Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 6

മഞ്ജിമ : ഒന്നും വേണ്ട അമ്മായി….

ജലജ വീണ്ടും വീണ്ടും മഞ്ജിമയെ തന്നെ നോക്കി. അവസാനം അഭിയുടെ ഒപ്പം ഭർത്താവിന്റെ വീട്ടിൽ പോയപ്പോൾ കണ്ടതാണ് മഞ്ജുവിനെ. അന്ന് ആകെ കരുവാളിച്ചു ഇരുന്ന പെണ്ണാണ്. എന്നാൽ ഇന്ന് തന്റെ മുന്നിൽ വെളുത്തു തുടുത്തു മുടിയൊക്കെ ഫാഷൻ ചെയ്ത്, കുറച്ച് കളറിങ് ചെയ്ത് സൈസ് ആയി സുന്ദരി പെണ്ണ് ആയിരിക്കുന്നു…..

മഞ്ജിമ ഒന്നും പറയാതെ ഹാളിന്റെ അങ്ങും ഇങ്ങും നോക്കി..

ജലജ : എന്നിട്ട്, എന്താ വിശേഷിച്ചു.. ആദ്യമായി അല്ലെ ഇവിടെ, വീട്ടിൽ. എല്ലാർക്കും സുഖം തന്നെ അല്ലെ വീട്ടിൽ..

മഞ്ജിമ ഉത്തരം പറയാതെ താഴെ നിലത്തു നോക്കി അല്പ നേരം, പിന്നെ ഒരു കരച്ചിൽ ആയിരുന്നു.

ജലജ ആകെ അമ്പരന്നു. ആദ്യമായി വീട്ടിൽ വന്നു മഞ്ജുവിന്റെ ഒരു കാരണവും കൂടാതെ ഉള്ള കരച്ചിൽ കണ്ട്.

ജലജ വേഗം മഞ്ജിമയുടെ അടുത്തു പോയിരുന്നു. മഞ്ജിമയെ തന്റെ ദേഹത്ത് ചേർത്തു കൂട്ടി പിടിച്ചു ചോദിച്ചു : എന്താ ഉണ്ടായത് മഞ്ജു, പറ.. എന്താന്ന് വച്ചാൽ പറ.

മഞ്ജു ഉത്തരം ഒന്നും പറയാനാവാതെ കരച്ചിൽ തുടർന്നു.

ജലജ : എന്താന്ന് വച്ചാൽ കാര്യം പറ അമ്മായിയോട്.

മഞ്ജിമ കരഞ്ഞു കൊണ്ട് വിക്കി വിക്കി പറഞ്ഞു : ഞാൻ,, ഞാൻ,, അഭി,, ഗർഭിണി ആണ്….

ജലജയുടെ കൈകൾ മഞ്ജിമയെ വിട്ടു, കണ്ണ് പുറത്തു ചാടി ജലജയുടെ. ജലജ ചാടി എഴുന്നേറ്റു. മഞ്ജിമ പറഞ്ഞ വാക്കുകൾ ഓർത്തെടുത്തു.

” ഞാൻ,, ഞാൻ,, ഗർഭിണി.. ഇടയിൽ അഭി “… ജലജക്ക് എന്ത് പറയണം എന്താ താൻ കേട്ടത് ഒന്നും പിടിയുണ്ടായിരുന്നില്ല.

മഞ്ജിമ എഴുന്നേറ്റു ജലജയുടെ കൈകൾ കൂട്ടി പിടിച്ചു പറഞ്ഞു : പറ്റി പോയി അമ്മായി, എനിക്ക് എന്ത് ചെയ്യണം എന്നറിയില്ല. ആരോട് പറയണം എന്നറിയില്ല. പറ്റിപ്പോയി.

കൂട്ടിപിടിച്ച കൈകളിലേക്ക് മുഖം ചേർത്തു പൊട്ടി പൊട്ടി കരഞ്ഞു മഞ്ജിമ.

മഞ്ജിമ : അഭിയോട് പോലും പറഞ്ഞിട്ടില്ല ഇതു. എനിക്ക് അറിയില്ല അമ്മായി ഞാൻ എന്താ ചെയ്യേണ്ടത് എന്ന്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025