറ്റിച്ച ശേഷം അഭിയെ നോക്കി പറഞ്ഞു : ടക്കീല ആണ്,,, ഒറ്റ വലി… ഒന്നും നോക്കണ്ട…

അഭി : ഞാൻ ഹാർഡ് കഴിക്കില്ല…

മഞ്ജിമ : എന്നാ, ഇപ്പോൾ കഴിച്ചോ.. ചെറുതാണ്..

അഭി : എന്റെ വാള് നീ കോരേണ്ടി വരും.

മഞ്ജിമ പുഞ്ചിരിച്ചു കൊണ്ട് : അതിനു റൂം സർവീസ് ഉണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025