മഞ്ജിമ അഭിയെ ചേർത്തു പിടിച്ചു തന്റെ തോളിലൂടെ കൈ ഇടീപ്പിച്ചു നടത്തി ബെഡ് വരെ.
ബെഡ് കണ്ടതും അഭി പിന്നിലേക്ക് ചാരി വീണ് കൈ രണ്ടും അകത്തി വച്ചു കിടന്നു.
അഭിയുടെ വയറിനു ഇരു വശവും കാലു വച്ചു അഭിയുടെ വയറിനുമേൽ അധികം അമർത്താതെ മഞ്ജിമ തന്റെ മുഖം അഭിയുടെ മുഖത്തിന് വരുന്ന പോലെ കിടന്നു.
അഭിയുടെ സ്വതസിദ്ധമായ പുഞ്ചിരി കണ്ട്, മഞ്ജിമക്ക് സഹിച്ചില്ല. മഞ്ജിമ അഭിയുടെ ചുണ്ടിൽ പതിയെ തന്റെ ചുണ്ട് കൊണ്ട് ഉമ്മ വച്ചു, അത് കൂടാതെ കവിളിൽ ഒരു കടിയും..
തന്റെ ചെക്കൻ നല്ല കിറുങ്ങി കിടക്കാണ് എന്ന് മഞ്ജിമക്ക് അറിയാം. എങ്കിലും അഭിയുടെ കണ്ണും മൂക്കും മുഖവും വളരെ നേരം ഇമ വെട്ടാതെ തന്നെ നോക്കി കിടന്നു മഞ്ജിമ. തന്റെ ഉള്ളിൽ പതിഞ്ഞ, തന്റെ സുന്ദര കുട്ടന്റെ മുഖം മതിവരുവോളം നോക്കി കൊണ്ട്..
കുറച്ച് കഴിഞ്ഞ് ആണ് മഞ്ജിമക്ക് കാറിൽ വച്ചു അഭിക്ക് പൂർത്തിയാക്കാൻ പറ്റാത്ത വാചകം ഓർമ വന്നത്. അഭി മറച്ചു വയ്ക്കുന്ന, ഓർക്കാൻ ഇഷ്ടപെടാത്ത ആ കാര്യം അറിയാൻ മഞ്ജിമക്ക് ആഗ്രഹം തോന്നി.
മഞ്ജിമ : അഭികുട്ടാ, ഡാ…
അഭി : എന്തോ?..
മഞ്ജിമ : മഞ്ചൂമാ വിളിയെടാ, ഇനി എന്നെ എങ്ങിനെ വിളിച്ചാൽ മതി നീ..
അഭി : എന്താ മഞ്ചൂമാ…
അഭിയുടെ ചുണ്ടുകൾ മഞ്ജിമ തന്റെ ചുണ്ടുകൾ കൊണ്ട് നുണഞ്ഞു…
മഞ്ജിമ : നീ പറഞ്ഞില്ലല്ലോ, എന്താ നിന്റെ അമ്മ നിന്നെ പുറത്തൊന്നും വിടാത്തത് എന്ന്..
അഭിയുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു. അഭി : അത്.. അത്.. പറയാൻ കൊള്ളില്ലെടി..
മഞ്ജിമ : നിനക്ക് എന്തും എന്നോട് പറഞ്ഞൂടെ, നിനക്ക് എന്നെ വിശ്വാസം ഇല്ലേ…
അഭി ചിന്തിച്ച ശേഷം : നീയെന്നെ വെറുക്കും ചിലപ്പോൾ അത് കേട്ടാൽ, അതുകൊണ്ടാണ്…
മഞ്ജിമയുടെ ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടായി, അതെന്താ ഇത്രയ്ക്കും വലിയ കാര്യം എന്നറിയാൻ മനസ്സ് പിടഞ്ഞു..
മഞ്ജിമ : ഞാൻ എന്റെ അഭി കുട്ടനെ വെറുക്കുമോടാ?.. നിനക്ക് അങ്ങിനെ തോന്നുന്നുണ്ടോ??..
